സ്വർണം വാങ്ങാൻ ഇതാണ് നല്ല സമയം; കുത്തനെ ഇടിഞ്ഞ് വില, ഒരു പവന് കുറഞ്ഞത് 1000 രൂപ

തിരുവനന്തപുരം: പശ്ചിമേഷ്യൻ യുദ്ധം നാണയപ്പെരുപ്പ സമ്മർദ്ദം ശക്തമാക്കിയതോടെ അമേരിക്ക വീണ്ടും പലിശ വർദ്ധിപ്പിച്ചേക്കുമെന്ന ആശങ്കയിൽ രാജ്യാന്തര വിപണിയിൽ സ്വർണ വില കുത്തനെ ഇടിഞ്ഞു. 10 വർഷ യുഎസ് ബോണ്ടുകളുടെ യീൽഡ് രണ്ട് പതിറ്റാണ്ടിനിടെയിലെ ഉയർന്ന തലത്തിലെത്തിയതോടെ നിക്ഷേപകർ സ്വർണത്തിൽ നിന്ന് വൻതോതിൽ പണം പിൻവലിച്ചതാണ് തിരിച്ചടിയായത്. കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 125 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 13,640 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു പവന് 1000 രൂപ കുറഞ്ഞ് 1,09,120 രൂപയായി….

Read More

ചിറ്റൂര്‍ ഫോട്ടോ ഫിനിഷിലേക്ക് ; എല്‍ഡിഎഫിനും യുഡിഎഫിനും തുല്യ വോട്ടുകള്‍ ; നറുക്കെടുപ്പില്‍ തീരുമാനം വരും

പാലക്കാട്: സംസ്ഥാനത്ത് ഉടനീളമായി 38 കേന്ദ്രങ്ങളില്‍ നടന്ന ഉപ തെരഞ്ഞെടുപ്പില്‍ പാലക്കാട് ചിറ്റൂര്‍ തത്തമംഗലത്ത് നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തും. എല്‍ഡിഎഫിനും യുഡിഎഫിനും തുല്യ വോട്ടുകള്‍ വന്ന സാഹചര്യത്തിലാണ് വിജയിയെ തീരുമാനിക്കാന്‍ നറുക്കെടുപ്പ് വേണ്ടി വരുന്നത്. എല്‍ഡിഎഫിനും യുഡിഎഫിനും തുല്യം വോട്ടുകള്‍ ലഭിച്ചത്. 423 വോട്ട് വീതമാണ് ലഭിച്ചത്. അതേസമയം എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായ ശ്രീകൃഷ്ണപുരം എല്‍ഡിഎഫിന്റെ കയ്യില്‍ നിന്നും നഷ്ടമായി. പി. ഗിരീശനാണ് ജയിച്ചത്. സിപിഐഎമ്മിന്റെ സിറ്റിംഗ് സീറ്റായിരുന്നു. സിപിഐഎം അംഗം പോക്സോ കേസില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ്…

Read More

കിലോയ്ക്ക് 3000 രൂപാ നിരക്കിൽ ഒഡിഷയിൽ നിന്ന് കഞ്ചാവ് എത്തിക്കും; പത്തിരട്ടി വിലയ്ക്ക് പെരുമ്പാവൂരിൽ

എറണാകുളം ; പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. ഒഡീഷ കാളഹന്ദി സ്വദേശികളായ ഹിരലാൽ ഗോപാൽ (30), ഗോബർദ്ദൻ നിയാൽ (36), ഗജീന്ദ്ര റാണ (20) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീം അറസ്റ്റചെയതു.ജില്ലാ പൊലീസ് മേധാവി കെ.എസ് സുദർശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഒഡീഷയിൽ നിന്നാണ് സംഘം കഞ്ചാവ് വാങ്ങിയത്. ആലുവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ സംഘം പെരുമ്പാവൂരിലേക്ക് പോകുന്നതിന് ബസിൽ കയറാൻ പോകുന്ന വഴിയാണ്…

Read More

‘ജീവൻ പോകുമെന്ന് ഭയന്നു’,​ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ യുഎസിൽ മറ്റൊരു വിദ്യാർത്ഥിയുടെ വംശീയ അധിക്ഷേപം

