ജെ.ഡി വാൻസിന്റെ ‘കരാർ അടിമകൾ’ പരാമർശം അനാവശ്യവും അങ്ങേയറ്റം അപമാനകരവുമെന്ന് ഇന്ത്യ

ന്യൂഡൽഹി: എച്ച്-1ബി വിസ തൊഴിലാളികളെ 'കരാർ അടിമകൾ' എന്ന് വിശേഷിപ്പിച്ച യു എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. വാൻസിന്റെ പരാമർശങ്ങൾ "അനാവശ്യമാണെന്നും" ഉപയോഗിച്ച വാക്കുകൾ "അങ്ങേയറ്റം അപമാനകരമാണെന്നും" വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച വ്യക്തമാക്കി. വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് അമേരിക്കൻ ജീവനക്കാരെ പിരിച്ചുവിട്ട് കുറഞ്ഞ വേതനത്തിൽ വിദേശ തൊഴിലാളികളെ കമ്പനികൾ കൊണ്ടുവരികയാണെന്ന് വാൻസ് ആരോപിച്ചത്. "നിങ്ങൾ അമേരിക്കയിൽ എച്ച്-1ബി വിസയിലാണ് ജോലി ചെയ്യുന്നതെങ്കിൽ, അതേ തസ്തികയിലുള്ള…

Read More

ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; അധ്യാപകന്‍ അറസ്റ്റില്‍

ചെന്നൈ: ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. പ്രതിക്കെതിരെ കടുത്ത വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് നിയമനടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ ധര്‍മ്മപുരിയിലായിരുന്നു സംഭവം. സ്വകാര്യ വിദ്യാലയത്തില്‍ ജോലി ചെയ്യുന്ന ഇയാള്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പെണ്‍കുട്ടിയുമായി ആദ്യം സൗഹൃദം സ്ഥാപിക്കുന്നത്. പിന്നീട് കുട്ടിയുടെ വിശ്വാസ്യത പിടിച്ചുപറ്റിയശേഷം പ്രലോഭിപ്പിച്ചും സ്വാധീനിച്ചും കെണിയിലാക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലാത്ത സമയങ്ങളില്‍ സന്ദര്‍ശനം നടത്തിയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയതെന്നാണ് പോലീസ് പറയുന്നത്. വീടിന്റെ പിന്‍വാതിലിലൂടെ പ്രതി…

Read More

ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ തുടരന്വേഷണം ; മാതാപിതാക്കളുടെ സംശയവും പരിശോധിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ തുടരന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് ഹൈക്കോടതി. പല തവണ അന്വേഷിക്കപ്പെട്ട കേസി ല്‍ സംശയം ഉന്നയിച്ച് മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. നേരത്തേ നടന്ന അന്വേഷണങ്ങള്‍ തൃപ്തികരമല്ലെന്നും തങ്ങള്‍ ഉന്നയിച്ച സംശയങ്ങളില്‍ അന്വേഷണം നടന്നില്ലെന്നും പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് മറുപടി. മുമ്പ് സിബിഐ ഉള്‍പ്പെടെ വിവിധ ഏജന്‍സികള്‍ അന്വേഷിക്കുകയും സാധാരണ വാഹനാപകടം എന്ന നിലയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. കേസില്‍ നേരത്തേ വാഹനം ഓടിച്ച അര്‍ജ്ജുനെ മാത്രമായിരുന്നു പ്രതി…

Read More

ഒറ്റ ദിവസംകൊണ്ട് കോടീശ്വരനായി തൃപ്പുണ്ണിത്തുറ സ്വദേശി: അക്കൗണ്ടിലെത്തിയത് 3,500 കോടിയിലേറെ രൂപ, പിന്നാലെ സംഭവിച്ചത്

കൊച്ചി: ഒറ്റ ദിവസംകൊണ്ട് കോടീശ്വരനായിരുന്നെങ്കിലെന്ന് ഒരിക്കലെങ്കിലും ആഗ്രഹിക്കാത്താവരായി അരുമുണ്ടാകില്ല. പെട്ടെന്ന് ഒരു ദിവസം അങ്ങനെ സംഭവിച്ചാലോ? ആരായാലും ഒന്ന് ഞെട്ടും. അങ്ങനെ ഞെട്ടിയിരിക്കുകയാണ് തൃപ്പുണ്ണിത്തുറയിലെ ദർശന സൂപ്പർമാർക്കറ്റ് ഉടമയായ സുമേഷ് കുമാ‌ർ. ഇന്നലെയാണ് സംഭവം. രാവിലെ സൂപ്പർമാർക്കറ്റിന്റെ അക്കൗണ്ട് ബാലൻസ് പരിശോധിച്ച സുരേഷ് കണ്ടത് 3,500 കോടിയിലധികം രൂപയാണ്. നിമിഷ നേരംകൊണ്ട് കോടീശ്വരനായതിന്റെ സന്തോഷത്തിനേക്കാൾ എന്താണ് സംഭവിച്ചതെന്ന ഞെട്ടലിലും പേടിയിലുമായിരുന്നു അദ്ദേഹം. സ്വകാര്യ ബാങ്കിലെ അക്കൗണ്ടിലാണ് ഇത്രയുമധികം രൂപ എത്തിയത്. കടയിലെ കാർഡ് സ്വൈപ്പിംഗ് ഇനത്തിൽ തന്നെ…

