മുടിക്ക് കുത്തിപ്പിടിച്ച് തല ഭിത്തിയിലിടിച്ചു: കരുനാഗപ്പള്ളി സ്കൂൾ വിദ്യാർത്ഥിനിക്ക് സഹപാഠികളുടെ ക്രൂരമർദനം

കൊല്ലം: കരുനാഗപ്പള്ളിയിലെ സ്കൂളിൽ പത്താംക്ലാസ് വിദ്യാർഥിനിയെ സഹപാഠികൾ ക്രൂരമായി മർദിച്ചതായി പരാതി. ഗവ.ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിയാണ് ക്രൂരമർദനത്തിന് ഇരയായത്. മർദനത്തിൽ കണ്ണിന് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് സംഭവം. ക്ലാസ് മുറിയിൽ നിന്ന് സ്കൂളിലെ ആളൊഴിഞ്ഞ മറ്റൊരു മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി അഞ്ച് വിദ്യാർത്ഥിനികളടങ്ങുന്ന സംഘം മർദിക്കുകയും തല ഭിത്തിയിലിടിക്കുകയും ചെയ്തെന്നാണ് പരാതി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം സ്കൂൾ അധികൃതരിൽ ചിലർ ഒത്തുത്തീർപ്പിന് ശ്രമിക്കുകയായിരുന്നെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. എന്നാൽ…

Read More

വിവാഹവിരുന്നിൽ ആർഭാടം വേണ്ട; ലംഘിച്ചാൽ പിഴ ഒരു ലക്ഷം, പങ്കെടുക്കുന്നവരും നൽകണം അരലക്ഷം

ബംഗളൂരു: വിവാഹശേഷം നടത്തുന്ന വിരുന്ന് സത്ക്കാരം എല്ലായിത്തും പതിവാണ്. എന്നാൽ ചിലയിടങ്ങളിൽ ഇത് ആർഭാടങ്ങളിലേക്ക് കടക്കാറുണ്ട്. ഇപ്പോഴിതാ അനാവശ്യമായി പണം ചെലവാക്കി നടത്തുന്ന ആർഭാട വിരുന്നുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് കർണാടക ശിവമൊഗ്ഗ ജില്ലയിലെ ഹരഗി ഗ്രാമം. വരൾച്ചയും കൃഷിനാശവും മൂലം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് ഗ്രാമവാസികൾ കടുത്ത തീരുമാനമെടുത്തത്. 'ബീഗര ഊട്ട' എന്നറിയപ്പെടുന്ന മാംസവിഭവങ്ങൾ ഉൾപ്പെടുന്ന വിരുന്നുകൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. നിരോധനം ലംഘിച്ച് വിരുന്ന് നടത്തുന്നവർക്ക് ഒരു ലക്ഷം രൂപയും അതിൽ പങ്കെടുക്കുന്നവർക്ക് 50,000 രൂപയും പിഴ…

Read More

2026-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം; ഇന്ത്യൻ വംശജയായ നവനീതം ‘നവി’ പിള്ളയ്ക്ക്

ഓസ്‌ലോ: 2026-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം പ്രശസ്ത ദക്ഷിണാഫ്രിക്കൻ മനുഷ്യാവകാശ പ്രവർത്തകയും മുൻ യുഎൻ ഉദ്യോഗസ്ഥയുമായ നവനീതം ‘നവി’ പിള്ളയ്ക്ക് നൽകാൻ നോർവീജിയൻ നോബൽ കമ്മിറ്റി തീരുമാനിച്ചു. നീതിയും അന്താരാഷ്ട്ര നിയമങ്ങളും ശക്തിപ്പെടുത്തി സമാധാനം ഉറപ്പാക്കാൻ നടത്തുന്ന ആഗോള പോരാട്ടങ്ങളെ മുൻനിർത്തിയാണ് പുരസ്കാരം. ദക്ഷിണാഫ്രിക്കയിലെ ഹൈക്കോടതി, റുവാണ്ടയ്ക്കായുള്ള അന്താരാഷ്ട്ര ക്രിമിനൽ ട്രിബ്യൂണൽ, അന്താരാഷ്ട്ര ക്രിമിനൽ കോടതി എന്നിവയിൽ ജഡ്ജിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറായും അവർ പ്രവർത്തിച്ചിട്ടുണ്ട്.മ്യാൻമറിനെതിരെയുള്ള റോഹിങ്ക്യൻ കേസ് പരിഗണിക്കുന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ…

