വെറും വാചകമടിയല്ല, റഷ്യ-യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കാൻ സജീവമായി ഇന്ത്യ ഇടപെടുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ജയ്‌ശങ്കർ

ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി സജീവമായി ഇടപെടുകയാണെന്ന് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ. റഷ്യയുമായും യുക്രെയിനുമായും പ്രത്യേകം ഇക്കാര്യത്തിൽ ഇന്ത്യ സംസാരിക്കുന്നുണ്ടെന്ന് ജയ്‌ശങ്കർ മ്യൂണിക്ക് ലീഡേഴ്‌സ് മീറ്റിൽ വ്യക്തമാക്കി. ഇന്ത്യയടക്കം നാല് രാജ്യങ്ങളിൽ നിന്ന് വെടിനിർത്തൽ നിർദ്ദേശം ലഭിച്ചെന്ന്‌ യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ വ്യക്തമാക്കിയതിന് പിന്നാലെയാണ് ജയ്‌ശങ്കറിന്റെ വെളിപ്പെടുത്തൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യയ്ക്കും യുക്രെയിനും അംഗീകരിക്കാവുന്ന ചില മികച്ച ഐഡിയകൾ ഉണ്ടെന്ന് റഷ്യൻ പ്രസിഡന്റ്…

Read More

പാക് വനിതാ ഏജന്റിന് രഹസ്യവിവരങ്ങൾ കൈമാറിയെന്ന് ആരോപണം; നാവികസേന ഉദ്യോഗസ്ഥൻ കോയമ്പത്തൂരിൽ അറസ്റ്റിൽ

കോയമ്പത്തൂർ: പാകിസ്താൻ രഹസ്യാന്വേഷണ ഏജന്റിന് തന്ത്രപ്രധാന വിവരങ്ങൾ കൈമാറിയെന്ന കേസിൽ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രദീപ് മുഖർജിയെയാണ് ആന്ധ്രാപ്രദേശ് പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് വിഭാഗം കോയമ്പത്തൂരിൽ അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട പാകിസ്താൻ വനിതാ ഏജന്റുമായി ബന്ധം സ്ഥാപിച്ച ശേഷം വിശാഖപട്ടണം നാവിക താവളവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം. യുദ്ധക്കപ്പലുകളുടെയും അന്തർവാഹിനികളുടെയും നീക്കങ്ങൾ, പ്രതിരോധ ആസ്തികൾ, സേനയുടെ പ്രവർത്തനങ്ങൾ തുടങ്ങിയ വിവരങ്ങൾ കൈമാറിയെന്നാണ് ആരോപണം. കോയമ്പത്തൂർ…

Read More

വോട്ടവകാശം ഇല്ലാതാക്കുന്നത് ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണം, എസ്ഐആറിൽ പരോക്ഷ വിമർ‌ശനവുമായി സുപ്രീംകോടതി ജസ്റ്റിസ്

ന്യൂഡൽഹി: രാജ്യത്തെ പൗരൻമാരുടെ വോട്ടവകാശം ഇല്ലാതാക്കുന്ന ഏതൊരു നടപടിയും ഭരണ ഘടനയ്ക്ക് നേരെയുള്ള ആക്രമണമെന്ന് സുപ്രീംകോടതി ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ. അത്തരമൊരു നടപടിയെടുക്കാൻ ഒരു അധികാരികൾക്കും കഴിയില്ലെന്നും ഒരു കോടതിക്കും അത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈദരാബാദ് നൽസാർ യൂണിവേഴ്‌സിറ്റി ഒഫ് ലായിൽ ജസ്റ്റിസ് ബി.ആ‍ർ. സാവ്നി മെമ്മോറിയൽ മൂട്ട് കോർട്ട് മത്സരത്തിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഭരണഘടന വോട്ടവകാശമുള്ള പൗരൻമാർ,​ വോട്ടവകാശമില്ലാത്ത പൗരൻമാർ എന്നിങ്ങനെ രണ്ട് വിഭാഗം പൗരൻമാരെ വിഭാവനം ചെയ്യുന്നില്ല….

