മെസി തട്ടിപ്പ് കേസ്: മുൻ മന്ത്രി വി. അബ്ദുറഹ്മാനെതിരെ അഴിമതി കേസ്; ഗവർണറുടെ അനുമതി തേടും

തിരുവനന്തപുരം: 2022 ലോകകപ്പ് ജേതാക്കളായ അർജന്റീന ടീമിനെയും നായകൻ ലയണൽ മെസിയെയും കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയെന്ന ആരോപിക്കപ്പെടുന്ന തട്ടിപ്പിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ഗവർണറുടെ അനുമതി തേടും. ഇതുസംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. മുൻ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, മുൻ ഫുട്ബോൾ താരം യു. ഷറഫലി എന്നിവർക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താനാണ് നീക്കം. മുൻ…

Read More

റഷ്യൻ ഡീസൽ അമേരിക്കയ്ക്ക് വാങ്ങാം, ഇന്ത്യ വാങ്ങിയാൽ അത് യുദ്ധസഹായം!; ട്രം‌പിന്റെ ഡീസൽ നയം ചർച്ചയാവുന്നു

ന്യൂഡൽഹി: അമേരിക്കൻ, അന്താരാഷ്ട്ര വിപണികളിലേക്ക് റഷ്യൻ ഡീസൽ കയറ്റുമതി സുഗമമാക്കാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം ഇന്ത്യയ്ക്ക് മുന്നിൽ ഒരു ചോദ്യം ഉയർത്തുന്നു – സ്വന്തം ആവശ്യങ്ങൾ നിറവേറ്റാൻ വാഷിംഗ്ടൺ റഷ്യൻ ഇന്ധന വിതരണത്തിലെ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ തയ്യാറാകുമ്പോൾ, എന്തുകൊണ്ടാണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിന് ന്യൂഡൽഹി ശിക്ഷിക്കപ്പെട്ടത് എന്ന ചോദ്യം. വെള്ളിയാഴ്ച ട്രംപ് പ്രഖ്യാപനം നടത്തിയതിന് പിന്നാലെ ഈ ചോദ്യവും ശക്തമായി ഉയർന്നുവന്നു. റഷ്യ 300,000 ടണ്ണിലധികം ഡീസൽ യു.എസിലേക്കും ആഗോള വിപണികളിലേക്കും എത്തിക്കുമെന്നും…

Read More

ന്യൂനമർദ്ദ പാത്തിയും ചക്രവാതച്ചുഴിയും; സംസ്ഥാനത്ത് ശക്തമായ മഴ തുടരും, നാല് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ നാല് ജില്ലകളിൽ മഞ്ഞ അലർട്ടാണ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന…

Read More

കൈവിലങ്ങൂരി പൊലീസ് സ്റ്റേഷന്റെ മുൻ വാതിലിലൂടെ ഇറങ്ങിയോടി, പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു

പത്തനംതിട്ട: പോക്‌സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. പത്തനംതിട്ട പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. നിരണം സ്വദേശി സജിത്ത് (32) ആണ് രക്ഷപ്പെട്ടത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇന്നലെ ഉച്ചയോടെയായിരുന്നു ഇയാളെ കസ്റ്റഡിയിലെടുത്തത്. പമ്പാ ഷുഗർ ഫാക്‌ടറിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. സ്റ്റേഷനിൽ ലോക്കപ്പ് സംവിധാനമില്ലായിരുന്നു. അതിനാൽ ഉൾവശത്തുള്ള മുറിയുടെ നിലത്തായി ഘടിപ്പിച്ചിരുന്ന ഇരുമ്പ് കുറ്റിയിൽ കൈവിലങ്ങ് വച്ചാണ് പ്രതിയെ പാർപ്പിച്ചിരുന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ…

Read More

മുത്തങ്ങാ സമരം: കെ കെ സുരേന്ദ്രന് 12.5 ലക്ഷം നല്‍കും ; നഷ്ട പരിഹാരം നല്കാന്‍ സര്‍ക്കാരിന്റെ ഉത്തരവ്

