ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനത്തിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം, വിമാനം വഴിതിരിച്ചുവിട്ടു

ഹൈദരാബാദ്: യാത്രക്കാരന്റെ ബാഗിലുണ്ടായിരുന്ന പവർ ബാങ്ക് പൊട്ടിത്തെറിച്ച് ഇൻഡിഗോ വിമാനത്തിലെ ലഗേജ് അറയിൽ തീപിടിത്തം. സംഭവത്തെ തുടർന്ന് ഡൽഹിയിൽനിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിട്ടു. വിമാനം രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. ഇൻഡിഗോയുടെ 6E 6115,​ വിമാനത്തിലാണ് സംഭവം. എയർബസ് A321-251N വിഭാഗത്തിൽപ്പെട്ട വിമാനം ഉച്ചയ്ക്ക് 1.30നാണ് ഡൽഹിയിൽനിന്ന് പുറപ്പെട്ടത്. വൈകിട്ട് നാലിന് ചെന്നൈയിലെത്തേണ്ടതായിരുന്നു. യാത്രയ്ക്കിടെ വിമാനത്തിനുള്ളിലെ ലഗേജ് അറയിൽനിന്ന് പുക ഉയരുകയും തീ പടരുകയുമായിരുന്നു….

Read More

കാഴ്ചക്കാരുടെ എണ്ണത്തിൽ കുറവ്; നെറ്റ്‌ഫ്ലിക്സിൽ കൂട്ടപ്പിരിച്ചുവിടൽ, 850 പേർക്ക് ജോലി നഷ്ടമായേക്കും

കാലിഫോർണിയ: അഞ്ച് ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി നെറ്റ്‌ഫ്ലിക്സ്. പക്ക് ന്യൂസാണ് ഇതുസംബന്ധിച്ച ന്യൂസ് പുറത്തുവിട്ടത്. കാഴ്ചക്കാരുടെഎണ്ണത്തിലുണ്ടായ കുറവും ഈ വർഷം ഉടനീളം ഓഹരി വിപണിയിലുണ്ടായ ഇടിവുമാണ് ഇതിന് കാരണമെന്നാണ് അനൗദ്യോഗിക വിവരം. അടുത്ത ആഴ്ചയോടെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. കഴിഞ്ഞ നാല് വർഷത്തിനിടെ നെറ്റ്‌ഫ്ലിക്സ് നടത്തുന്ന ഏറ്റവും വലിയ പിരിച്ചുവിടൽ നടപടിയാണിത്. ഒക്ടോബർ 29ന് മുൻപ് 850 പേരെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഏകദേശം 17,000 ആണ് നിലവിലെ ജീവനക്കാരുടെ എണ്ണം….

Read More

‘പ്രധാനമന്ത്രി അംബാനി, നിങ്ങളാണ് ഇന്ത്യയുടെ യഥാർത്ഥ ബോസെന്ന് അറിഞ്ഞില്ല’; രൂക്ഷ വിമർശനവുമായി ഇലോൺ മസ്‌ക്

ന്യൂഡൽഹി: സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ ആരംഭിക്കുന്നതിനുള്ള തടസങ്ങൾക്ക് പിന്നാലെ മുകേഷ് അംബാനിയെ രൂക്ഷമായി വിമർശിച്ച് ഇലോൺ മസ്‌ക്. 'പ്രധാനമന്ത്രി അംബാനി' എന്ന് പരാമർശിച്ചുകൊണ്ടാണ് അദ്ദേഹം എക്‌സിൽ കുറിപ്പ് പങ്കുവച്ചത്. അംബാനിയാണ് ഇന്ത്യയുടെ യഥാർത്ഥ ബോസെന്ന വാസ്‌തവം തിരിച്ചറിയാത്തതിൽ എന്റെ എളിയ ക്ഷമാപണം സ്വീകരിക്കണമെന്നും മസ്‌ക് പരിസഹിച്ചു. 'ഇന്ത്യക്കാരെ ചൂഷണം ചെയ്‌തുകൊണ്ടുള്ള നിങ്ങളുടെ കുത്തകാവകാശം നിലനിർത്താൻ നിങ്ങൾ സ്വാഭാവികമായും ആഗ്രഹിക്കും. എന്നിരുന്നാലും സ്റ്റാർലിങ്കിന് കൂടി പ്രവർത്തനാവകാശം നൽകാൻ നിങ്ങൾ തയ്യാറാകുമോ? മറ്റ് രാജ്യങ്ങളിലേതുപോലെ തന്നെ ഇന്ത്യയിലും ഇന്റർനെറ്റ്…

