നിശാക്ലബ്ബിൽ യുവതിയെ വസ്ത്രങ്ങൾ ഊരിമാറ്റി ക്രൂരമായി മർദ്ദിച്ചു; ലജ്ജാകരമായ ആക്രമണത്തിനു പിന്നിൽ ബൗൺസർമാർ

ഗുവാഹത്തി: ഗുവാഹത്തിയിലെ ഖാനപാറ പ്രദേശത്തുള്ള ഒരു നിശാക്ലബ്ബിൽ യുവതിയെ നഗ്നയാക്കി ക്രൂരമായി മർദ്ദിച്ചതായി പരാതി. വ്യാഴാഴ്ച രാത്രി വൈകിയാണ് ഖാനപാറയിലെ 'ലോക്കൽസ്' കഫേ ആൻഡ് ലോഞ്ചിൽ ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. ക്ലബ്ബിലെ ബൗൺസർമാരാണ് ഈ അതിക്രമത്തിന് പിന്നിലെന്നാണ് അവിടെയുണ്ടായിരുന്നവർ ആരോപിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയിൽ, വസ്ത്രങ്ങളൊന്നുമില്ലാതെ തറയിൽ കിടക്കുന്ന യുവതിയെ മറ്റ് രണ്ട് സ്ത്രീകൾ ചവിട്ടുന്നതായി കാണാം. ഇവർക്കൊപ്പം ചില പുരുഷന്മാരുമുണ്ട്. മറ്റൊരു വീഡിയോയിൽ, ഒരു കാർ വന്ന് കാഴ്ച മറയ്ക്കുന്നതിന് മുമ്പ്…

Read More

ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ 13കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി, ആൺസുഹൃത്തിനെയും പീഡിപ്പിച്ചതായി വിവരം

ചണ്ഡിഗഡ്: ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ 13കാരിയെ ആൺസുഹൃത്തിന്റെ മുന്നിൽ കൂട്ടബലാത്സംഗത്തിനിരയാക്കി. ഹരിയാനയിലെ ഗ്രേറ്റർ ഫരീദാബാദിലായിരുന്നു സംഭവം നടന്നത്. ട്യൂഷൻ കഴിഞ്ഞ് 16കാരനായ ആൺസുഹൃത്തും പെൺകുട്ടിയും ഉപയോഗശൂന്യമായ ഒരു കെട്ടിടത്തിനുള്ളിൽ പോകുന്നത് പ്രതികൾ കാണുകയും ഇവിടെയത്തി ഭീഷണിപ്പെടുത്തിയതിനുശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. ഓഗസ്റ്റ് 24നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ആറുപേർ ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം കുട്ടികൾ മാതാപിതാക്കളിൽ നിന്ന് മറച്ചുവച്ചിരുന്നു. പെൺകുട്ടി കടുത്ത മാനസികാസ്വസ്ഥത പ്രകടിപ്പിച്ചതോടെ മാതാവ് വിവരം തിരക്കിയപ്പോഴായിരുന്നു പീഡനം പുറത്തുവന്നത്. തുടർന്ന് ഇവർ പൊലീസിൽ പരാതി…

Read More

ബിജെപി നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗമായി ചുമതലയേറ്റു

തിരുവനന്തപുരം : ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗമായി ചുമതലയേറ്റു. ദില്ലിയിലെ ദേശീയ വനിത കമ്മീഷൻ ദേശീയ ആസ്ഥാനത്ത് വച്ചായിരുന്നു ചടങ്ങ്. ചുമതലയേൽക്കുന്നതിന് മുൻപ് കമ്മീഷൻ അധ്യക്ഷ വിജയ രഹത്കറുമായി കൂടിക്കാഴ്ച നടത്തി. നിയമം, ഭരണനിർവഹണം, മാനവവിഭവശേഷി, ധനകാര്യം തുടങ്ങിയ മേഖലകളിൽ രണ്ട് പതിറ്റാണ്ടിലേറെ പ്രവൃത്തിപരിചയമുള്ള വ്യക്തിയാണ് നിവേദിത സുബ്രഹ്മണ്യം. അണ്ണാമലൈ സർവകലാശാലയിൽ നിന്ന് തൊഴിൽ നിയമത്തിൽ എൽ.എൽ.എം., മംഗളൂരു സർവകലാശാലയിൽ നിന്ന് എൽ.എൽ.ബി., ഐ.സി.എഫ്.എ.ഐ…

