പതിനാറുകാരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തച്ഛൻ മരിച്ചു; സംഭവം കൊച്ചുമകളെ രക്ഷിക്കുന്നതിനിടെ
പാലക്കാട്: പതിനാറുകാരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തച്ഛൻ മരിച്ചു. കാവശ്ശേരി വാഴക്കച്ചിറ സ്വദേശി സുലൈമാൻ (65) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 19ന് വിട്ടിൽവച്ച് വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം ഉണ്ടായത്. സുലൈമാന്റെ മകളുടെ മകനായ പതിനാറുകാരൻ പത്ത് വയസുള്ള സഹോദരിയുമായുള്ള വാക്കുതർക്കത്തിനിടെ കത്തികൊണ്ട് കുത്താൻ ശ്രമിക്കുകയായിരുന്നു. ചെറുമകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സുലൈമാന് കുത്തേറ്റത്. നെഞ്ചിനും വയറിനും കഴുത്തിനും ആഴത്തിൽ പരിക്കേൽക്കുകയായിരുന്നു. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും സുലൈമാന്റെ നില ഗുരുതരമായതിനെ തുടർന്ന് തൂശൃർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചികിത്സ തുടരുന്നതിനിടയാണ്…