ഫ്‌ളോറിഡ: യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ വംശീയ അധിക്ഷേപം നടത്തി അജ്ഞാതനായ മറ്റൊരു വിദ്യാ‌ർത്ഥി. യൂണിവേഴ്‌സിറ്റി ഓഫ് ഫ്‌ളോറിഡയിലെ വിദ്യാർത്ഥിക്കാണ് മറ്റൊരു വിദ്യാർത്ഥിയിൽ നിന്ന് വംശീയവും ഹോമോഫോബിക് ആയ അധിക്ഷേപവും നേരിടേണ്ടി വന്നത്. യൂണിവേഴ്‌സിറ്റി ക്യാമ്പസിന് സമീപത്ത് വച്ചായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ വിദ്യാർത്ഥി തന്നെ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. തന്നെ അധിക്ഷേപിക്കുകയും പിന്തുടരുകയും പിന്നീട് തള്ളിയിടുകയും ചെയ്ത വിദ്യാർത്ഥിയെ തിരിച്ചറിയാൻ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർത്ഥി വീഡിയോ പുറത്തുവിട്ടത്. ഈ മാസം 17നാണ് സംഭവമുണ്ടായതെന്നാണ് വിദ്യാർത്ഥിയുടെ വെളിപ്പെടുത്തൽ. രാത്രി ഭക്ഷണം…

Read More

‘ഇമ്രാൻ ഖാന് പുറത്തിറങ്ങാം, വ്യവസ്ഥകൾ മുന്നോട്ടുവച്ച് പാകിസ്ഥാൻ സർക്കാർ

ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മോചിപ്പിക്കാനായി ഷെഹ്‌ബാസ് ഷെരീഫ് സർക്കാർ ഒത്തുതീർപ്പ് വ്യവസ്ഥകൾ മുന്നോട്ടുവച്ചതായി റിപ്പോർട്ട്. ഇമ്രാൻ ഖാന്റെ മകൻ ഖാസിം ഖാൻ അന്താരാഷ്‌ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പിതാവിന്റെ മോചനത്തിനായി എന്ത് വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറാണെന്ന് കാസിം പറഞ്ഞു. ഒരു മകനെന്ന നിലയിൽ സ്വാർത്ഥമായി ചിന്തിക്കുമ്പോൾ പിതാവ് ഒത്തുതീർപ്പ് വ്യവസ്ഥകൾ അംഗീകരിച്ച് പുറത്തുവരണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാൽ, പാകിസ്ഥാനിലെ നിലവിലെ രാഷ്‌ട്രീയ സാഹചര്യം എന്തെന്ന് എനിക്ക് പൂർണമായ അറിവില്ല. ഏഴ്…

Read More

താളംതെറ്റി അടുക്കള ബഡ്‌ജറ്റ്; ഈ പച്ചക്കറികൾക്ക്‌ വില നൂറ് കടന്നു

പാലക്കാട്: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ കനത്ത മഴയും വെള്ളപ്പൊക്കവും കാരണം വിളവെടുപ്പ് കുറഞ്ഞതും പ്രതിദിനം കേരളത്തിലേക്കുള്ള പച്ചക്കറി വരവ് ഗണ്യമായി കുറഞ്ഞതുമാണ് വിലവർദ്ധനയ്ക്ക് കാരണം. ബീൻസ്, പയർ, ചെറിയ ഉള്ളി എന്നിവയുടെ വില കിലോയ്ക്ക് 100 രൂപ കടന്നു. രണ്ടാഴ്ചയ്ക്കിടെ പല പച്ചക്കറികളുടെയും വിലയിൽ കാര്യമായ വർദ്ധനയുണ്ടായതായി വ്യാപാരികൾ പറയുന്നു. ബീൻസിന് കിലോയ്ക്ക് 120 രൂപയും പയറിന് 140 രൂപയുമാണ് നിലവിലെ വില. ചെറിയ ഉള്ളിയുടെ വിലയും 100 രൂപയിലെത്തി. ബീൻസിന് 30…