Read More

ശ്രീലേഖ രാജി സന്ദേശം പിൻവലിച്ചു; ബിജെപിക്ക് ആശ്വാസം, അനുനയ നീക്കം ഫലം കണ്ടെന്ന് സൂചന

തിരുവനന്തപുരം: പാർട്ടിയുമായി ഇടഞ്ഞ് കൗൺസിലർ സ്ഥാനം രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ച മുൻ ഡിജിപി ആർ. ശ്രീലേഖ രാജി സന്ദേശം പിൻവലിച്ചു. ശാസ്തമംഗലം വാർഡിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ച സന്ദേശമാണ് നീക്കം ചെയ്തത്. ഇതോടെ തലസ്ഥാന നഗരസഭയിലെ ബിജെപി നേതൃത്വത്തിന് ആശ്വാസമായി. എന്നാൽ, സംഭവത്തിൽ ശ്രീലേഖ ഇതുവരെ പരസ്യമായി വിശദീകരണം നൽകിയിട്ടില്ല. രാജി സന്ദേശം പുറത്തുവന്നതിനു പിന്നാലെ ബിജെപി സംസ്ഥാന, ജില്ലാ നേതാക്കൾ നടത്തിയ അനുനയ നീക്കങ്ങളാണ് തീരുമാനത്തിൽ മാറ്റമുണ്ടാക്കിയതെന്നാണ് സൂചന. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള നേതാക്കൾ…

Read More

ലൈംഗികാതിക്രമ പരാതി നൽകിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സ്ഥലംമാറ്റം; പ്രതികാര നടപടിയെന്ന് ആരോപണം

തിരുവനന്തപുരം: ലൈംഗികാതിക്രമ പരാതി നൽകിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചട്ടവിരുദ്ധമായി സ്ഥലംമാറ്റിയെന്ന് ആരോപണം. ഡെപ്യൂട്ടേഷൻ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് കൊല്ലത്തുനിന്ന് കൊച്ചി സിറ്റിയിലേക്കാണ് ഉദ്യോഗസ്ഥയെ മാറ്റിയത്. സംഭവത്തിൽ പരാതിക്കാരി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കത്ത് നൽകി. കോൺഗ്രസ് അനുകൂല പൊലീസ് സംഘടനാ നേതാവായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ നവാസിനെതിരെയാണ് വനിതാ ഉദ്യോഗസ്ഥ പരാതി നൽകിയത്. കഴിഞ്ഞ നവംബറിൽ നൈറ്റ് ഡ്യൂട്ടിക്കിടെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ചവറ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. പ്രതിക്കെതിരായ നടപടി…

Read More

മുൻമന്ത്രി ടി.കെ. ദിവാകരന്റെ ഭാര്യ ദേവയാനി ദിവാകരൻ അന്തരിച്ചു

തിരുവനന്തപുരം: മുൻമന്ത്രിയും മുതിർന്ന ആർ.എസ്.പി. നേതാവുമായിരുന്ന പരേതനായ ടി.കെ. ദിവാകരന്റെ ഭാര്യ ദേവയാനി ദിവാകരൻ (95) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. മക്കൾ : ശാന്തകുമാരി (മോളി),​ ബാബു ദിവാകരൻ (മുൻമന്ത്രി,​ Er. സുരേഷ് ബാബു (റിട്ട. എക്സിക്യൂട്ടീവ് എൻജിനീയർ ഇറിഗേഷൻ),​ സുജാത (ഷീല),​ Er. അനിതാ ഷാജി (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ, PWD),​ സന്ധ്യാറാണി,​ മഞ്ജു ദിവാകരൻ (വൈസ് പ്രിൻസിപ്പൽ, എം.ജി.എം. സ്കൂൾ, വർക്കല). മരുമക്കൾ : ഡോ. സി.എൻ. വിജയൻ (പ്രൊഫസർ ആൻഡ്…

Read More

സർക്കാർ ആശുപത്രികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കും, ജില്ലാതല നിരീക്ഷണ സമിതി രൂപീകരിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കുന്നതിന് ആരോഗ്യമന്ത്രി കെ.മുരളീധരന്റെ ഇടപെടൽ. മരുന്നുകളുടെ ലഭ്യത സംബന്ധിച്ച് പരാതികൾ കൃത്യമായി പരിശോധിക്കുകയും യഥാർത്ഥ സ്ഥിതി നേരിട്ട് മനസ്സിലാക്കുകയും ചെയ്ത് മരുന്നുക്ഷാമം ഉണ്ടാകുന്നതിന് മുമ്പുതന്നെ പരിഹാര നടപടി സ്വീകരിക്കുന്നതിന് ഓരോ ജില്ലയിലും ജില്ലാതല മരുന്ന് ലഭ്യത നിരീക്ഷണ സമിതി രൂപീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി. അഡീഷണൽ ഡി.എം.ഒ (ഹെൽത്ത്) അല്ലെങ്കിൽ ഡെപ്യൂട്ടി ഡി.എം.ഒ (ഹെൽത്ത്) സമിതിയുടെ കൺവീനറായിരിക്കും. ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ട്, അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ /…

