ഫ്രിഡ്ജുകളിലെ താപനില ഉയർത്തി ഹാക്കർമാർ; സൂപ്പർമാർക്കറ്റുകളിൽ നശിച്ചത് വൻതോതിലുള്ള ഭക്ഷ്യവസ്തുക്കൾ

പാരീസ്: ഫ്രാൻസിലെ നൂറുകണക്കിന് സൂപ്പർമാർക്കറ്റുകളിലെ ഫ്രിഡ്ജുകളെയും ഫ്രീസറുകളെയും ലക്ഷ്യമിട്ട് വൻ സൈബർ ആക്രമണം. ശീതീകരണ സംവിധാനങ്ങളുടെ താപനില നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയറിന്റെ നിയന്ത്രണം ഹാക്കർമാർ കൈക്കലാക്കിയതോടെ ഫ്രിഡ്ജുകളും ഫ്രീസറുകളും ചൂടാകുകയും വൻതോതിൽ ഭക്ഷ്യവസ്തുക്കൾ നശിക്കുകയും ചെയ്തു. ദശലക്ഷക്കണക്കിന് യൂറോയുടെ നഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. ഡാനിഷ് എൻജിനീയറിംഗ് കമ്പനിയായ ഡാൻഫോസിന്റെ സോഫ്റ്റ്‌വെയറാണ് അക്രമികൾ ലക്ഷ്യമിട്ടത്. ഇതിലൂടെ സൂപ്പർമാർക്കറ്റുകളിലെ ശീതീകരണ സംവിധാനങ്ങളുടെ താപനില ദൂരെ ഇരുന്നും നിയന്ത്രിക്കാൻ ഹാക്കർമാർക്ക് കഴിഞ്ഞു. ചില ഫ്രിഡ്ജുകളിലെയും ഫ്രീസറുകളിലെയും താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതായാണ്…

Read More

തിരുവനന്തപുരം എയർ കാർഗോ കോംപ്ലക്സിൽ വൻ സ്വർണവേട്ട; പിടികൂടിയത് 9.5 കോടിയുടെ സ്വർണം

തിരുവനന്തപുരം: തിരുവനന്തപുരം എയർ കാർഗോ കോംപ്ലക്സിൽ വൻ സ്വർണവേട്ട. 9.5 കോടി വിലയുള്ള സ്വർണമാണ് ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് എയർകാർഗോ കോപ്ലംക്സിലെ ഏജന്റ് സുരേന്ദ്രൻ, ജീവനക്കാരനായ അറോൾഡ് എം ഫിലിപ്പിനെയും ഡിആർഐ കസ്റ്റഡിയിൽ എടുത്തു. വിദേശത്ത് നിന്നെത്തുന്ന ബാഗേജുകൾ എയർകാർഗോ ക്ലോംപ്ലക്സിലാണ് സൂക്ഷിക്കാറുള്ളത്. ഈ ബാഗേജുകൾ ചില ഏജന്റുമാർ അതാത് അഡ്രസിലേക്ക് എത്തിക്കാറാണ് പതിവ്. ഇങ്ങനെയുള്ള ബാഗേജിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. കാസർകോടുള്ള സ്വർണക്കച്ചവടക്കാർക്ക് വേണ്ടിയാണ് സുരേന്ദ്രൻ സ്വർണം കടത്തിയതെന്നാണ്…

Read More

12 മിനിറ്റിൽ കവർന്നത് 5.5 കിലോ സ്വർണം; ഉദ്ഘാടനത്തിനൊരുങ്ങിയ ജുവലറിയിൽ 8.28 കോടിയുടെ തട്ടിപ്പ്

