ബെംഗളൂരുവിൽ എത്തുന്ന ചില എംഎൽഎമാർക്ക് രണ്ട് രണ്ട് കല്യാണം: ഡി കെയുടെ പ്രസ്താവന വിവാദമായി
ബെംഗളൂരു: ബെംഗളൂരുവിൽ എത്തുന്ന ചില എംഎൽഎമാർക്ക് രണ്ട് വിവാഹങ്ങളുണ്ടെന്ന കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ പരാമർശം രാഷ്ട്രീയ വിവാദമാകുന്നു. വ്യാഴാഴ്ച നിയമസഭയിൽ വരൾച്ചയുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് മറുപടി നൽകവെയാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. പെട്ടെന്നുള്ള നഗരവൽക്കരണവും ബെംഗളൂരുവിലെ വർദ്ധിച്ചുവരുന്ന ജനസംഖ്യാ ഭാരവും ചൂണ്ടിക്കാണിക്കുന്നതിനിടയിലാണ് ഡി.കെ. ശിവകുമാറിന്റെ ഈ പരാമർശം ഉണ്ടായത്. കെംപെഗൗഡ ബെംഗളൂരു നിർമ്മിച്ചു, കെംഗൽ ഹനുമന്തയ്യ വിധാൻ സൗധ നിർമ്മിച്ചു, എസ്.എം. കൃഷ്ണ ബെംഗളൂരുവിനെ ഒരു അന്താരാഷ്ട്ര നഗരമാക്കി മാറ്റി. നഗരത്തിലേക്ക് വരുന്നവരാരും…