Read More

സ്വകാര്യ ബസുകള്‍ തമ്മിലുളള മത്സരയോട്ടം അവസാനിപ്പിക്കാന്‍ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ

കൊച്ചി: സ്വകാര്യ ബസുകള്‍ തമ്മിലുളള ഓട്ടപ്പാച്ചിലും സമയക്രമം തെറ്റുമ്പോഴുള്ള റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാന്‍ പുതിയ സാങ്കേതികവിദ്യയുമായി സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (എസ്ടിഎ). ഒരേ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ തമ്മിലുളള സമയവ്യത്യാസം റോഡിലെ ഗതാഗതസാഹചര്യങ്ങള്‍ക്കും തിരക്കിനും അനുസരിച്ച് തത്സമയം ക്രമീകരിക്കുന്ന ഡൈനാമിക് ടൈം ഷെഡ്യൂളിങ് സംവിധാനമാണ് നടപ്പിലാക്കുന്നത്. ബസുകളുടെ തത്സമയ സഞ്ചാരവിവരങ്ങള്‍ കേരള ബസ് പോലുള്ള ആപ്പുകളുടെ സഹായത്തോടെ ശേഖരിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഗതാഗതക്കുരുക്കും യാത്രക്കാരുടെ തിരക്കും കാരണം കടലാസിലെ സ്ഥിരം ടൈംടേബിള്‍ പാലിക്കാന്‍ കഴിയാത്തതിനാലാണ്…

Read More

വിമാനത്തിന് മിന്നലേറ്റാൽ യാത്രക്കാർക്ക് പ്രശ്നമുണ്ടാകുമോ, സർവതും ചുട്ടുകരിക്കാൻ കഴിയുന്ന വൈദ്യുതി പ്രവഹിക്കുമ്പോൾ സംഭവിക്കുന്നതെന്ത്?

ന്യൂഡൽഹി: സാധാരണ മിന്നലേൽക്കുന്നത് പ്രദേശത്തെ ഉയർന്ന വസ്തുവിലാണ്. അങ്ങനെയെങ്കിൽ ഉയരെ ആകാശത്തിൽ പറക്കുന്ന വിമാനങ്ങൾക്ക് മിന്നലേറ്റാൽ യാത്രക്കാർക്ക് എന്തെങ്കിലും സംഭവിക്കില്ലേ? പാട്നയിൽ നിന്ന് ലക്‌നൗവിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റെന്ന വാർത്ത പുറത്തുവന്നതോടെ ഏറ്റവുംകൂടുതൽ ഉയരുന്ന ചോദ്യമാണിത്. വിമാനത്തിന് മിന്നലേറ്റാൽ യാത്രക്കാർക്ക് ഒരു പ്രശ്നവുമുണ്ടാവില്ല. അതിനുദാഹരണമാണ് ഇൻഡിഗോ വിമാനത്തിന് സംഭവിച്ചത്. വിമാനങ്ങളുടെ നിർമാണത്തിലെ ചില പ്രത്യേകതകൾ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ശരാശരി കണക്കുപ്രകാരം ഓരോ യാത്രാവിമാനത്തിനും വർഷത്തിൽ രണ്ടുതവണയെങ്കിലും മിന്നലേൽക്കാറുണ്ട്. പക്ഷേ, യാത്രക്കാർക്കോ ജീവനക്കാർക്കോ ഒരുതരത്തിലുള്ള അപകടവും…

