ഷെയ്ഖ് ഹസീന രാജ്യം വിട്ട ദൃശ്യങ്ങൾ പങ്കുവച്ച മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ; ദുരൂഹതയെന്ന് കുടുംബം

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന്റെ വീഡിയോ പങ്കുവച്ചെന്ന ആരോപണം നേരിട്ടിരുന്ന മുൻ വ്യോമസേനാ ഉദ്യോഗസ്ഥനെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കെ.എം. തഹ്സിഫ് സൗരി (28)യെയാണ് ഒക്ടോബർ 28ന് ധാക്കയിലെ തുരാഗ് നദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ഹസീന രാജ്യം വിട്ട വീഡിയോ പങ്കുവച്ചതിനെത്തുടർന്ന് മകൻ നിരന്തരമായി പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്നും കുടുംബം ആരോപിച്ചു. മരണകാരണം സംബന്ധിച്ച് പൊലീസ് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ധാക്കയിലെ ഉത്ത‌ർഖാൻ മേഖലയിലുള്ള രാജബാരി ഘട്ടിന്…

Read More

‘വിദ്വേഷ പ്രചാരകരെ കാറിൽ കയറ്റുന്നതുപോലെ അപരാധമാണ് വീട്ടിൽ സന്ദര്‍ശിക്കുന്നതും’; വിമർശനവുമായി ലീഗ് നേതാവ്

കോഴിക്കോട്: വിവാദ യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയെ മുഖ്യമന്ത്രിയും മന്ത്രിമാരും വീട്ടിലെത്തി സന്ദര്‍ശിച്ചതില്‍ രൂക്ഷ വിമർശനവുമായി മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി കെ ഷറഫുദ്ദീന്‍. സാഹചര്യം എന്തുതന്നെയായാലും വിദ്വേഷ പ്രചാരകരെ കാറില്‍ കയറ്റുന്നത് പോലെ തന്നെ അവരെ വീട്ടില്‍ ചെന്ന് സന്ദര്‍ശിക്കുന്നതും അപരാദമാണെന്ന് ഷറഫുദ്ദീന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്നടിച്ചു. മാധ്യമപ്രവര്‍ത്തകരെയും വിദ്വേഷ പ്രചാരകരെയും വേര്‍തിരിച്ചറിയാനും അതിന് അനുസരിച്ച് സമീപനം സ്വീകരിക്കാനും രാഷ്ട്രീയ ഭരണ നേതൃത്വത്തിലുള്ളവര്‍ക്ക് സാധിക്കണമെന്നും അദ്ദേഹം കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം എത്ര…

Read More

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ ആശ്വാസ നടപടി ; 131.26 കോടിയുടെ വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക പരിഹാരം. അടുത്ത മാസം മുതൽ മാര്‍ച്ച വരെ 164. 16 ദശലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങാൻ കെ എസ് ഇ ബിക്ക് റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. രാത്രി 12 മുതൽ പുലര്‍ച്ചെ 5 വരെ യുണിറ്റിന് ശരാശരി 8 രൂപയ്ക്ക് വാങ്ങാനാണ് കെ എസ് ഇ ബിക്ക് അനുമതി നൽകിയിരിക്കുന്നത്. 131.26 കോടിക്ക് വൈദ്യുതി വാങ്ങാനാണ് കെ എസ് ഇ ബിക്ക് അനുമതി കൊടുത്തത്. ജലവൈദ്യുതി പദ്ധതികളിലെ വെള്ളം…

Read More

120 കിലോമീറ്റർ സ്പീഡിൽ പോകുന്ന വാഹനങ്ങൾക്ക് പിഴയീടാക്കരുത്,​ നിർദ്ദേശവുമായി ഗഡ്കരി

ന്യൂഡൽഹി : എക്സ്പ്രസ് വേകളിൽ മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗത്തിൽ പോകുന്ന വാഹനങ്ങൾക്ക് അമിത വേഗത്തിന് പിഴ ഈടാക്കരുതെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരി. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു. ഇത് കൂടാതെ 120 കിലോമീറ്ററിനെക്കാൾ 20 ശതമാനം അധികവേഗം എടുക്കുന്ന വാഹനങ്ങളെയും പിഴയിൽ നിന്ന് ഒഴിവാക്കണമെന്നും മന്ത്രി നി‌ർദ്ദേശിച്ചു. എക്സ്പ്രസ് വേയിൽ മേൽപ്പറഞ്ഞതിലും അധികം വേഗതയെടുക്കുന്ന വാഹനങ്ങൾക്ക് എതിരെ മാത്രം നടപടി എടുത്താൽ മതിയെന്നാണ് മന്ത്രി…