വഡോദര: ഗുജറാത്തിലെ വഡോദരയിൽ പുതിയ ജുവലറി ഷോറൂമിന്റെ ഉദ്ഘാടനത്തിനായി എത്തിച്ച 8.28 കോടി രൂപ വിലമതിക്കുന്ന 5.5 കിലോഗ്രാം സ്വർണ്ണാഭരണങ്ങൾ മിനിറ്റുകൾക്കകം അപ്രത്യക്ഷമായി. ഷോറൂമിന്റെ വാഷ്റൂമിൽ പോയി മടങ്ങിയെത്തിയപ്പോൾ രണ്ട് ബാഗ് നിറയെ ഉണ്ടായിരുന്ന സ്വർണം മോഷ്ടക്കാൾ കൊണ്ടുപോയതായിരുന്നു സെയിൽസ് മാനേജർ കണ്ടത് . വെറും 12 മിനിറ്റിനുള്ളിലാണ് വലിയ തുകയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തത്. മുംബയ് സവേരി ബസാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'യുഗാൻ ഗോൾഡ് പ്രൈവറ്റ് ലിമിറ്റഡ്'എന്ന കമ്പനിയുടെ സ്വർണമാണ് നഷ്ടപ്പെട്ടത്. കമ്പനിയിലെ സെയിൽസ് മാനേജരായ ഹിമാൻഷു…

Read More

റമ്മി കളിക്കാൻ പണം തികഞ്ഞില്ല: മുക്കുപണ്ടം പണയംവച്ച് 52 ലക്ഷം രൂപ തട്ടി, പൊലീസുകാരൻ അറസ്റ്റിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് പൊലീസുകാരന്റെ നേതൃത്വത്തിൽ വൻ മുക്കുപണ്ട തട്ടിപ്പ്. സംഭവത്തിൽ മണ്ണന്തല പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ അഖിൽ രാജ് അറസ്റ്റിലായി. അഖിൽ രാജും കുടുംബവും ചേർന്ന് 52,89,000 രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. അഖിൽ രാജ്, ഭാര്യ അനഘ, അമ്മ എന്നിവർ‌ ചേർന്ന് നാലാഞ്ചിറയിലെ കാനറ ബാങ്കിൽ വിവിധ ദിവസങ്ങളിലായി മുക്കുപണ്ടം പണയംവച്ച് വൻ തുക തട്ടിയെടുക്കുകയായിരുന്നു. ബാങ്കിലെ അപ്രൈസറിനെ സ്വാധീനിച്ചാണ് മുക്കുപണ്ടം സ്വർണമാണെന്ന് സാക്ഷ്യപ്പെടുത്തി തട്ടിപ്പ് നടത്തിയത്. മാർച്ച് മാസത്തിൽ മുക്കുപണ്ടംവച്ച് 18 ലക്ഷം രൂപയും…

Read More

‘പാര്‍ട്ടികളിലെ പ്രായപരിധി ശുദ്ധ അസംബന്ധം; ട്രംപ്, ഭ്രാന്തനാണെങ്കിലും നല്ല പ്രായമുള്ളയാളാണ്; സഭയില്‍ ചിരി പടര്‍ത്തി ജി സുധാകരന്‍

തിരുവനന്തപുരം: പാര്‍ട്ടികളില്‍ പ്രായ പരിധിവെയ്ക്കുന്നത് അസംബന്ധമാണെന്ന് ജി സുധാകരന്‍ എംഎല്‍എ. അത് വെച്ചവരെല്ലാം അനുഭവിക്കുമെന്നും അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും ജി സുധാകരന്‍ പറഞ്ഞു. മുതിര്‍ന്ന പൗരന്മാരുടെ അവകാശസംരക്ഷണ ബില്ലിന്റെ ചര്‍ച്ചാവേളയിലായിരുന്നു ജി സുധാകരന്റെ പരാമര്‍ശം.'പ്രായപരിധി ശുദ്ധ അസംബന്ധമാണ്. ബുദ്ധിയില്ലായ്മയാണ്. ചരിത്രനിരാസമാണ്. അത് വെച്ചവരെല്ലാം അനുഭവിക്കും സര്‍…അനുഭവിച്ചുകൊണ്ടിരിക്കുകയാണ് സാര്‍…', എന്നായിരുന്നു ജി സുധാകരന്റെ പ്രതികരണം.

