ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം; ഒന്നാം പ്രതി അബ്‌ദുൾ സലാമിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: പാലക്കാട്ട് ആർഎസ്‌എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി അബ്‌ദുൾ സലാമിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജസ്റ്റിസ് എം എം സുന്ദരേഷ്, ജസ്റ്റിസ് പി ബി വരാലെ എന്നിവരുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കേസിലെ മൂന്ന് ദൃക്‌സാക്ഷികളുടെയും വിസ്‌താരം കഴിഞ്ഞ സാഹചര്യത്തിലാണ് ജാമ്യം നൽകിയത്. കഴിഞ്ഞ നാല് വർഷമായി ജയിലിൽ കഴിയുകയാണെന്നും സാക്ഷിവിസ്‌താരം കഴിഞ്ഞ സാഹചര്യത്തിൽ ജാമ്യം നൽകണമെന്നും അബ്‌ദുൾ സലാമിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ആർ ബസന്ത്, വിഷ്‌ണു പി എന്നിവർ…