Read More

ഇ-പോസ് സെർവർ തകരാർ: സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി. ഇ-പോസ് സെർവർ തകരാറിലായതിനെ തുടർന്നാണ് റേഷൻ വിതരണം മുടങ്ങിയത്. ഇന്ന് രാവിലെ മുതൽ തന്നെ റേഷൻ കടകളിലെത്തിയ ഉപഭോക്താക്കൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. മണിക്കൂറുകളോളം ക്യൂ നിന്ന പലർക്കും വിതരണം തടസപ്പെട്ടതോടെ നിരാശയോടെ മടങ്ങേണ്ടിവന്നു. ഇ-പോസ് മെഷീനുകളുടെ സെ‌ർവർ കേരളത്തിന് പുറത്തായതിനാൽ തകരാർ പെട്ടെന്ന് പരിഹരിക്കാൻ കഴിയില്ലെന്നാണ് വിവരം. തകരാ‌ർ പരിഹരിച്ച് എപ്പോൾ മുതൽ വിതരണം പുനഃരാരംഭിക്കാൻ കഴിയുമെന്ന കാര്യത്തിൽ നിലവിൽ യാതൊരു വ്യക്തതയുമില്ലെന്നാണ് റേഷൻകട വ്യാപാരികൾ പറയുന്നത്.

Read More

അമേരിക്കൻ എഐ ലാബുകളിൽ ചൈനീസ് ചാരന്മാർ; രഹസ്യങ്ങൾ ചോരുന്നുണ്ടെന്ന മുന്നറിയിപ്പുമായി ഗവേഷകൻ

വാഷിംഗ്ടൺ: അമേരിക്കയുടെ ഗവേഷണ സ്ഥാപനങ്ങളെ സംബന്ധിക്കുന്ന ഗുരുതര വെളിപ്പെടുത്തലുമായി മുൻ ഗവേഷകൻ ജേക്കബ് കോക്സൺ. യുഎസ് മുൻനിര എഐ ഗവേഷണ സ്ഥാപനങ്ങളായ ഓപ്പൺ എഐയിലും ആന്ത്രോപിക്കിലും ചൈനീസ് ചാരന്മാർ ഇതിനകം നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ് കോക്സൺ വെളിപ്പെടുത്തിയത്. ചൈനീസ് ചാരന്മാർ യുഎസിലെ എഐ ലാബുകളിൽ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന കാര്യത്തിൽ എത്രത്തോളം ഉറപ്പുണ്ടെന്ന ചോദ്യത്തിന് 90 ശതമാനം ഉറപ്പുണ്ടെന്നായിരുന്നു കോക്സൺ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്. രഹസ്യമായി രാജ്യത്ത് കടക്കാൻ സാധിച്ചാൽ അമേരിക്ക വികസിപ്പിക്കുന്ന എഐ മോഡലുകളും സാങ്കേതികവിദ്യകളും ചൈനയ്ക്ക് മോഷ്ടിക്കാൻ കഴിയുമെന്നും അദ്ദേഹം…

Read More

ഫ്രാൻസിസ് ഹാൾസന് ഭൗതികശാസ്‌ത്രത്തിന് നോബൽ സമ്മാനം; അംഗീകാരം ന്യൂട്രിനോ ശാസ്‌ത്രത്തിന്