Read More

കെ-ടെറ്റ് ഇല്ലാത്ത അധ്യാപകർക്ക് നിയമനാംഗീകാരവും പ്രമോഷനുമില്ല; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകർക്ക് നിയമനാംഗീകാരവും സ്ഥാനക്കയറ്റവും അനുവദിക്കില്ലെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തത വന്നതിനുശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കൂ. സുപ്രീംകോടതി വിധിപ്രകാരം 2028 സെപ്റ്റംബർ ഒന്നിന് മുമ്പ് അധ്യാപകർ കെ-ടെറ്റ് യോഗ്യത നേടണം. പി.എസ്.സി. അഡ്വൈസ് ലഭിച്ച യോഗ്യതയില്ലാത്തവർക്ക് താൽക്കാലികമായി നിയമനം നൽകും. കോടതി വിധിക്ക് മുമ്പ് ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന അധ്യാപകരുടെ കേസുകൾ പരിശോധിച്ച് ശമ്പളം അനുവദിക്കാനും ഉത്തരവുണ്ട്. നിലവിൽ സർവീസിലുള്ള അധ്യാപകർ ഉൾപ്പെടെ കെ-ടെറ്റ് യോഗ്യത നേടണമെന്ന…

Read More

പെട്ടെന്ന് പണക്കാരായി, നാട്ടുകാർ സംശയിച്ചു; വീടിന്റെ തറ കുഴിച്ചപ്പോൾ കണ്ടെത്തിയത് ഞെട്ടിക്കുന്ന രഹസ്യം,​ വീട് സീൽ ചെയ്‌തു

പ്രയാഗ്‌രാജ്: ജീവിതശൈലിയിലെ മാറ്റം, പെട്ടെന്ന് പണക്കാരായി, നാട്ടുകാരുടെ സംശയത്തെ തുടർന്ന് വീടിന്റെ തറ കുഴിച്ചപ്പോൾ കണ്ടെത്തിയത് ഞെട്ടിക്കുന്ന രഹസ്യം. ഉത്തർപ്രദേശിലെ പ്രയാഗ്‌ര‌ാജിൽ നിന്ന് 45 കിലോമീറ്ററോളം അകലെയുള്ള രാംനഗർ എന്ന ഗ്രാമത്തിലെ ബാരൈപൂരിലാണ് സംഭവം. ഒരു സാധാരണ ഗ്രാമീണ വീടെന്ന് തോന്നിപ്പിക്കുന്ന കെട്ടിടത്തിന്റെ തറയ്‌ക്കടിയിൽ ഒളിപ്പിച്ച നിലയിൽ കോടികളുടെ പണം കണ്ടെത്തി. യാദവ് കുടുംബത്തിന്റെ വീട്ടിലാണ് കുഴിച്ചിട്ട മൂന്ന് ഡ്രമ്മുകളിൽനിന്ന് 500 രൂപയുടെ നോട്ടുകെട്ടുകൾ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുടുംബത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ…

Read More

നെടുമ്പാശ്ശേരി കാർ അപകടം: മിനി കൂപ്പർ പരിശോധിച്ച് സാങ്കേതിക വിദഗ്ധർ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവള റോഡിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച കേസിൽ വാഹനത്തിൽ സാങ്കേതിക പരിശോധന നടത്തി കമ്പനി വിദഗ്ധർ. ഡൽഹിയിൽ നിന്നെത്തിയ വിദഗ്ധരാണ് പരിശോധന നടത്തിയത്. അപകടസമയത്ത് കാർ ബ്രേക്ക് ചെയ്തിരുന്നോയെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. കുറ്റപത്രം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിശോധന. ഒക്ടോബർ 11ന് പുലർച്ചെ 1.45നായിരുന്നു അപകടം. മദ്യപിച്ച് വാഹനമോടിച്ചെന്ന ആരോപണം നേരിടുന്ന ഒന്നാം പ്രതി സുഹൈൽ സജീവ് ഓടിച്ച കാറിടിച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട്…