Read More

ഒരു നൂറ്റാണ്ടിനിടെ അമേരിക്കയിൽ നടക്കുന്ന ആദ്യ തത്സമയ വധശിക്ഷ; സൈനികരെ കൂട്ടക്കൊല ചെയ്‌ത മുൻ മേജർക്കെതിരെ അപൂർവ നടപടി

വാഷിംഗ്‌ടൺ: യുഎസ് സൈനികരെ കൂട്ടക്കൊല ചെയ്‌ത മുൻ സൈനിക മേജർ നിദാൽ ഹസന്റെ വധശിക്ഷ നടപ്പാക്കുന്നത് തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് പ്രതിരോധ വകുപ്പ് ആസ്ഥാനമായ പെന്റഗൺ. ഫയറിംഗ് സ്ക്വാഡാകും വധശിക്ഷ നടപ്പാക്കുക. ഒന്നിലധികംപേർ ഒരേസമയം റൈഫിളുകൾ ഉപയോഗിച്ച് വെടിയുതിർക്കുന്ന ശിക്ഷാരീതിയാണിത്. പൊതുജനങ്ങൾക്ക് ഇത് കാണാനാകുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കി. 2009ൽ ഫോർട്ട് ഹൂഡിൽ നിരായുധരായ 13 യുഎസ് സൈനികരെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലാണ് നിദാൽ ഹസനെ വധശിക്ഷയ്‌ക്ക് വിധേയനാക്കുന്നത്. ഒരു നൂറ്റാണ്ടിനിടെ യുഎസിൽ…

Read More

ജെ.ഡി വാൻസിന്റെ ‘കരാർ അടിമകൾ’ പരാമർശം അനാവശ്യവും അങ്ങേയറ്റം അപമാനകരവുമെന്ന് ഇന്ത്യ

ന്യൂഡൽഹി: എച്ച്-1ബി വിസ തൊഴിലാളികളെ 'കരാർ അടിമകൾ' എന്ന് വിശേഷിപ്പിച്ച യു എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. വാൻസിന്റെ പരാമർശങ്ങൾ "അനാവശ്യമാണെന്നും" ഉപയോഗിച്ച വാക്കുകൾ "അങ്ങേയറ്റം അപമാനകരമാണെന്നും" വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച വ്യക്തമാക്കി. വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് അമേരിക്കൻ ജീവനക്കാരെ പിരിച്ചുവിട്ട് കുറഞ്ഞ വേതനത്തിൽ വിദേശ തൊഴിലാളികളെ കമ്പനികൾ കൊണ്ടുവരികയാണെന്ന് വാൻസ് ആരോപിച്ചത്. "നിങ്ങൾ അമേരിക്കയിൽ എച്ച്-1ബി വിസയിലാണ് ജോലി ചെയ്യുന്നതെങ്കിൽ, അതേ തസ്തികയിലുള്ള…

Read More

ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; അധ്യാപകന്‍ അറസ്റ്റില്‍

ചെന്നൈ: ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. പ്രതിക്കെതിരെ കടുത്ത വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് നിയമനടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ ധര്‍മ്മപുരിയിലായിരുന്നു സംഭവം. സ്വകാര്യ വിദ്യാലയത്തില്‍ ജോലി ചെയ്യുന്ന ഇയാള്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പെണ്‍കുട്ടിയുമായി ആദ്യം സൗഹൃദം സ്ഥാപിക്കുന്നത്. പിന്നീട് കുട്ടിയുടെ വിശ്വാസ്യത പിടിച്ചുപറ്റിയശേഷം പ്രലോഭിപ്പിച്ചും സ്വാധീനിച്ചും കെണിയിലാക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലാത്ത സമയങ്ങളില്‍ സന്ദര്‍ശനം നടത്തിയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയതെന്നാണ് പോലീസ് പറയുന്നത്. വീടിന്റെ പിന്‍വാതിലിലൂടെ പ്രതി…

