സ്വർണവിലയിൽ വൻ കുതിപ്പ്; പവന് 840 രൂപ കൂടി, ഈ മാസത്തെ ഉയർന്ന നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധന. ഗ്രാമിന് 105 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,815 രൂപയായി ഉയർന്നു. പവന് 840 രൂപ വർദ്ധിച്ച് 1,10,520 രൂപയായി. ആ മാസത്തിലെ ഏറ്റവും ഉയർന്ന വിലാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയരുന്ന സാഹചര്യമാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ യു.എസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ നേരിയ ഇടിവും അമേരിക്കൻ ബോണ്ട് യീൽഡുകളിൽ ഉണ്ടായ വ്യതിയാനങ്ങളുമാണ് ഇന്ന് സ്വർണവില ഉയരാൻ കാരണം. ആഗോള വിപണിയിൽ ക്രൂഡ്…

Read More

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപകമഴ; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഇന്ന് ഒന്‍പത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ ദിവസങ്ങളില്‍ മഴയ്‌ക്കൊപ്പം…

Read More

എൻ കെ പ്രേമചന്ദ്രൻ എംപിയ്‌ക്ക് വിദേശ സന്ദർശനത്തിനിടെ വീണ് പരിക്ക്, ഇന്ന് ശസ്‌ത്രക്രിയ

കൊല്ലം: ടോയ്‌ലറ്റിൽ നിന്നും പുറത്തിറങ്ങവെ കാൽവഴുതി വീണ് കൊല്ലം എംപി എൻ കെ പ്രേമചന്ദ്രന് പരിക്കേറ്റു. ടാൻസാനിയയിൽ നടക്കുന്ന ഐപിയു സമ്മേളനവുമായി (ഇന്റർപാർലമെന്ററി യൂണിയൻ) ബന്ധപ്പെട്ട യാത്രക്കിടെയാണ് സംഭവം. ഇടത് കൈക്കുഴയ്‌ക്ക് പൊട്ടലുണ്ടായതായും ഇന്ന് ശസ്‌ത്രക്രിയ വേണമെന്ന് ഡോക്‌ടർമാർ നിർദ്ദേശിച്ചെന്ന കുറിപ്പും ആശുപത്രിയിൽ കിടക്കുന്ന ചിത്രവും എംപി തന്നെ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ശസ്‌ത്രക്രിയയ്‌ക്കായി ഇ‌ന്ന്‌ രാവിലെ ഡൽഹിയിൽ എത്തിക്കുമെന്നാണ് വിവരം. ടാൻസാനിയയിൽ നടക്കുന്ന ഐപിയു സമ്മേളനവുമായി ബന്ധപ്പെട്ട യാത്രക്കിടെ വഴിയോരത്തുള്ള ബാത്‌റൂമിൽ നിന്ന് പുറത്തിറങ്ങവേ കാൽ വഴുതി…

Read More

നമ്മുടെ കൊച്ചിൻ കപ്പൽശാലയിൽ നിന്ന് ഇനി യൂറോപ്യൻ കമ്പനികൾക്കുള്ള ടഗ്ഗുകൾ, നിർമ്മാണം തുടങ്ങി

കൊച്ചി: പാരമ്പര്യേതര ഊർജം ഇന്ധനമാക്കുന്ന കപ്പൽ നിർമ്മാണത്തിൽ അന്താരാഷ്ട്ര മികവ് വീണ്ടും തെളിയിച്ച് കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ്. ഡെന്മാർക്കിലെ സ്വിറ്റ്സർ കമ്പനിക്കായി മൂന്ന് ബാറ്ററി ഇലക്ട്രിക് 70 ടൺ ബോളാർഡ് പുൾ ടഗുകളുടെ നിർമ്മാണത്തിന് തുടക്കമായി. സ്വിറ്റ്സറിന്റെ സൈറ്റ് മാനേജർ ജെൻസ് ഓവ് കിംലർ റാസ്മുസെൻ ഉരുക്ക് മുറിക്കൽ ചടങ്ങ് നിർവഹിച്ചു. കപ്പൽശാലയുടെ ഡയറക്ടർ (ഓപ്പറേഷൻസ് ) ഡോ. എസ്. ഹരികൃഷ്ണൻ, എക്സിക്യുട്ടീവ് ഡയറക്ടർ വി.പി. ഷിറാസ്, ഉഡുപ്പി കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ…