Read More

ഗർഭകാലത്തുണ്ടാകുന്ന ‘ബേബി ബ്രെയിൻ’ വെറും തോന്നലല്ല, കാരണം കണ്ടെത്തി ശാസ്‌ത്രജ്ഞർ

ഗർഭകാലത്ത് മിക്ക സ്‌ത്രീകളും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് തുടർച്ചയായുള്ള മറവി. 'ബേബി ബ്രെയിൻ', 'പ്രെഗ്നൻസി ബ്രെയിൻ', 'മോംനേഷ്യ' എന്നൊക്കെയാണ് ഈ അവസ്ഥയെ സാധാരണയായി വിളിക്കുന്നത്. ക്ഷീണം, ഉറക്കക്കുറവ്, മാനസിക സമ്മർദം തുടങ്ങിയവ കാരണമാകാം ഇത്തരം മറവികൾ സംഭവിക്കുന്നതെന്നായിരുന്നു പലരുടെയും ധാരണ. എന്നാൽ, ഇതിന് പിന്നിൽ ഗർഭകാലത്തെ ഹോർമോൺ മാറ്റങ്ങൾക്കും തലച്ചോറിലെ പ്രത്യേക നാഡീ ശൃംഖലകൾക്കും പങ്കുണ്ടാകാമെന്നാണ് ശാസ്‌ത്രജ്ഞർ പറയുന്നത്. ഈസ്‌ട്രജൻ ഹോർമോണിന്റെ ഉയർന്ന അളവ്, ഓർമ്മയുമായി ബന്ധപ്പെട്ടുള്ള തലച്ചോറിന്റെ പ്രവർത്തനങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്ന് പുതിയ പഠനം വിശദീകരിക്കുന്നു….

Read More

നിർഭയ കേസിന് സമാനം; ഡൽഹിയിലെ രണ്ട് പീഡനങ്ങളിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

ന്യൂഡൽഹി: അടുത്തിടെ ഡൽഹിയിലുണ്ടായ രണ്ട് പീഡനങ്ങളിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. ഗ്രേറ്റർ നോയിഡയിൽ നിന്ന് ഡൽഹി വരെ ബസിൽ പെൺകുട്ടി പീഡനത്തിനിരയായ സംഭവവും ഡൽഹിയിലെ ഒരു പാർക്കിൽ പെൺകുട്ടി പീഡനത്തിനിരയായ സംഭവവും മുൻനിർത്തിയാണ് സുപ്രീം കോടതിയുടെ നി‌ർണായക ഇടപെടൽ. 2012ൽ നടന്ന നിർഭയ കേസിന് സമാനമാണ് ഈ രണ്ട് സംഭവങ്ങളുമെന്നാണ് കോടതി നിരീക്ഷിച്ചത്. രാജ്യതലസ്ഥാനത്ത് ഇത്തരം ഗുരുതരമായ പ്രശ്‌നങ്ങൾ ഉണ്ടായിട്ടും അവ തടയുന്നതിൽ സുരക്ഷാ സേനകൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി. പിന്നാലെയാണ് രണ്ട്…

Read More

‘നിന്നെ കണ്ടാൽ പെണ്ണായി തോന്നുന്നില്ല’ : പ്ലസ് ടു വിദ്യാർഥിനിയെ കെഎസ്ആർടിസി കണ്ടക്ടർ അപമാനിച്ചെന്ന് പരാതി

കൊച്ചി: പ്ലസ് ടു വിദ്യാർഥിനിയെ ടിക്കറ്റ് നൽകാതെ കെഎസ്ആർടിസി കണ്ടക്ടർ അപമാനിച്ചെന്ന് പരാതി. ഗുരുവായൂർ–എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർക്കെതിരെയാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് സംഭവമെന്നാണ് പരാതിയിൽ പറയുന്നത്. അഞ്ച് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ നാല് പേർക്ക് കണ്ടക്ടർ ടിക്കറ്റ് നൽകിയെങ്കിലും പെൺകുട്ടിക്ക് മാത്രം ടിക്കറ്റ് നൽകിയില്ലെന്നും ടിക്കറ്റ് ചാർജ് ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു. ഇതിനെ ചോദ്യം ചെയ്തപ്പോൾ ‘നിന്നെ കണ്ടാൽ പെണ്ണായി തോന്നുന്നില്ല’…

Read More

കബഡിയിൽ സ്വർണം തൂക്കി പെൺപട; ആവേശകരമായ മത്സരത്തിൽ ഇറാനെ വീഴ്ത്തി ഇന്ത്യയ്ക്ക് മെഡൽ നേട്ടം

നഗോയ: ഏഷ്യൻ ഗെയിംസിൽ വനിതാ കബഡിയിൽ ഇന്ത്യയ്ക്ക് സ്വർണ മെഡൽ. ആവേശകരമായ ഫൈനലിൽ ഇറാനെ 37-34ന് തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നിലനിർത്തിയത്. ഏഷ്യൻ ഗെയിംസിൽ വനിതാ കബഡിയിൽ ഇന്ത്യയുടെ നാലാം സ്വർണനേട്ടമാണിത്. ആദ്യ പകുതിയിൽ ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 22-16 എന്ന സ്കോറിനാണ് ഇന്ത്യ ഇടവേളയ്ക്ക് പിരിഞ്ഞത്. രണ്ടാം പകുതിയിൽ ഇറാൻ ശക്തമായി തിരിച്ചുവന്നെങ്കിലും മികച്ച പ്രകടനത്തിലൂടെ ഇന്ത്യ പ്രതിരോധം തീർക്കുകയായിരുന്നു. രണ്ടാം പകുതിയിൽ ഇറാൻ 18-15ന് മുന്നിലെത്തിയെങ്കിലും ആദ്യ പകുതിയിലെ ആറ് പോയിന്റിന്റെ ലീഡ്…