Read More

പി. നന്ദകുമാറിന്റെ പരാമർശം പിണറായി വിജയന്റെ മലപ്പുറം വിരുദ്ധ നിലപാടിന്റെ തുടർച്ചയെന്ന് വി.ഡി. സതീശൻ; കടുത്ത നടപടി മുന്നറിയിപ്പ്

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ ജനങ്ങളെ വർഗീയമായി അധിക്ഷേപിക്കുന്ന തരത്തിൽ സിപിഎം നേതാവ് പി. നന്ദകുമാർ നടത്തിയ പ്രസംഗം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരളത്തിന്റെ മതനിരപേക്ഷ നിലപാടുകൾക്ക് വിരുദ്ധമാണ് ഇത്തരം പരാമർശങ്ങളെന്നും അദ്ദേഹം പറഞ്ഞു. ‘മതമൗലിക വർഗീയവാദികളുടെ കൂടാണ് മലപ്പുറം’ എന്ന തരത്തിൽ നന്ദകുമാർ നടത്തിയ പരാമർശത്തെയാണ് വി.ഡി. സതീശൻ വിമർശിച്ചത്. പ്രസ്താവനയെ പിണറായി വിജയൻ തള്ളിപ്പറയാതിരുന്നത് വിഷയത്തിൽ സിപിഎമ്മിന്റെ നിലപാട് വ്യക്തമാക്കുന്നതാണെന്നും സതീശൻ പറഞ്ഞു. മലപ്പുറം ജില്ലയെയും അവിടത്തെ ജനങ്ങളെയും സംബന്ധിച്ച് പിണറായി വിജയൻ മുൻപ്…

Read More

പാക് വനിതാ ഏജന്റിന് രഹസ്യവിവരങ്ങൾ കൈമാറിയെന്ന് ആരോപണം; നാവികസേന ഉദ്യോഗസ്ഥൻ കോയമ്പത്തൂരിൽ അറസ്റ്റിൽ

കോയമ്പത്തൂർ: പാകിസ്താൻ രഹസ്യാന്വേഷണ ഏജന്റിന് തന്ത്രപ്രധാന വിവരങ്ങൾ കൈമാറിയെന്ന കേസിൽ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രദീപ് മുഖർജിയെയാണ് ആന്ധ്രാപ്രദേശ് പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് വിഭാഗം കോയമ്പത്തൂരിൽ അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട പാകിസ്താൻ വനിതാ ഏജന്റുമായി ബന്ധം സ്ഥാപിച്ച ശേഷം വിശാഖപട്ടണം നാവിക താവളവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം. യുദ്ധക്കപ്പലുകളുടെയും അന്തർവാഹിനികളുടെയും നീക്കങ്ങൾ, പ്രതിരോധ ആസ്തികൾ, സേനയുടെ പ്രവർത്തനങ്ങൾ തുടങ്ങിയ വിവരങ്ങൾ കൈമാറിയെന്നാണ് ആരോപണം. കോയമ്പത്തൂർ…

Read More

മധ്യവയസ്‌കന്റെ മരണം കൊലപാതകം; കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തി, സ്ഥീരീകരിച്ച് പൊലീസ്

കൊല്ലം: കുണ്ടറയിൽ വെള്ളിമൺ സ്വദേശിയായ മധ്യവയസ്‌കൻ രാജു (56) കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യ ലേഖ മേരിയാണ് പ്രതിയെന്ന് സ്ഥീരീകരിച്ച് പൊലീസ്. വെള്ളിയാഴ്ച പുലർച്ചെ രാജു വീട്ടിൽ കുഴഞ്ഞുവീണതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ലേഖ മേരി, നാട്ടുകാരുടെ സഹായത്തോടെ ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്ത് മുറുകിയാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയതോടെയാണ് സംഭവത്തിൽ ദുരൂഹത ഉയർന്നത്. തുടർന്ന് കുണ്ടറ പൊലീസ് ലേഖ മേരിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇവർ കുറ്റം സമ്മതിച്ചതായി…

Read More