മര്‍ദനം, ഭീഷണി: ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടും നാട്ടിലേക്കു മടങ്ങാനാകാതെ യുവാവ്; ‘മനുഷ്യാവകാശ പ്രവര്‍ത്തക’ 95 ലക്ഷം തട്ടിയെന്നും പരാതി
കൊല്ലം: വിദേശത്തെ ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്ന് കേസിലകപ്പെട്ട യുവാവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടും സ്വന്തം നാട്ടിലേക്കു മടങ്ങാന്‍ കഴിയാതെ നാലു വര്‍ഷത്തിലേറെയായി ദുരിതജീവിതം. പത്തനംതിട്ട വള്ളിക്കോട് നരിയാപുരം ദതേവരയ്യത്ത് ഹൗസില്‍ സന്തോഷ് കരുണാകരനാ(48)ണ് ഈ ദുരവസ്‌ഥ. ഇത് സംബന്ധിച്ച് സന്തോഷിന്റെ മാതാവ് കമലമ്മ കരുണാകരന്‍ ഡി.ജി.പി., എ.ഡി.ജി.പി., ജില്ലാ പോലീസ് മേധാവി, മനുഷ്യാവകാശ കമ്മിഷന്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കി. മുന്‍ കേരള ഡി.ജി.പി: ലോക്‌നാഥ് ബഹറയുടെ ബന്ധുവാണെന്ന് അവകാശപ്പെടുന്ന ഒറീസ സ്വദേശി അജിത്‌കുമാര്‍ മോഹപത്രയുടെ…