Read More

ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ തുടരന്വേഷണം ; മാതാപിതാക്കളുടെ സംശയവും പരിശോധിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ തുടരന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് ഹൈക്കോടതി. പല തവണ അന്വേഷിക്കപ്പെട്ട കേസി ല്‍ സംശയം ഉന്നയിച്ച് മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. നേരത്തേ നടന്ന അന്വേഷണങ്ങള്‍ തൃപ്തികരമല്ലെന്നും തങ്ങള്‍ ഉന്നയിച്ച സംശയങ്ങളില്‍ അന്വേഷണം നടന്നില്ലെന്നും പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് മറുപടി. മുമ്പ് സിബിഐ ഉള്‍പ്പെടെ വിവിധ ഏജന്‍സികള്‍ അന്വേഷിക്കുകയും സാധാരണ വാഹനാപകടം എന്ന നിലയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. കേസില്‍ നേരത്തേ വാഹനം ഓടിച്ച അര്‍ജ്ജുനെ മാത്രമായിരുന്നു പ്രതി…

Read More

ഒറ്റ ദിവസംകൊണ്ട് കോടീശ്വരനായി തൃപ്പുണ്ണിത്തുറ സ്വദേശി: അക്കൗണ്ടിലെത്തിയത് 3,500 കോടിയിലേറെ രൂപ, പിന്നാലെ സംഭവിച്ചത്

കൊച്ചി: ഒറ്റ ദിവസംകൊണ്ട് കോടീശ്വരനായിരുന്നെങ്കിലെന്ന് ഒരിക്കലെങ്കിലും ആഗ്രഹിക്കാത്താവരായി അരുമുണ്ടാകില്ല. പെട്ടെന്ന് ഒരു ദിവസം അങ്ങനെ സംഭവിച്ചാലോ? ആരായാലും ഒന്ന് ഞെട്ടും. അങ്ങനെ ഞെട്ടിയിരിക്കുകയാണ് തൃപ്പുണ്ണിത്തുറയിലെ ദർശന സൂപ്പർമാർക്കറ്റ് ഉടമയായ സുമേഷ് കുമാ‌ർ. ഇന്നലെയാണ് സംഭവം. രാവിലെ സൂപ്പർമാർക്കറ്റിന്റെ അക്കൗണ്ട് ബാലൻസ് പരിശോധിച്ച സുരേഷ് കണ്ടത് 3,500 കോടിയിലധികം രൂപയാണ്. നിമിഷ നേരംകൊണ്ട് കോടീശ്വരനായതിന്റെ സന്തോഷത്തിനേക്കാൾ എന്താണ് സംഭവിച്ചതെന്ന ഞെട്ടലിലും പേടിയിലുമായിരുന്നു അദ്ദേഹം. സ്വകാര്യ ബാങ്കിലെ അക്കൗണ്ടിലാണ് ഇത്രയുമധികം രൂപ എത്തിയത്. കടയിലെ കാർഡ് സ്വൈപ്പിംഗ് ഇനത്തിൽ തന്നെ…

Read More

പിണറായിക്കും റിയാസിനും മാസപ്പടിക്കേസിൽ കുരുക്ക്; കേസെടുത്ത് അന്വേഷിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: സിഎംആർഎൽ – എക്‌സാലോജിക് പണമിടപാടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാമെന്ന് ഹൈക്കോടതി. എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിക്കണമെന്നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ അഴിമതി നിരോധന നിയമപ്രകാരം മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന ഇഡിയുടെ നിലപാടിനെ അനുകൂലിക്കുന്നതാണ് കോടതി വിധി. പൊതുപ്രവർത്തകൻ കെഎം ഷാജഹാനാണ് ഹർജി നൽകിയത്. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം എഫ്‌ഐആർ രജിസ്റ്റർ ചെയ്‌താൽ മതിയെന്ന വിജിലൻസിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്നും കോടതി…

Read More

സ്വർണവിലയിൽ വൻ കുതിപ്പ്; പവന് 840 രൂപ കൂടി, ഈ മാസത്തെ ഉയർന്ന നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധന. ഗ്രാമിന് 105 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,815 രൂപയായി ഉയർന്നു. പവന് 840 രൂപ വർദ്ധിച്ച് 1,10,520 രൂപയായി. ആ മാസത്തിലെ ഏറ്റവും ഉയർന്ന വിലാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയരുന്ന സാഹചര്യമാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ യു.എസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ നേരിയ ഇടിവും അമേരിക്കൻ ബോണ്ട് യീൽഡുകളിൽ ഉണ്ടായ വ്യതിയാനങ്ങളുമാണ് ഇന്ന് സ്വർണവില ഉയരാൻ കാരണം. ആഗോള വിപണിയിൽ ക്രൂഡ്…

Read More