‘അന്ത കടലയേ ആഴ്റവന്‍’; നായകനായും സംവിധായകനായും വിശാല്‍, ‘മകുടം’ ടീസര്‍ പുറത്തിറങ്ങി

ആകാംക്ഷകള്‍ക്ക് അറുതി. തെന്നിന്ത്യന്‍ സൂപ്പര്‍താരം വിശാല്‍ നായകനാവുന്നതോടൊപ്പം ആദ്യമായി സംവിധാനവും നിര്‍വഹിക്കുന്ന പുതിയ സിനിമയായ ‘മകുട’ത്തിന്റെ ടീസര്‍ പുറത്തിറങ്ങി. വൃദ്ധന്റെ വേഷത്തില്‍ ഉള്‍പ്പടെ വ്യത്യസ്തമായ മൂന്നു ഗെറ്റപ്പുകളില്‍ ടീസറില്‍ വിശാല്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ടീസര്‍ പുറത്തുവന്ന് നിമിഷങ്ങള്‍ക്കകം സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായി കാഴ്ചക്കാരെ ആകര്‍ഷിച്ച് മുന്നേറുന്നു. വിശാലിന്റെ പവര്‍ പാക്ക്ഡ് ആക്ഷന്‍ എന്റര്‍ടെയ്നര്‍ ആയിരിക്കും ‘മകുടം’ എന്ന് ടീസര്‍ വ്യക്തമാക്കുന്നു. ഒരു മനുഷ്യനെ കത്തിച്ച്, അവന്‍ നിന്നുകത്തുന്ന തീയില്‍നിന്നും വിശാല്‍ സിഗരറ്റ് കൊളുത്തുന്ന ഷോട്ടോടെയാണ് ടീസര്‍ തുടങ്ങുന്നത്. കടലിന്റെ പശ്ചാത്തലത്തില്‍…

Read More

കട്ടന്‍ കാപ്പി ശീലമാക്കി, നാരുകളടങ്ങിയ ഭക്ഷണം കൂട്ടി; ഫാറ്റിലിവര്‍ മാറ്റിയെടുത്തത് എങ്ങനെയെന്ന് ഡോക്ടര്‍

ഫാറ്റിലിവര്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. അനാരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണരീതിയുമൊക്കെയാണ് രോഗസാധ്യത കൂട്ടുന്ന ഘടകങ്ങള്‍. ഇപ്പോഴിതാ ജീവിതശൈലിയില്‍ വരുത്തിയ ചില മാറ്റങ്ങളിലൂടെ ഫാറ്റിലിവറിനെ എങ്ങനെ മാറ്റിയെടുത്തു എന്ന് വ്യക്തമാക്കുകയാണ് യു.കെ.യില്‍ നിന്നുള്ള സര്‍ജനായ ഡോ. കരണ്‍ രാജന്‍. ആരോഗ്യകരമായ അറിവുകള്‍ നിരന്തരം ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കുന്ന കരണ്‍ ശാസ്ത്രീയമായ വഴികളിലൂടെ എങ്ങനെ ഫാറ്റിലിവറിനെ മാറ്റിയെടുത്തു എന്നാണ് വ്യക്തമാക്കുന്നത്. മധുര പാനീയങ്ങള്‍ തന്റെ ഭക്ഷണക്രമത്തില്‍ നിന്നും പാടെ ഉപേക്ഷിച്ചുവെന്നതാണ് അതില്‍ ആദ്യത്തേതായി അദ്ദേഹം പറയുന്നത്….

Read More

ബോളിവുഡില്‍ പാക് പ്രേമികള്‍, ‘ധുരന്ധര്‍’ അവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കി

ഫര്‍ഹാന്‍ അക്തര്‍ സംവിധാനംചെയ്യുന്ന ‘ഡോണ്‍ 3’-യില്‍നിന്ന് നടന്‍ രണ്‍വീര്‍ സിങ് പിന്മാറിയത് വന്‍വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ‘ധുരന്ധര്‍’ ചിത്രങ്ങളുടെ വിജയത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന രണ്‍വീര്‍, നേരത്തെ കരാറിലെത്തിയ ‘ഡോണ്‍ 3’-യില്‍നിന്ന് പിന്മാറിയതോടെ നടന് വിലക്ക് ഏര്‍പ്പെടുത്താന്‍ ബോളിവുഡിലെ സിനിമാ സംഘടന തീരുമാനിച്ചിരുന്നു. നടനുമായി സഹകരിക്കരുതെന്ന് ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസ് നിര്‍ദേശം നല്‍കി. വിലക്ക് ഭീഷണി നേരിടുന്ന രണ്‍വീറിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടിയും ബിജെപി എംപിയുമായ കങ്കണാ റണൗട്ട്. ബോളിവുഡിലെ പാകിസ്താന്‍ പ്രേമികളാണ് നടനെതിരായ നടപടിക്കുപിന്നില്‍…