Read More

24കാരിയായ വാർഡ് കൗൺസിലർ, ഇന്ത്യയിലും വിദേശത്തും കസ്റ്റമേഴ്‌സുള്ള ബിസിനസുകാരി; പ്രചോദനമാണ് അധീന

സാമൂഹിക സേവനത്തിനൊപ്പം സ്വന്തം ബിസിനസ് സംരംഭം ഒറ്റയ്ക്ക് നോക്കി നടത്തി പ്രചോദനമാവുകയാണ് ചേർത്തല നഗരസഭയിലെ മുട്ടം ബസാർ വാർഡ് കൗൺസിലർ അധീന രാജു. ആലപ്പുഴ ചേർത്തല സ്വദേശിയാണ് അധീന. ഇംഗ്ളീഷ് ലിറ്ററേച്ചറിൽ ബിരുദധാരി. വെറും 24 വയസാണ് പ്രായമെങ്കിലും ഭാരിച്ച രണ്ട് ഉത്തരവാദിത്തങ്ങളും അധീന വളരെ ഭംഗിയായിതന്നെ മുന്നോട്ട് കൊണ്ടുപോകുന്നു. ആറ് വർഷമായി ബിസിനസ് രംഗത്തുള്ള അധീനയ്ക്ക് 'ഗിഫ്‌റ്റ്‌സ് ഗാലോർ' എന്ന ആർട്ട് ആന്റ് ക്രാഫ്റ്റ് ബിസിനസ് പാഷനും വാർഡ് കൗൺസിലർ പദവി സമൂഹത്തോടുള്ള ഉത്തരവാദിത്തവുമാണ്. തന്റെ…

Read More

ജോലി കഴിഞ്ഞ് മടങ്ങിയ യുവതിക്കുനേരെ ആസിഡ് ആക്രമണം; എറണാകുളം സ്വദേശിക്ക് പത്ത് വർഷത്തെ കഠിനതടവും പിഴയും

ചേർത്തല: യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് പത്ത് വർഷത്തിനുശേഷം പത്ത് വർഷത്തെ കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിക്ക് കോടതി. എറണാകുളം ഇലഞ്ഞി സ്വദേശി രതീഷിനെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ജഡ്‌ജി എ ഇന്ദു ചന്ദ്രനാണ് വിധി പ്രസ്‌താവിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. ഇരയായ യുവതിക്ക് നഷ്‌ടപരിഹാരം നൽകുന്നതിന് ലീഗൽ എയ്‌ഡ് സെല്ലിനെ സമീപിക്കാനും കോടതി ഉത്തരവിട്ടു. രതീഷിനെ ജില്ലാ ജയിലിലേക്ക് മാറ്റി….

Read More

‘ഫോണിന്റെ പാസ്‌‌വേർഡ് വരെ പരസ്‌പരം അറിയാം, ഞാൻ മരിച്ചാൽ അവളെയും കൂടെക്കൂട്ടും’

‘വെറുതെ അല്ല ഭാര്യ’ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ രണ്ടുപേരാണ് നടി മഞ്ജു പത്രോസും സിമി സാബുവും. റിയാലിറ്റി ഷോയ്‌ക്കപ്പുറം വളർന്ന സൗഹൃദമാണ് ഇവരുടേതും. ജീവിതത്തിലെ സന്തോഷങ്ങളിലും പ്രതിസന്ധികളിലും ഒരുമിച്ചുനിൽക്കുന്ന ഇവർക്ക് ‘ബ്ലാക്കീസ്’ എന്ന പേരിൽ യൂട്യൂബ് ചാനലുമുണ്ട‌്. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് മഞ്ജു പത്രോസും സിമി സാബുവും നൽകിയ അഭിമുഖമാണ് ശ്രദ്ധനേടുന്നത്. ‘പരസ്‌പരമുള്ള സ്‌നേഹം വാക്കുകളിലൂടെ പ്രകടിപ്പിക്കുന്ന സ്വഭാവം ഞങ്ങൾക്കില്ല. എന്നാൽ, അത്രയും സ്‌നേഹമുണ്ടെന്ന് രണ്ടുപേർക്കും വ്യക്തമായി അറിയാം. ഫോണിന്റെ പാസ്‌വേർഡ് വരെ പങ്കുവയ്‌ക്കാറുണ്ട്….

Read More