യുഎഇയിലെ പ്രവാസികൾ അറിയാൻ; നിരവധി വിമാന സർവീസുകൾ റദ്ദാക്കി, നിർദേശവുമായി വിമാനക്കമ്പനികൾ

അബുദാബി: ഹൂതി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസമാണ് റിയാദിലേക്കുള്ള വിമാനസർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് റിയാദിലേക്കുള്ള സർവീസുകളും റദ്ദാക്കിയതായി എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ് എന്നീ വിമാനക്കമ്പനികൾ അറിയിച്ചു. ഇതോടെ ഇന്ന് യാത്രചെയ്യാനിരുന്നവർക്ക് വലിയ രീതിയിലുള്ള തടസങ്ങളാണ് നേരിടേണ്ടിവന്നത്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാന സർവീസുകളുടെ ഏറ്റവും പുതിയ വിവരങ്ങൾ അറിയാൻ യാത്രക്കാർ ബന്ധപ്പെട്ട എയർലൈനുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്. വിമാനത്താവളത്തിലെ പ്രവർത്തന തടസം കാരണം അബുദാബിക്കും റിയാദിനും ഇടയിലുള്ള നിരവധി…

Read More

ഇന്ത്യയുടെ പുതിയ പടക്കപ്പൽ ‘അജിത്’; സമുദ്രസുരക്ഷയ്ക്ക് ഇനി കൂടുതൽ കരുത്ത്

പനാജി: ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ. ഗോവ ഷിപ്പ്യാർഡ് ലിമിറ്റഡിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പ്രിൻസിപ്പൽ ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ ഉപദേഷ്ടാവായ ഐഡിഎഎസ് ഡോ. സിരീഷ് ചൗധരിയാണ് കപ്പൽ ഔപചാരികമായി കമ്മീഷൻ ചെയ്തത്. സമുദ്ര നിരീക്ഷണം,​ തെരച്ചിൽ,​ രക്ഷാപ്രവർത്തനം,​ കള്ളക്കടത്ത് നിയന്ത്രണം എന്നിവയിൽ ഒരു നാഴികകല്ലായി ഐസിജിഎസ് അജിത്ത് മാറുമെന്നാണ് കരുതുന്നത്. കപ്പൽ ഗുജറാത്തിലെ ഓഖ തീരത്തായിയിരിക്കും പ്രവർത്തിക്കുകയെന്നാണ് വിവരം. സ്വന്തമായി വികസിപ്പിച്ച ആദ്യ ഫ്‌ളീറ്റ്…

Read More

മാർക്കറ്റിൽ വിൽപനയ്‌ക്കെത്തുന്നത് ചീഞ്ഞ മത്സ്യം; കഴിക്കുന്നവർക്ക് വയറിളക്കവും അസുഖങ്ങളും, പരാതിയുമായി നാട്ടുകാർ

കോഴിക്കോട്: വിൽപനയ്‌ക്കെത്തുന്ന മത്സ്യത്തിലധികവും ചീഞ്ഞതാണെന്ന പരാതിയുമായി ഉപഭോക്താക്കൾ. ഇതോടൊപ്പം രാസവസ്തുക്കൾ ചേർത്ത് ഫ്രീസറിൽ സൂക്ഷിക്കുന്ന മത്സ്യങ്ങളും വിപണികളിൽ സജീവമാണെന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നു. പകൽച്ചൂട് വർദ്ധിക്കുന്നതിനെത്തുടർന്നാണ് പച്ചമീൻ വേഗത്തിൽ കേടാകുന്നതിന് പ്രധാന കാരണം. രാസവസ്തുക്കൾ ചേർത്ത മത്സ്യം കഴിച്ച് പലർക്കും വയറിളക്കമുൾപ്പടെയുള്ള അസുഖങ്ങളുണ്ടാകുന്നതായും ചിലർ പറയുന്നു. വൈകുന്നേരങ്ങളിലാണ് ഇത്തരം മത്സ്യങ്ങൾ വിൽക്കുന്നത്. മാത്രമല്ല, അമിത വില നൽകിയാണ് പല മീനുകളും വാങ്ങേണ്ടിവരുന്നത്. മാർക്കറ്റുകളിൽ വിൽക്കാനെത്തുന്ന മത്സ്യത്തിന് ന്യായവിലയും ഗുണവും ഉറപ്പാണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അതേസമയം, ഫോർമാലിൻ, അമോണിയ എന്നീ…

