മഞ്ഞ , പിങ്ക് റേഷൻ കാർഡുകൾക്ക് അർഹത ഇവർക്ക് മാത്രം; പൊതുവിഭാഗത്തിലേക്ക് മാറാൻ ഡിസംബർ 8 വരെ അവസരം
തിരുവനന്തപുരം: അർഹതയില്ലാതെ മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചിരിക്കുന്നവർക്ക് പൊതുവിഭാഗത്തിലേക്ക് മാറാൻ ഡിസംബർ എട്ടുവരെ അവസരം. മഞ്ഞ, പിങ്ക് കാർഡുകൾ കൈവശമുള്ളവരിൽ അർഹത നഷ്ടപ്പെട്ടവർക്ക് പിഴയോ മറ്റ് ശിക്ഷാനടപടികളോ ഇല്ലാതെ സ്വമേധയാ കാർഡുകൾ തിരികെ ഏൽപ്പിക്കാമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. അനുവദിച്ച സമയത്തിന് ശേഷം നടത്തുന്ന പരിശോധനയിൽ അനർഹരെന്ന് കണ്ടെത്തുന്നവരിൽ നിന്ന് ഇതുവരെ കൈപ്പറ്റിയ റേഷൻ ഭക്ഷ്യസാധനങ്ങളുടെ കമ്പോളവില പിഴയായി ഈടാക്കും. ജീവിതസാഹചര്യങ്ങളും സാമ്പത്തിക നിലയും മാറിയിട്ടും മുൻഗണനാ കാർഡുകൾ തുടർന്നും ഉപയോഗിക്കുന്നവരെയാണ് നടപടിയുടെ പരിധിയിൽ…