Read More

സ്വകാര്യ ബസുകള്‍ തമ്മിലുളള മത്സരയോട്ടം അവസാനിപ്പിക്കാന്‍ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ

കൊച്ചി: സ്വകാര്യ ബസുകള്‍ തമ്മിലുളള ഓട്ടപ്പാച്ചിലും സമയക്രമം തെറ്റുമ്പോഴുള്ള റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാന്‍ പുതിയ സാങ്കേതികവിദ്യയുമായി സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (എസ്ടിഎ). ഒരേ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ തമ്മിലുളള സമയവ്യത്യാസം റോഡിലെ ഗതാഗതസാഹചര്യങ്ങള്‍ക്കും തിരക്കിനും അനുസരിച്ച് തത്സമയം ക്രമീകരിക്കുന്ന ഡൈനാമിക് ടൈം ഷെഡ്യൂളിങ് സംവിധാനമാണ് നടപ്പിലാക്കുന്നത്. ബസുകളുടെ തത്സമയ സഞ്ചാരവിവരങ്ങള്‍ കേരള ബസ് പോലുള്ള ആപ്പുകളുടെ സഹായത്തോടെ ശേഖരിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഗതാഗതക്കുരുക്കും യാത്രക്കാരുടെ തിരക്കും കാരണം കടലാസിലെ സ്ഥിരം ടൈംടേബിള്‍ പാലിക്കാന്‍ കഴിയാത്തതിനാലാണ്…

Read More

കേരളത്തിലെ സര്‍ക്കാര്‍ നിയമപരമായി തെരഞ്ഞെടുക്കപ്പെട്ടതല്ലേ? മുഖ്യമന്ത്രി പറയട്ടെയെന്ന്‌ രാജീവ്‌ ചന്ദ്രശേഖര്‍

തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ നിയമപരമായി തെരഞ്ഞെടുക്കപ്പെട്ടതല്ലെന്ന നിലപാടാണ്‌ കോണ്‍ഗ്രസ്‌ ദേശീയനേതൃത്വത്തിനെങ്കില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ അതില്‍ വ്യക്‌തത വരുത്തണമെന്ന്‌ ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖര്‍ എം.എല്‍.എ.മിഷന്‍ 2029 സംസ്‌ഥാന നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു രാജീവ്‌ ചന്ദ്രശേഖര്‍. ബി.ജെ.പി. കേരളം പ്രഭാരിയും കര്‍ണാടകയില്‍നിന്നുള്ള രാജ്യസഭാംഗവുമായ ഡോ. എം. നാഗരാജിനും കേരളം സഹപ്രഭാരി ഡോ. എം. വെങ്കിടേശനും ബി.ജെ.പി. കോര്‍ കമ്മിറ്റി യോഗത്തിലും 'മിഷന്‍ 2029' സംസ്‌ഥാന നേതൃയോഗത്തിലും പങ്കെടുത്തു. 'കെ.ജി. മാരാര്‍ ഭവനില്‍ ഇരുവര്‍ക്കും സ്വീകരണം നല്‍കി. ഇന്നും…

Read More

ബെംഗളുരുവിൽ വാഹനാപകടം ; മലയാളി നഴ്സിന് ദാരുണാന്ത്യം

ബെംഗളുരു: ബെംഗളുരുവിൽ വാഹനാപകടത്തിൽപ്പെട്ട് മലയാളി നഴ്സിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി കീശ്ശേരി സ്വദേശി കണിയാരുതൊടി വീട്ടിൽ രഞ്ജിത്ത് സി ആണ് മരിച്ചത്. 26 വയസ്സായിരുന്നു. ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ എമർജൻസി വിഭാഗത്തിൽ നഴ്സ് ആയിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. താമസസ്ഥലത്തു നിന്ന് ആശുപത്രിയിലേക്ക് ജോലിക്ക് പോകവേ കുടിൽഗേറ്റ് എന്ന സ്ഥലത്ത് വെച്ചാണ് ബൈക്ക് അപകടത്തിൽപ്പെട്ടത്. സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.