Read More

ഷാർജ തീരത്ത് ഡ്രോൺ ആക്രമണത്തിൽ പനാമ പതാകയേന്തിയ എണ്ണക്കപ്പൽ തകർന്നു; 22 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതർ

ന്യൂഡൽഹി: ഷാർജ ആങ്കറേജിൽ വെച്ച് പനാമ പതാകയേന്തിയ ക്രൂഡ് ഓയിൽ ടാങ്കറിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായി കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ വ്യക്തമാക്കി. കപ്പലിലുണ്ടായിരുന്ന 22 ഇന്ത്യൻ ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 22 ഇന്ത്യൻ പൗരന്മാർ ജീവനക്കാരായിട്ടുള്ള 'എംടി ജെം നമ്പർ 2' എന്ന ടാങ്കറിന് നേരെയാണ് ആക്രമണമുണ്ടായത്. സാഹചര്യം നിരീക്ഷിച്ചു വരികയാണെന്നും നാവികരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ അധികാരികൾ ഷിപ്പ് മാനേജ്മെന്റ് കമ്പനിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സോനോവാൾ പറഞ്ഞു. "ഒക്ടോബർ 9-ന്, 22…

Read More

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; മൊബൈലിൽ പാട്ടുവച്ചാലും വീഡിയോ കണ്ടാലും ട്രെയിനിൽ നിന്ന് ഇറക്കിവിടും, പിഴയും കൊടുക്കേണ്ടിവരും

തിരുവനന്തപുരം: സഹയാത്രികൾക്ക് ശല്യമാകുന്ന രീതിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുന്ന ട്രെയിൻ യാത്രക്കാർക്ക് ഇനി പാതിവഴിയിൽ യാത്ര അവസാനിപ്പിക്കേണ്ടി വരും. അത്തരം യാത്രക്കാരെ ട്രെയിനിൽ നിന്ന് ഇറക്കിവിടും. 1000 രൂപ പിഴയും ചുമത്തും. ടിക്കറ്റ് റദ്ദാക്കി ഇറക്കിവിടാൻ നിയമത്തിൽ ഭേദഗതി വരുത്തി റെയിൽവേ. ഇത് പ്രാബല്യത്തിലായി. വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിലാണിത്. ഉച്ചത്തിലുള്ള ശബ്ദത്തിൽ വീഡിയോ കാണുന്നവർക്കും ബാധകമാണ്. ടി.ടി.ഇയുടെ നിർദ്ദേശം അവഗണിച്ചാൽ ആറു മാസംവരെ തടവു ശിക്ഷയും 5,000 രൂപാവരെ പിഴയും ചുമത്താം. ഇയർ ഫോണുപയോഗിച്ച്…

Read More

സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 65 രൂപ വർദ്ധിച്ച് 13,880 രൂപായി. പവന് 520 രൂപ കൂടി 1,11,040 രൂപയായി. ഇന്നലെ ഗ്രാമിന് 105 രൂപയും പവന് 840 രൂപയും വർദ്ധിച്ചിരുന്നു. ഈ മാസത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയരുന്ന സാഹചര്യമാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ യു.എസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ നേരിയ ഇടിവും അമേരിക്കൻ ബോണ്ട് യീൽഡുകളിൽ ഉണ്ടായ വ്യതിയാനങ്ങളുമാണ്…

Read More

നവദമ്പതികളുടെ മൃതദേഹങ്ങൾ പുഴയിൽ; കാലുകൾ ഇരുമ്പുചങ്ങലകൊണ്ട് ബന്ധിച്ച നിലയിൽ

മുംബയ്: നവദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹങ്ങൾ ഇരുമ്പുചങ്ങലകൊണ്ട് കാലുകളിൽ ബന്ധിച്ച നിലയിലായിരുന്നു. മഹാരാഷ്‌ട്രയിലെ ധുലെ ജില്ലയിലെ സാവൽദെ മേഖലയിലുള്ള താപി നദിയിൽ നിന്നാണ് മ‌ൃതദേഹം കണ്ടെത്തിയത്. ശ്യാം ഹരി പാട്ടീൽ, സ്വപ്ന പാട്ടീൽ എന്നിവരാണ് മരിച്ചത്. ഏതാനും മാസങ്ങൾക്കുമുമ്പ് പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരുമെന്ന് പൊലീസ് അറിയിച്ചു. നദിയുടെ അടിത്തട്ടിൽനിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരുടെയും കാലുകൾ ഇരുമ്പുചങ്ങലകൊണ്ട് ബന്ധിച്ച് പൂട്ടിട്ട നിലയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല….