Read More

‘ സർക്കാർ ആശുപത്രികളിൽ മരുന്നെത്തിക്കണം’ ; ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശബ്ദസന്ദേശം പ്രതിപക്ഷം പറഞ്ഞത് ശരിവെക്കുന്നത്- പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം പുറത്തറിയാതിരിക്കാന്‍ സര്‍ക്കാര്‍ ഇരുമ്പുമറ തീര്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പ്രശ്‌നം മറച്ചുവെക്കുന്നതിന് പകരം ആശുപത്രികളില്‍ മരുന്നെത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മരുന്ന് ക്ഷാമത്തെ തുടര്‍ന്ന് ആശുപത്രികളില്‍ പ്രതിസന്ധി രൂക്ഷമാണെന്ന ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഡിയോ സന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് പ്രതികരണം. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ രൂക്ഷമായ മരുന്നു ക്ഷാമത്തെക്കുറിച്ച് പ്രതിപക്ഷമുന്നയിച്ച വസ്തുതകൾ ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശബ്ദസന്ദേശമെന്ന് പ്രതിപക്ഷ നേതാവ് പിണറായി…

Read More

മതേതരത്വം സംരക്ഷിക്കാന്‍ നില്‍ക്കുന്നവരാണെന്ന് നെഞ്ചിൽ കൈവച്ച് പറയാമോ? രാജീവ് ചന്ദ്രശേഖറിനെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കോടിക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയത്തില്‍ ഇടംനേടിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളാണ് ബി.ജെ.പി സംസ്ഥാന അധ്യഷന്‍ രാജീവ് ചന്ദ്രശേഖര്‍ നടത്തിയതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷകരാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും. രാജീവ് ചന്ദ്രശേഖര്‍ അടക്കം ഏതെങ്കിലും ഒരു ബി.ജെ.പി നേതാവിന് ഞങ്ങള്‍ മതേതരത്വം സംരക്ഷിക്കാന്‍ നില്‍ക്കുന്നവരാണെന്ന് നെഞ്ചിൽ കൈവച്ച് പറയാന്‍ കഴിയുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. രാഹുൽ ഗാന്ധി ‘ഫ്രോ‍ഡ് രാഷ്ട്രീയം’ കളിക്കുന്നത് അവസാനിപ്പിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് പ്രസ്ഥാനമോ കേരളത്തിന്റെ…

Read More

യുഡിഎഫിനും എൽഡിഎഫിനും നിർണായകം ; ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം

തിരുവനന്തപുരം: വി ഡി സതീശ​ന്റെ നേതൃത്വത്തിൽ യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷം നടന്ന ആദ്യ ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കും. 60 ശതമാനമായിരുന്നു ഉപതെരഞ്ഞെടുപ്പിലെ പോളിംഗ്. രാവിലെ പത്ത് മണി മുതൽ വിവിധ കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ നടക്കും. ഉച്ചയോടെ പൂർണഫലം ലഭ്യമായേക്കും. ഭരണത്തിലെത്തി നാലാം മാസത്തിലെ ഉപതെരഞ്ഞെടുപ്പ് യുഡിഎഫിന്റെ ആദ്യ വിലയിരുത്തലാണെന്നാണ് പ്രതിപക്ഷം പറയുന്നത്. നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ സി പി…

Read More

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരു വര്‍ഷത്തിനകം സമഗ്രമായ മാറ്റം: മുഖ്യമന്ത്രി വി ഡി സതീശന്‍

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമഗ്രവികസനം സാധ്യമാക്കുന്ന വിധത്തിലുള്ള വലിയ മാറ്റങ്ങള്‍ ഒരു വര്‍ഷത്തിനകം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. വിമാനത്താവളത്തില്‍ പുതുതായി ആരംഭിച്ച അന്താരാഷ്ട്ര എയര്‍ കാര്‍ഗോ കോംപ്ലക്സ്, 4 മെഗാവാട്ട് സോളാര്‍ പവര്‍ പ്രോജക്ട് എന്നിവയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങിലാണ് വിമാനത്താവള വികസനത്തിനായി പദ്ധതികള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. സംസ്ഥാനത്തിന്റെ ജിഡിപിക്ക് മുതല്‍ക്കൂട്ടാവുന്ന രീതിയില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ വിമാനത്താവളങ്ങളെ ഏവിയേഷന്‍ ഹബ്ബാക്കി മാറ്റുന്നതിനുള്ള സുപ്രധാന തീരുമാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടതായും അദ്ദേഹം പറഞ്ഞു….

Read More