Read More

വേണാടിൽ ഇനി ഇരട്ടി ആളുകൾക്ക് ഇരുന്ന് യാത്രചെയ്യാം, ഇന്നലെമുതൽ ഉണ്ടായത് മികച്ച മാറ്റം

തിരുവനന്തപുരം: തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്‌സ്‌പ്രസിൽ ഇനിമുതൽ ജനറൽ കമ്പാർട്ട്‌‌മെന്റിൽ കൂടുതൽ പേർക്ക് ഇരുന്ന് യാത്രചെയ്യാം. 220 പേർക്ക് ഇരിക്കാവുന്നതും 50 മുതൽ 70 പേർക്ക് നിൽക്കാവുന്ന തരത്തിലും യാത്രചെയ്യുന്നതിനുള്ള പുത്തൻ കോച്ചുകളുമായാണ് ട്രെയിൻ സർവീസ് നടത്തുന്നത്. ഇന്നലെമുതലാണ് പുതിയ സീറ്റുകൾ ട്രെയിനിന്റെ ജനറൽ സിറ്റിംഗ് കോച്ചുകളിൽ ഉൾപ്പെടുത്തിയത്. 10 കോച്ചുകളാണ് ഇന്നലെ മാറിയത്. ഇതോടെ നേരത്തെ 108 പേർക്ക് ഇരുന്നും 42 പേർക്ക് നിന്നും യാത്ര ചെയ്യാവുന്നത് ഇപ്പോൾ ഇരട്ടിയായി വർദ്ധിച്ചിരിക്കുകയാണ്. വേണാട് എക്‌സ്‌പ്രസിലെ ദുരിതയാത്രയെക്കുറിച്ച് കഴിഞ്ഞയാഴ്‌ച…

Read More

ജി.എസ്‌.ടി. ഉദ്യോഗസ്‌ഥരുടെ അറസ്‌റ്റ്‌ അധികാരം റദ്ദാക്കി, നിര്‍ണായക തീരുമാനം

ന്യൂഡല്‍ഹി: ജി.എസ്‌.ടി. ലംഘനങ്ങളുടെ പേരില്‍ അറസ്‌റ്റ്‌ചെയ്യാന്‍ ജി.എസ്‌.ടി. ഉദ്യോഗസ്‌ഥര്‍ക്കുള്ള അധികാരം എടുത്തുകളയാന്‍ തീരുമാനം. പ്രോസിക്യൂഷന്‍ നടപടികള്‍ക്കുള്ള കുറഞ്ഞ പരിധി ഒരു കോടി രൂപയില്‍നിന്ന്‌ 5 കോടിയായി ഉയര്‍ത്തും. കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 57-ാമത്‌ ജി.എസ്‌.ടി. കൗണ്‍സില്‍ യോഗത്തിലാണ്‌ സുപ്രധാനതീരുമാനങ്ങള്‍. നികുതി വ്യവസ്‌ഥകളില്‍ ഇളവുകളും നടപടിക്രമങ്ങളില്‍ സുതാര്യതയും ലക്ഷ്യമിട്ടാണു മാറ്റങ്ങള്‍ കൊണ്ടുവരുന്നത്‌. ജി.എസ്‌.ടി. നിയമത്തിലെ കുറഞ്ഞ ശിക്ഷയെന്ന വ്യവസ്‌ഥയും ഒഴിവാക്കി. ശിക്ഷ പിഴയോ തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ എന്നത്‌ കേസിന്റെ സ്വഭാവമനുസരിച്ച്‌ കോടതിയുടെ വിവേചനാധികാരത്തിന്‌…

Read More

സൗദിയിൽ വീണ്ടും ഹൂതി ആക്രമണം; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം; എയർ ഇന്ത്യയും ഇൻഡിഗോയും സർവീസ് നിർത്തിവെച്ചു

റിയാദ്: സൗദി തലസ്ഥാനമായ റിയാദിലെയും പരിസരങ്ങളിലെയും സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് സൗദിയിലുള്ള ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് റിയാദിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ വീടുകൾക്കുള്ളിൽ തന്നെ കഴിയാനും, സൗദി അധികൃതർ ഔദ്യോഗിക ചാനലുകൾ വഴി നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും എംബസി അഭ്യർത്ഥിച്ചു. കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൂതികൾ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തെ തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടതോടെ, ഒക്ടോബർ 10 വരെ റിയാദിലേക്കും തിരിച്ചുമുള്ള സർവീസുകൾ വിമാന കമ്പനികൾ നിർത്തിവെച്ചു. നിലവിലെ…

Read More