Read More

ഫ്ലൈ ദുബായ് ആക്രമണം : സഹപൈലറ്റ് ശ്രമിച്ചത് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താൻ ,​ യുഎഇ അന്വേഷണ റിപ്പോർട്ട്

അബുദാബി: ഫ്ലൈദുബായ് ആക്രമണക്കേസിൽ സഹപൈലറ്റ് ഹമാം അൽ ഹമാമി വിമാനം ഇസ്രയേൽ വിമാനത്താവളത്തിൽ ഇടിച്ചിറക്കാൻ ശ്രമിച്ചെന്ന റിപ്പോർട്ട് സ്ഥിരീകരിച്ച് യു.എ.ഇ. ഇസ്രയേലിലെ ബെൻ ഗൂറിയൻ വിമാനത്താവളത്തിൽ ഇടിച്ചിറക്കാനാണ് സഹപൈലറ്റ് ലക്ഷ്യമിട്ടതെന്ന് യു.എ.ഇയുടെ അന്വേഷണവും ശരിവയ്ക്കുന്നു. വിമാനത്തിലെ യാത്രാക്കാരെയടക്കം കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ബെൻ ഗൂറിയൻ വിമാനത്താവളത്തിൽ ഇടിച്ചിറക്കാൻ ഹമാമി പദ്ധതിയിട്ടതെന്നും അന്വേഷണത്തിൽ വ്യക്തമായി,​ 29കാരനായ ഹമാമി 2017ലെ ആസ്ട്രേലിയൻ പഠനകാലം മുതൽ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായിരുന്നു. വേൾഡ് ട്രേഡ് സെന്റർ ആക്രമണവും പ്രചോദനമായെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്. അതേസമയം…

Read More

‘പ്രധാനമന്ത്രി അംബാനി, നിങ്ങളാണ് ഇന്ത്യയുടെ യഥാർത്ഥ ബോസെന്ന് അറിഞ്ഞില്ല’; രൂക്ഷ വിമർശനവുമായി ഇലോൺ മസ്‌ക്

ന്യൂഡൽഹി: സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ ആരംഭിക്കുന്നതിനുള്ള തടസങ്ങൾക്ക് പിന്നാലെ മുകേഷ് അംബാനിയെ രൂക്ഷമായി വിമർശിച്ച് ഇലോൺ മസ്‌ക്. 'പ്രധാനമന്ത്രി അംബാനി' എന്ന് പരാമർശിച്ചുകൊണ്ടാണ് അദ്ദേഹം എക്‌സിൽ കുറിപ്പ് പങ്കുവച്ചത്. അംബാനിയാണ് ഇന്ത്യയുടെ യഥാർത്ഥ ബോസെന്ന വാസ്‌തവം തിരിച്ചറിയാത്തതിൽ എന്റെ എളിയ ക്ഷമാപണം സ്വീകരിക്കണമെന്നും മസ്‌ക് പരിസഹിച്ചു. 'ഇന്ത്യക്കാരെ ചൂഷണം ചെയ്‌തുകൊണ്ടുള്ള നിങ്ങളുടെ കുത്തകാവകാശം നിലനിർത്താൻ നിങ്ങൾ സ്വാഭാവികമായും ആഗ്രഹിക്കും. എന്നിരുന്നാലും സ്റ്റാർലിങ്കിന് കൂടി പ്രവർത്തനാവകാശം നൽകാൻ നിങ്ങൾ തയ്യാറാകുമോ? മറ്റ് രാജ്യങ്ങളിലേതുപോലെ തന്നെ ഇന്ത്യയിലും ഇന്റർനെറ്റ്…

Read More

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാദ്ധ്യത; വരും മണിക്കൂറിൽ സ്ഥിതി മാറിമറിയും, ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം, വരുന്ന് മൂന്ന് മണിക്കൂറിൽ അഞ്ച് ജില്ലകളിലുള്ളവ‌ർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ നിർദേശമുണ്ട്. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്…

Read More