Read More

നീറ്റ് യുജി 2026 പരീക്ഷാ സമയത്തില്‍ മാറ്റം, 15 മിനിറ്റ് അധികം ലഭിക്കും

ന്യൂഡല്‍ഹി: 2026 ജൂണ്‍ 21-ന് നടക്കാനിരിക്കുന്ന നീറ്റ് യുജി പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സുപ്രധാന മാറ്റങ്ങള്‍ പ്രഖ്യാപിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. പരീക്ഷാ സമയം വര്‍ദ്ധിപ്പിച്ചതും ചോദ്യപേപ്പറിന്റെ ഘടനയില്‍ വരുത്തിയ മാറ്റങ്ങളുമാണ് ഇതില്‍ പ്രധാനം. ജൂണ്‍ 12-ന് പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തിലാണ് എന്‍ടിഎ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പരീക്ഷാ സമയം 195 മിനിറ്റായി ഉയര്‍ത്തി വിദ്യാര്‍ഥികളില്‍ നിന്നുള്ള മുന്‍വര്‍ഷങ്ങളിലെ പ്രതികരണങ്ങള്‍ കണക്കിലെടുത്ത് പരീക്ഷാ സമയം 195 മിനിറ്റായി (3 മണിക്കൂര്‍ 15 മിനിറ്റ്) എന്‍ടിഎ പുതുക്കി നിശ്ചയിച്ചു. ഉച്ചയ്ക്ക് 2:00…

Read More

ലോകകപ്പില്‍ ആദ്യജയം മോഹിച്ച് കാനഡ; ജയത്തുടക്കത്തിന് യു.എസ്.

ടോറന്റോ: ആതിഥേയരായ കാനഡയും യു.എസും ലോകകപ്പ് ഫുട്ബോളിന്റെ അങ്കത്തട്ടിലേക്ക്. വെള്ളിയാഴ്ച രാത്രി 12.30-ന് കാനഡ സ്വന്തം തട്ടകത്തില്‍ ബോസ്നിയ ഹെര്‍സെഗോവിനയുമായി കളിക്കും. ശനിയാഴ്ച പുലര്‍ച്ചെ 6.30-ന് യു.എസും പാരഗ്വായും മുഖാമുഖം വരും.ലോകകപ്പില്‍ മൂന്നാംതവണയാണ് കാനഡ കളിക്കാനിറങ്ങുന്നത്. ഇതിന് മുന്‍പ് ആറ് മത്സരം കളിച്ചെങ്കിലും ആറിലും തോല്‍വിയായിരുന്നു ഫലം. ഇത്തവണ സ്വന്തം നാട്ടില്‍ കളിക്കുമ്പോള്‍ ബോസ്നിയക്കെതിരേ ജയം ടീം മോഹിക്കുന്നുണ്ട്. ആതിഥേയരെന്ന നിലയിലാണ് ടീം ഇത്തവണ യോഗ്യത നേടിയത്. ക്യാപ്റ്റന്‍ അല്‍ഫോന്‍സോ ഡേവിസ് പരിക്കുമൂലം കളിക്കാനില്ലാത്തത് ടീമിന് തിരിച്ചടിയാണ്….

Read More

സൂരി- മതിമാരന്‍ പുകഴേന്തി ചിത്രം ‘മണ്ടാടി’ സെപ്റ്റംബര്‍ 4-ന് റിലീസിനെത്തും

തമിഴ് നടന്‍ സൂരി നായകനായി എത്തുന്ന പുതിയ ചിത്രം ‘മണ്ടാടി’ ആഗോള റിലീസ് 2026 സെപ്റ്റംബര്‍ 4 ന്. ‘റോക്കി’ എന്ന ചിത്രത്തിനു ശേഷം മതിമാരന്‍ പുകഴേന്തി ഒരുക്കുന്ന ചിത്രമാണ് മണ്ടാടി. ആര്‍എസ് ഇന്‍ഫോടെയ്ന്‍മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്.തെലുങ്ക് താരം സുഹാസ് ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. നായികാ വേഷം ചെയ്യുന്നത് മഹിമ നമ്പ്യാര്‍. കടലോര പശ്ചാത്തലത്തില്‍ കഥ പറയുന്ന ആക്ഷന്‍- ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിലില്‍ ആണ് പൂര്‍ത്തിയായത്.100 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള…