തിരുവനന്തപുരം: മുത്തങ്ങാ സമരത്തില്‍ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് 12.5 ലക്ഷം നഷ്ടപരിഹാരം. നേരത്തേയുണ്ടായ കോടതിവിധിയില്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുകയാണ്. നഷ്ടപരിഹാരം പോലീസില്‍ നിന്നും ഈടാക്കാനാണ് നീക്കം. നഷ്ടപരിഹാരം നല്കാനുള്ള ആദ്യ കോടതിവിധിക്കെതിരേ സര്‍ക്കാരും പ്രതികളായ രണ്ടു പൊലീസ് ഉദ്യോഗസ്ഥരും നല്‍കിയ അപ്പീലും തള്ളിയിരുന്നു. നഷ്ട പരിഹാരം നല്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. അദ്ദേഹത്തിന് കേസില്‍ 23 വര്‍ഷത്തിന് ശേഷമാണ് നീതി കിട്ടുന്നത്. വയനാട് ഡയറ്റില്‍ ഗസറ്റഡ് റാങ്കില്‍ ജോലി ചെയ്യുന്നതിനിടയില്‍ മുത്തങ്ങ…

Read More

കുട്ടനെല്ലൂർ സർക്കാർ കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; 15 പേർ ചികിത്സയിൽ, ഒരാൾ ഐസിയുവിൽ

തൃശ്ശൂർ: കുട്ടനെല്ലൂർ സി. അച്യുതമേനോൻ സർക്കാർ കോളേജിലെ വനിതാ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം. 15 വിദ്യാർഥിനികൾ ആശുപത്രിയിൽ ചികിത്സ തേടി. ഇവരിൽ ഒരാൾ ഐസിയുവിലാണ്. ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് വിദ്യാർഥിനികൾക്ക് വയറിളക്കവും ഛർദിയും ആരംഭിച്ചത്. ഹോസ്റ്റലിൽ തന്നെയാണ് ഭക്ഷണം പാകം ചെയ്തിരുന്നത്. സംഭവത്തിൽ കോളേജ് അധികൃതർ ഇടപെടുന്നില്ലെന്ന് വിദ്യാർഥിനികൾ ആരോപിച്ചു.

Read More

‘അടിയന്തരാവസ്ഥയേക്കാൾ മോശം, മോദിക്ക് അക്കാര്യം വ്യക്തമായി അറിയാം’; രൂക്ഷ വിമർശനവുമായി അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഡൽഹിയിലെ ജന്തർ മന്ദർറിൽ പ്രഖ്യാപിച്ച പ്രതിഷേധമാർച്ചുമായി ബന്ധപ്പെട്ട് നഗരത്തിൽ ഏർപ്പെടുത്തിയ കടുത്ത സുരക്ഷാ നിയന്ത്രണങ്ങളിലും നേതാക്കളുടെ അറസ്റ്റിലും രൂക്ഷമായി പ്രതികരിച്ച് ആം ആദ്മി പാർട്ടി (എഎപി)​ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. രാജ്യം അടിയന്തരാവസ്ഥയേക്കാൾ മോശമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും നാം ജീവിക്കുന്നത് പൂർണ ഏകാധിപത്യത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ എക്സ് പേജിലൂടെയായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെ പ്രതികരണം. 'ഇത് അടിയന്തരാവസ്ഥയേക്കാൾ മോശമാണ്. നാം ജീവിക്കുന്നത് മോദി ഭരണത്തിന് കീഴിലുള്ള പൂർണ ഏകാധിപത്യത്തിലാണെന്നത് ഔദ്യോഗികമായി…

Read More

‘മുഖ്യമന്ത്രിയോ കായികമന്ത്രിയോ ഇതുവരെ വിളിച്ചില്ല, കേരളത്തിൽ നിന്ന് അനുകൂല്യങ്ങൾ കുറവ്’; തുറന്നുപറഞ്ഞ് ലോംഗ്ജംപ് താരം ശ്രീശങ്കർ