Read More

പ്രണയം നിരസിച്ചതിന് ഹരിപ്പാട്ട് പ്ലസ് വൺ വിദ്യാർഥിക്ക് മർദനം; ക്വട്ടേഷൻ നൽകിയത് പെൺകുട്ടിയുടെ ആൺസുഹൃത്തെന്ന് ആരോപണം

ആലപ്പുഴ: ഹരിപ്പാട്ട് പ്ലസ് വൺ വിദ്യാർഥിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട് സഹപാഠികൾ കൂട്ടത്തോടെ മർദിച്ച സംഭവത്തിൽ പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യവും ക്വട്ടേഷനും കാരണമായെന്ന് ആരോപണം. സഹപാഠിയായ പെൺകുട്ടിയും 19കാരനും നൽകിയ നിർദേശപ്രകാരമാണ് ആക്രമണം നടന്നതെന്ന് പരിക്കേറ്റ വിദ്യാർഥിയുടെ അമ്മ ആരോപിച്ചു. ഒക്ടോബർ 15നാണ് സംഭവം നടന്നത്. പെൺകുട്ടിയും 19കാരനും നൽകിയ നിർദേശപ്രകാരം 16ഓളം വിദ്യാർഥികൾ ചേർന്ന് 17കാരനെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട് മർദിച്ചെന്നാണ് ആരോപണം. തലയിലും മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മകന് ഗുരുതരമായി പരിക്കേറ്റതായി അമ്മ…

Read More

മദ്യപിച്ച് വാഹനമോടിച്ചു; ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്‌ക്ക് സസ്‌പെൻഷൻ

പൂനെ: ഡ്യൂട്ടിക്കിടെ മദ്യപിച്ച് വാഹനമോടിക്കുകയും മോശമായി പെരുമാറുകയും ചെയ്‌ത വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്‌തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് നടപടി. അശ്വിനി ഫുൽചന്ദ് കെകാൻ എന്ന വനിതാ കോൺസ്‌റ്റബിളിനെയാണ് സസ്പെൻഡ് ചെയ്‌തത്. 27ന് പൂനെയിലെ മഞ്ജരിയിലാണ് സംഭവം നടന്നത്. മദ്യലഹരിയിൽ വാഹനമോടിക്കുന്നതിനിടെ ഉദ്യോഗസ്ഥയ്‌ക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി സസ്‌പെൻഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് ഇവർ മദ്യപിച്ചതായി സ്ഥിരീകരിച്ചത്. സസ്‌പെൻഷൻ കാലയളവിൽ സ്വകാര്യ ജോലിയിലോ ബിസിനസിലോ ഏർപ്പെടാൻ ഉദ്യോഗസ്ഥയ്‌ക്ക്…

Read More

എസ്എഫ്ഐ പ്രവർത്തകർക്കുനേരെ എംഎസ്എഫ് ആക്രമണം; ആശുപത്രിയിൽ കയറി മർദിച്ചു , വീഡിയോ പുറത്തുവിട്ടു

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സംഘര്‍ഷത്തില്‍ പരിക്കേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനെത്തിയ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയെയും പ്രസിഡന്റിനെയും എംഎസ്എഫ് പ്രവര്‍ത്തകരെ എംഎഫ്എഫ് പ്രവര്‍ത്തകര്‍ ആശുപത്രി കയറി ആക്രമിച്ചതായി പരാതി. എസ്എഫ്‌ഐ മലപ്പുറം ജില്ലാ പ്രസിഡന്റ് ആദില്‍, ജില്ലാ സെക്രട്ടറി സുജിന്‍ എന്നിവരെയാണ് ആക്രമിച്ചത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് സ്റ്റുഡന്‍സ് യൂണിയന്‍ തെരഞ്ഞെടുപ്പിനിടെ ഇന്നലെയായിരുന്നു ക്യാമ്പസില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ എസ്എഫ്‌ഐപ്രവര്‍ത്തകരെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. ഇവരെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ആദിലിനെയും ജില്ലാ സെക്രട്ടറി…

Read More