ഇന്ത്യയുടെ യുദ്ധവിമാന പദ്ധതികൾക്ക് കരുത്തേകിയ വ്യക്തി; അശുതോഷ് ദീക്ഷിത് വ്യോമസേന മേധാവിയാകും
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ 29-ാമത് മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ് ഒക്ടോബർ 31ന് വിരമിക്കുന്നതോടെയാണ് ദീക്ഷിത് ചുമതലയേൽക്കുക. 2028 ഡിസംബർ 31 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി. രാഷ്ട്രപതിയുടെ അനുമതിയോടെയാണ് നിയമനം സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച എൽ.സി.എ. തേജസ് അടക്കമുള്ള യുദ്ധവിമാന പദ്ധതികളുമായി ദീക്ഷിതിന് അടുത്ത ബന്ധമുണ്ട്. ഇവ വ്യോമസേനയുടെ ഭാഗമാക്കുന്നതിലും അദ്ദേഹം സുപ്രധാന പങ്കുവഹിച്ചു. പ്രതിരോധ രംഗത്ത്…