ബാങ്കോക്കിൽ നിന്ന് കൊളംബോ വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ; കണ്ടെടുത്തത് ഒന്നരക്കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവ്; ഹൈദരാബാദ് സ്വദേശി കസ്റ്റംസിന്റെ പിടിയിൽ
കൊച്ചി: ഒന്നരക്കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി ഹൈദരാബാദ് സ്വദേശിയെ കൊച്ചി കസ്റ്റംസ് പിടികൂടി. ഹൈദരാബാദ് ബാൻഡ്ലഗുഡ സ്വദേശിയായ ഷെയ്ഖ് സാവേദ് അലിയെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ഏകദേശം 1.5 കോടി രൂപ വിലവരുന്ന നാലുകിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് (ഹൈബ്രിഡ് കഞ്ചാവ്) ആണ് കൊച്ചി കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. തുടർന്ന് നടത്തിയഅന്വേഷണത്തിൽ, ഇതേ വിമാനത്തിൽ തന്നെ സമാനസാഹചര്യത്തിൽ മറ്റൊരു യാത്രക്കാരനുമുണ്ട് എന്ന് വിവരം ലഭിച്ചു. തിങ്കളാഴ്ച ബാങ്കോക്കിൽ നിന്ന് കൊളംബോ വഴി എയർ ലങ്കൻ എയർലൈൻസിന്റെ UL 167 നമ്പർ…