വിദ്യാർത്ഥിയുടെ മൊട്ടത്തലയിൽ തബല വായിച്ച് അദ്ധ്യാപകൻ; വീഡിയോ വൈറലായതോടെ സസ്പെൻഷൻ
ലക്നൗ: വിദ്യാർത്ഥിയുടെ മൊട്ടത്തലയിൽ തബല വായിക്കുന്നതുപോലെ കൈകൊണ്ട് തട്ടിക്കളിച്ച് പരിഹസിച്ച സർക്കാർ സ്കൂൾ അദ്ധ്യപകന് സസ്പെൻഷൻ. ക്ലാസ് മുറിയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്. ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലുള്ള ബിരൗലി ഗ്രാമത്തിലെ പ്രൈമറി സ്കൂളിലാണ് സംഭവം. സ്കൂളിന്റെ ഹെഡ്മാസ്റ്ററായ ദിനേഷ് കുമാർ മാഥൂറിനെയാണ് അധികൃതർ സസ്പെൻഡ് ചെയ്തത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ കസേരയിലിരിക്കുന്ന അദ്ധ്യാപകന്റെ മുന്നിൽ ഒരു വിദ്യാർത്ഥി ഇരിക്കുന്നതു കാണാം. കുട്ടിയുടെ മൊട്ടത്തലയിൽ അദ്ധ്യാപകൻ കൈകൊണ്ട്…