Read More

പാലക്കാട് മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്നു; ഏഴ് പേര്‍ അറസ്റ്റില്‍

പാലക്കാട്: മൂലത്തറ റഗുലേറ്ററിന് സമീപം മനോദൗര്‍ബല്യവും സംസാരശേഷിയില്ലെന്നും സംശയിക്കുന്ന യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ ഏഴ് പേര്‍ പിടിയിലായി. കൊഴിഞ്ഞാമ്പാറ സ്രാമ്പി ഉന്നതിയിലെ കാര്‍ത്തിക് (26), നവീന്‍ (24), സഞ്ജയ് (27), പ്രശാന്ത് (35), കതിരേശന്‍ (23), മണികണ്ഠന്‍ (25), സൂര്യപ്രകാശ് (22) എന്നിവരെയാണ് ചിറ്റൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

Read More

വിമാന റാഞ്ചൽ ശ്രമം? ഫ്രാങ്‌ഫർട്ട് – ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ നിന്ന് പൈലറ്റിന്റെ രഹസ്യ സന്ദേശം

ജയ്‌പൂർ: ജർമനിയിലെ ഫ്രാങ്‌ഫർട്ടിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണിയെന്ന് റിപ്പോർട്ട്. നിലവിൽ ജയ്‌പൂർ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയ വിമാനത്തിൽ സുരക്ഷാ ഏജൻസികൾ പരിശോധന നടത്തുകയാണ്. വിമാന റാഞ്ചൽ മുന്നറിയിപ്പ് കൂടി ലഭിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. ഏകദേശം 250 യാത്രക്കാരാണ് എയർ ഇന്ത്യയുടെ എഐ2030 വിമാനത്തിലുണ്ടായിരുന്നത്. പൈലറ്റ് കുറച്ച് സെക്കൻഡുകളോളം സ്‌ക്വാക്ക് 7500 എന്ന കോഡ് ഉപയോഗിച്ചു എന്ന വിവരം പുറത്തുവരുന്നുണ്ട്. അഹമ്മദാബാദ് എയർ ട്രാഫിക് കൺട്രോളിനാണ് ഈ സന്ദേശം ലഭിച്ചത്. വിമാനം…

Read More

മലപ്പുറം വണ്ടൂരില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് മഞ്ഞപ്പിത്തബാധ; ഒരു മരണം, 93 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കാളികാവിലെ വ്യാപാരി മരിച്ചു. കാളികാവ് ജംഗ്ഷനിലെ കൊച്ചുകുടി ഹോം അപ്ലയന്‍സസ് ഉടമ പെരുന്തറ സ്വദേശി അച്ചിപ്ര സത്താര്‍ ( 45) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അതിതീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് സത്താറിന്റെ മരണം സ്ഥിരീകരിച്ചത്.

Read More

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് മഞ്ഞപ്പിത്തബാധ; 100 പേ‌ർക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: വണ്ടൂർ ബ്ലോക്കിലെ ആറ് പഞ്ചായത്തുകളിലായി 100 പേർക്ക് മഞ്ഞപ്പിത്തബാധ സ്ഥിരീകരിച്ചു. കാളികാവ് ജംഗ്ഷനിലെ കൊച്ചുകുടി ഹോം അപ്ലയൻസസ് ഉടമ പെരുന്തറ സ്വദേശി അച്ചിപ്ര സത്താർ (45) മഞ്ഞപ്പിത്തം ബാധിച്ച് കഴിഞ്ഞദിവസം മരിച്ചിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അതിതീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് സത്താറിന്റെ മരണം സ്ഥിരീകരിച്ചത്. വണ്ടൂർ – മഞ്ചേരി റോഡിൽ അടുത്തിടെ പ്രവർത്തനം തുടങ്ങിയ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് മഞ്ഞപ്പിത്തം വ്യാപകമായി റിപ്പോർട്ട് ചെയ്തത്. നിലവിൽ ആരോഗ്യവകുപ്പ് ഹോട്ടൽ അടപ്പിച്ചിട്ടുണ്ട്….

Read More

എല്‍എല്‍ബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും എഴുതാം ; വരുന്ന അധ്യയന വര്‍ഷം മുതല്‍ മാറ്റം

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. വിദ്യാര്‍ഥികളുടെ ആവശ്യവും മാതൃഭാഷാ നയവും മുന്‍നിര്‍ത്തിയാണ് തീരുമാനം. എല്‍എല്‍ബി പ്രവേശന പരീക്ഷാ ചോദ്യങ്ങള്‍ മലയാളത്തില്‍ക്കൂടി ലഭ്യമാക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ നിര്‍ണായക തീരുമാനം. മലയാളം ഐക്യ വേദി നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Read More