സ്വർണവില താഴേക്ക് തന്നെ; മൂന്നുദിവസം കൊണ്ട് കുറഞ്ഞത് 2000 രൂപ, ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. ഒരു ഗ്രാം സ്വർണത്തിന് 95 രൂപ കുറഞ്ഞ് 13,590 രൂപയായി. പവന് 760 രൂപ കുറഞ്ഞ് 1,80,720 രൂപയായി. മൂന്ന് ദിവസത്തിനിടെ പവന് 2000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. കേരളത്തിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വർണം. ആഗോള വിപണിയിൽ സ്വർണത്തിൽ ചാഞ്ചാട്ടം കാണുന്നുണ്ട്. എന്നാൽ ഡോളർ സൂചിക ഉയർന്ന് നിൽക്കുന്നതും രൂപയും മൂല്യം കൂടുന്നതുമാണ് സ്വർണവില കുറയാൻ കാരണം. ക്രൂഡ് ഓയിൽ വില 107 ഡോളറിന്…