Read More

സ്മാര്‍ട്ട് ക്രിയേഷന്‍സിൻ്റെ അഭിഭാഷകന്‍ ഗവണ്‍മെന്റ് സ്‌പെഷ്യല്‍ പ്ലീഡര്‍

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ഉള്‍പ്പെട്ട സ്മാര്‍ട്ട് ക്രിയേഷന്‍സ് സ്ഥാപനത്തിന്റെ അഭിഭാഷകനെ ദേവസ്വം സെപ്ഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയമിച്ചു. കെ ബി പ്രദീപിനെയാണ് പ്ലീഡറായി നിയമിച്ചത്. നിയമനത്തെ ന്യായീകരിച്ച് ദേവസ്വം മന്ത്രി കെ മുരളീധരന്‍ രം?ഗത്തെത്തി. നിയമനം നടത്തിയത് മുഖ്യമന്ത്രിയാണെന്നും അതില്‍ താന്‍ ഇടപെടില്ലെന്നും മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. പ്രതിയുടെ ദൗര്‍ബല്യം അറിയുന്ന ഒരാള്‍ അഭിഭാഷകനായി വരുന്നത് നല്ലതല്ലേയെന്നും മന്ത്രി പറഞ്ഞു.ഇതുവരെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ മാത്രമേ ദേവസ്വം വകുപ്പിനുണ്ടായിരുന്നുള്ളു. സ്പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ എന്ന പദവി പ്രത്യേകമായി…

Read More

മോദി സര്‍ക്കാരില്‍ രാജ്യം കാണുന്നത് വികസനം മാത്രമെന്ന് രാജീവ് ചന്ദ്രശേഖര്‍

സിപിഐയില്‍ നിന്ന് 6 പേര്‍ ബിജെപി യിലേക്ക്. സിപിഐ തിരുവനന്തപുരം നിയോജമണ്ഡലം പ്രസിഡന്റ് രാഹുല്‍ കുമാറിന്റെ നേതൃത്വത്തിലാണ് 6 പേര്‍ ബിജെപി യിലേക്ക് എത്തുന്നത്. രാജി, സിന്ധു, ശിവാനി, ലതാകുമാരി, റിതിന്‍ രാജ് എന്നിവരാണ് ബിജെപിയിലേക്ക് എത്തിയത്.കഴിഞ്ഞ 10 വര്‍ഷം ഇടത് പക്ഷം കേരളം ഭരിച്ച് സാമ്പത്തികാവസ്ഥ നശിപ്പിച്ചു. കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ സാമ്പത്തിക സ്ഥിതി മറിച്ചല്ല. ഇപ്പോള്‍ കോണ്‍ഗ്രസ് കേരളം ഭരിക്കുമ്പോഴും സാമ്പത്തിക സ്ഥിതി മോശമാണ്. എന്നിട്ടും കോണ്‍ഗ്രസ് വാഗ്ദാനങ്ങള്‍ മാത്രം നടത്തുന്നു. കെഎസ്ആര്‍ടിസി സൗജന്യ യാത്ര,…

Read More

ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് സഞ്ചരിച്ച ട്രെയിനിന് നേരെ കല്ലേറ്

ലക്നൗ: കാണ്‍പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് സഞ്ചരിച്ച ശതാബ്ദി എക്സ്പ്രസിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കല്ലേറില്‍ ട്രെയിനിന്റെ ചില്ലുകള്‍ തകര്‍ന്നു. കല്ലേറുണ്ടായ വശത്തിന് നേരെ എതിര്‍ദിശയിലുള്ള സീറ്റിലാണ് അദ്ദേഹം ഇരുന്നിരുന്നത്. അതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഫിറോസാബാദ് ജില്ലയിലെ മകന്‍പുര്‍ സ്റ്റേഷന്‍ കടന്നുപോകുമ്പോഴാണ് മോഹന്‍ ഭഗവത് ഇരുന്ന ഇ-1 കോച്ചിന് നേരെ ആക്രമണമുണ്ടായത്. തുടര്‍ന്ന് ട്രെയിന്‍ തൊട്ടടുത്തുള്ള തുണ്ടല സ്റ്റേഷനില്‍ നിര്‍ത്തുകയും സുരക്ഷാ ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധനകള്‍ നടത്തുകയും…

Read More

ഇന്ത്യന്‍ ഇതിഹാസ ഷൂട്ടിംഗ് താരം ജസ്പാല്‍ റാണ അന്തരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇതിഹാസ ഷൂട്ടിംഗ് താരവും ദേശീയ കോച്ചുമായ ജസ്പാല്‍ റാണ (49) അന്തരിച്ചു. ഡല്‍ഹിയിലെ മാക്സ് ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. അടുത്തിടെ സ്റ്റെന്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. പാരീസ് ഒളിംപിക്സില്‍ രണ്ട് മെഡലുകള്‍ നേടിയ ഇന്ത്യന്‍ ഷൂട്ടിംഗ് വിസ്മയം മനു ഭാക്കറിന്റെ കോച്ചാണ് റാണ. ജര്‍മനിയില്‍ നടന്ന ഐഎസ്എസ്എഫ് ലോകകപ്പ് മത്സരത്തിനിടെ റാണയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. തിരികെ ഇന്ത്യയിലേയ്ക്കുള്ള വിമാന യാത്രക്കിടെയും സമാന അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ഷൂട്ടിംഗ്…

Read More