പാലക്കാട്: ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളെ സംസ്ഥാന സർക്കാർ അവഗണിക്കുകയാണെന്ന ആരോപണവുമായി ലോംഗ്ജംപ് മലയാളി താരം എം ശ്രീശങ്കർ. മുഖ്യമന്ത്രിയോ കായികമന്ത്രിയോ സർക്കാരിൽ നിന്ന് മറ്റാരെങ്കിലുമോ ഇതുവരെ വിളിച്ച് സംസാരിച്ചില്ലെന്ന് ശ്രീശങ്കർ പറഞ്ഞു. തമിഴ്നാട് ഉൾപ്പടെയുള്ള മറ്റ് സംസ്ഥാങ്ങൾ അവരുടെ താരങ്ങൾക്ക് പ്രഖ്യാപിച്ച പാരിതോഷികം നൽകിയെന്നും കേരളത്തിന്റെ ഭാഗത്ത് നിന്ന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. കേരളത്തിൽ പാരിതോഷികവും ആനുകൂല്യങ്ങളും താരതമ്യേന കുറവാണ്. കുറവ് പാരിതോഷികം നൽകുന്ന സംസ്ഥാനങ്ങളിൽ കേരളത്തിന് പിന്നിലുള്ളത് മണിപ്പൂർ മാത്രമാണെന്നും ശ്രീശങ്കർ വ്യക്തമാക്കി. തമിഴ്നാട്…

Read More

യുഎഇയിലെ പ്രവാസികൾ അറിയാൻ; നിരവധി വിമാന സർവീസുകൾ റദ്ദാക്കി, നിർദേശവുമായി വിമാനക്കമ്പനികൾ

അബുദാബി: ഹൂതി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസമാണ് റിയാദിലേക്കുള്ള വിമാനസർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് റിയാദിലേക്കുള്ള സർവീസുകളും റദ്ദാക്കിയതായി എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ് എന്നീ വിമാനക്കമ്പനികൾ അറിയിച്ചു. ഇതോടെ ഇന്ന് യാത്രചെയ്യാനിരുന്നവർക്ക് വലിയ രീതിയിലുള്ള തടസങ്ങളാണ് നേരിടേണ്ടിവന്നത്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാന സർവീസുകളുടെ ഏറ്റവും പുതിയ വിവരങ്ങൾ അറിയാൻ യാത്രക്കാർ ബന്ധപ്പെട്ട എയർലൈനുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്. വിമാനത്താവളത്തിലെ പ്രവർത്തന തടസം കാരണം അബുദാബിക്കും റിയാദിനും ഇടയിലുള്ള നിരവധി…

Read More

ഇന്ത്യയുടെ പുതിയ പടക്കപ്പൽ ‘അജിത്’; സമുദ്രസുരക്ഷയ്ക്ക് ഇനി കൂടുതൽ കരുത്ത്

പനാജി: ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ. ഗോവ ഷിപ്പ്യാർഡ് ലിമിറ്റഡിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പ്രിൻസിപ്പൽ ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ ഉപദേഷ്ടാവായ ഐഡിഎഎസ് ഡോ. സിരീഷ് ചൗധരിയാണ് കപ്പൽ ഔപചാരികമായി കമ്മീഷൻ ചെയ്തത്. സമുദ്ര നിരീക്ഷണം,​ തെരച്ചിൽ,​ രക്ഷാപ്രവർത്തനം,​ കള്ളക്കടത്ത് നിയന്ത്രണം എന്നിവയിൽ ഒരു നാഴികകല്ലായി ഐസിജിഎസ് അജിത്ത് മാറുമെന്നാണ് കരുതുന്നത്. കപ്പൽ ഗുജറാത്തിലെ ഓഖ തീരത്തായിയിരിക്കും പ്രവർത്തിക്കുകയെന്നാണ് വിവരം. സ്വന്തമായി വികസിപ്പിച്ച ആദ്യ ഫ്‌ളീറ്റ്…

Read More