കുപ്രസിദ്ധ ഗുണ്ടാനേതാവിന് വിവാഹത്തിനായി 12 മണിക്കൂർ പരോൾ; വധു കംബോഡിയക്കാരി
ന്യൂഡൽഹി: ഹരിയാനയിലെ ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവ് മെയിൻപാൽ ദില്ലയ്ക്ക് വിവാഹത്തിനായി പരോൾ അനുവദിച്ചു. ജീവപര്യന്തം തടവിൽ കഴിയുന്ന ദില്ലയ്ക്ക് കംബോഡിയക്കാരിയായ പങ്കാളിയെ വിവാഹം കഴിക്കാനാണ് പരോൾ അനുവദിച്ചത്. പന്ത്രണ്ട് മണിക്കൂർ കസ്റ്റഡി പരോളാണ് ദില്ലയ്ക്ക് അനുവദിച്ചത്. ഇന്ന് രാവിലെ എട്ട് മണിമുതൽ രാത്രി എട്ട് മണിവരെയാണ് സമയം. ജയിലിനുസമീപത്തെ ഫാം ഹൗസിലാണ് കല്യാണം നടക്കുന്നത്. വിവാഹച്ചടങ്ങുകൾക്കുശേഷം ദില്ലയെ തിരികെ ജയിലിലേയ്ക്ക് കൊണ്ടുപോകും. ഹരിയാനയിലെ ബദ്‌ലി സ്വദേശിയാണ് ദില്ല. കംബോഡിയക്കാരിയായ മെറ്റ ചാൻ ആണ് വധു. പരോളിനിടെ കംബോഡിയയിലേയ്ക്ക്…