സ്റ്റോക്ക്‌ഹോം: 2026ലെ ഭൗതികശാസ്‌ത്രത്തിനുള്ള നോബൽ പുരസ്‌കാരം ബെൽജിയൻ ശാസ്‌ത്രജ്ഞനായ ഫ്രാൻസിസ് ഹാൾസന്. ലോകത്തിലെ ഏറ്റവും വലിയ ന്യൂട്രിനോ ഡിറ്റക്‌ടറായ ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്‌സർവേറ്ററിയുടെ വികസനത്തിലും പ്രഞ്ചത്തിലെ ഉയർന്ന ഊർജമുള്ള ന്യൂട്രിനോകളുടെ കണ്ടെത്തലിനും നിർണായക സംഭാവന നൽകിയതിനാണ് അദ്ദേഹത്തിന് നോബൽ പുരസ്‌കാരം ലഭിക്കുന്നത്. വിസ്‌കോൺസിൻ- മാഡിസൺ സർവകലാശാലയിലെ പ്രൊഫസറായ ഹാൾസൺ ന്യൂട്രിനോ ഭൗതികശാസ്‌ത്ര ഗവേഷണരംഗത്തെ പ്രമുഖ ശാസ്‌ത്രജ്ഞനാണ്. 1944ൽ ബെൽജിയത്തിലെ ടീനെനിലാണ് അദ്ദേഹം ജനിച്ചത്. അന്റാർട്ടിക്കയിലെ ദക്ഷിണധ്രുവത്തിൽ പ്രവർത്തിക്കുന്ന ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്‌സർവേറ്ററിയുടെ രൂപകൽപ്പനയിലും വികസനത്തിലും ഹാൾസൻ നിർണായക…

Read More

ആക്രമണം ഒഴിവാക്കാൻ ഒരുവഴിയുമില്ല; എഐ നിയന്ത്രിത മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ, വിക്ഷേപണം നിരീക്ഷിച്ച് കിം

പ്യോങ്യാങ്: എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ. ഇന്നലെ നടന്ന വിക്ഷേപണത്തിന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ നേരിട്ട് നേതൃത്വം നൽകി. മകൾ കിം ജു ഏയ്ക്കൊപ്പമാണ് കിം പരീക്ഷണം നിരീക്ഷിച്ചതെന്ന് ഉത്തരകൊറിയൻ ഔദ്യോഗിക മാദ്ധ്യമമായ കെ.സി.എൻ.എ. റിപ്പോർട്ട് ചെയ്തു. കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ മിസൈലിന് താഴ്ന്ന പ്രതലത്തിൽ സഞ്ചരിക്കുമ്പോൾ മിസൈലിന് അവയുടെ പാത മാറ്റാൻ കഴിയുമെന്ന് കിമ്മിന്റെ സഹോദരി കിം യോ ജോങ് പറഞ്ഞു. അതിനാൽ ആക്രമണം ഒഴിവാക്കുക ഏറെ ബുദ്ധിമുട്ടായിരിക്കുമെന്നും അവർ…

Read More

പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

തിരുവനന്തപുരം: ഇന്റർനെറ്റിൽ തിരയുന്ന കസ്റ്റമർ കെയർ നമ്പറുകൾ വഴി പണവും വ്യക്തിഗത വിവരങ്ങളും ചോരുന്ന തട്ടിപ്പുകൾ വർദ്ധിക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര വകുപ്പ്. ബാങ്കുകൾ, ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടെ പേരിൽ തട്ടിപ്പുകാർ ഇന്റർനെറ്റിൽ വ്യാജ നമ്പറുകൾ പോസ്റ്റ് ചെയ്താണ് ഉപഭോക്താക്കളെ വലയിലാക്കുന്നത്. സഹായത്തിനായി ഉപഭോക്താക്കൾ ഈ നമ്പറുകളിലേക്ക് വിളിക്കുമ്പോൾ നേരിട്ട് കണക്റ്റാകില്ല. തുടർന്ന് കസ്റ്റമർ സപ്പോർട്ട് ഏജന്റാണെന്ന വ്യാജേന തട്ടിപ്പുകാർ തിരികെ വിളിക്കുകയാണ് ചെയ്യുന്നത്. പരാതി പരിഹരിക്കാനെന്ന പേരിൽ ഫോണിൽ റിമോട്ട് ആക്‌സസ് അല്ലെങ്കിൽ…

Read More