ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് വീണ്ടും മെഡൽ തിളക്കം; വെയിറ്റ് ലിഫ്‌റ്റിംഗിൽ മീരാബായി ചാനുവിന് വെള്ളി
ന്യൂഡൽഹി: ഇന്ത്യയുടെ മുൻനിര വെയ്‌റ്റ് ലിഫ്‌റ്റിംഗ് താരം മീരാബായി ചാനുവിന് ഏഷ്യൻ ഗെയിംസിൽ ആദ്യ മെഡൽ. ഐച്ചിയിലെ നഗോയ സിറ്റി ട്രേഡ് ആന്റ് ഇൻഡസ്‌ട്രി സെന്ററിൽ നടന്ന വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ മീരാബായി വെള്ളിമെഡൽ സ്വന്തമാക്കി. 198 കിലോഗ്രാം ഭാരം ഉയർത്തിയാണ് അവർ രണ്ടാം സ്ഥാനത്തെത്തിയത്. 215 കിലോഗ്രാം ഭാരമുയർത്തി ഉത്തരകൊറിയയുടെ റി സോംഗ് ഗം ആണ് ഒന്നാം സ്ഥാനത്തെത്തിയത്. ഇന്തോനേഷ്യയുടെ വിജയാന ലുലുക് ദിയാന ട്രി വെങ്കല മെഡലും സ്വന്തമാക്കി. 2023 ലെ ഹാങ്‌ചോ…