Read More

പിണറായിക്കും റിയാസിനും മാസപ്പടിക്കേസിൽ കുരുക്ക്; കേസെടുത്ത് അന്വേഷിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: സിഎംആർഎൽ – എക്‌സാലോജിക് പണമിടപാടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാമെന്ന് ഹൈക്കോടതി. എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിക്കണമെന്നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ അഴിമതി നിരോധന നിയമപ്രകാരം മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന ഇഡിയുടെ നിലപാടിനെ അനുകൂലിക്കുന്നതാണ് കോടതി വിധി. പൊതുപ്രവർത്തകൻ കെഎം ഷാജഹാനാണ് ഹർജി നൽകിയത്. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം എഫ്‌ഐആർ രജിസ്റ്റർ ചെയ്‌താൽ മതിയെന്ന വിജിലൻസിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്നും കോടതി…

Read More

സ്വർണവിലയിൽ വൻ കുതിപ്പ്; പവന് 840 രൂപ കൂടി, ഈ മാസത്തെ ഉയർന്ന നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധന. ഗ്രാമിന് 105 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,815 രൂപയായി ഉയർന്നു. പവന് 840 രൂപ വർദ്ധിച്ച് 1,10,520 രൂപയായി. ആ മാസത്തിലെ ഏറ്റവും ഉയർന്ന വിലാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയരുന്ന സാഹചര്യമാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ യു.എസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ നേരിയ ഇടിവും അമേരിക്കൻ ബോണ്ട് യീൽഡുകളിൽ ഉണ്ടായ വ്യതിയാനങ്ങളുമാണ് ഇന്ന് സ്വർണവില ഉയരാൻ കാരണം. ആഗോള വിപണിയിൽ ക്രൂഡ്…

Read More

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപകമഴ; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഇന്ന് ഒന്‍പത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ ദിവസങ്ങളില്‍ മഴയ്‌ക്കൊപ്പം…

Read More

എൻ കെ പ്രേമചന്ദ്രൻ എംപിയ്‌ക്ക് വിദേശ സന്ദർശനത്തിനിടെ വീണ് പരിക്ക്, ഇന്ന് ശസ്‌ത്രക്രിയ

കൊല്ലം: ടോയ്‌ലറ്റിൽ നിന്നും പുറത്തിറങ്ങവെ കാൽവഴുതി വീണ് കൊല്ലം എംപി എൻ കെ പ്രേമചന്ദ്രന് പരിക്കേറ്റു. ടാൻസാനിയയിൽ നടക്കുന്ന ഐപിയു സമ്മേളനവുമായി (ഇന്റർപാർലമെന്ററി യൂണിയൻ) ബന്ധപ്പെട്ട യാത്രക്കിടെയാണ് സംഭവം. ഇടത് കൈക്കുഴയ്‌ക്ക് പൊട്ടലുണ്ടായതായും ഇന്ന് ശസ്‌ത്രക്രിയ വേണമെന്ന് ഡോക്‌ടർമാർ നിർദ്ദേശിച്ചെന്ന കുറിപ്പും ആശുപത്രിയിൽ കിടക്കുന്ന ചിത്രവും എംപി തന്നെ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ശസ്‌ത്രക്രിയയ്‌ക്കായി ഇ‌ന്ന്‌ രാവിലെ ഡൽഹിയിൽ എത്തിക്കുമെന്നാണ് വിവരം. ടാൻസാനിയയിൽ നടക്കുന്ന ഐപിയു സമ്മേളനവുമായി ബന്ധപ്പെട്ട യാത്രക്കിടെ വഴിയോരത്തുള്ള ബാത്‌റൂമിൽ നിന്ന് പുറത്തിറങ്ങവേ കാൽ വഴുതി…

Read More

നമ്മുടെ കൊച്ചിൻ കപ്പൽശാലയിൽ നിന്ന് ഇനി യൂറോപ്യൻ കമ്പനികൾക്കുള്ള ടഗ്ഗുകൾ, നിർമ്മാണം തുടങ്ങി

കൊച്ചി: പാരമ്പര്യേതര ഊർജം ഇന്ധനമാക്കുന്ന കപ്പൽ നിർമ്മാണത്തിൽ അന്താരാഷ്ട്ര മികവ് വീണ്ടും തെളിയിച്ച് കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ്. ഡെന്മാർക്കിലെ സ്വിറ്റ്സർ കമ്പനിക്കായി മൂന്ന് ബാറ്ററി ഇലക്ട്രിക് 70 ടൺ ബോളാർഡ് പുൾ ടഗുകളുടെ നിർമ്മാണത്തിന് തുടക്കമായി. സ്വിറ്റ്സറിന്റെ സൈറ്റ് മാനേജർ ജെൻസ് ഓവ് കിംലർ റാസ്മുസെൻ ഉരുക്ക് മുറിക്കൽ ചടങ്ങ് നിർവഹിച്ചു. കപ്പൽശാലയുടെ ഡയറക്ടർ (ഓപ്പറേഷൻസ് ) ഡോ. എസ്. ഹരികൃഷ്ണൻ, എക്സിക്യുട്ടീവ് ഡയറക്ടർ വി.പി. ഷിറാസ്, ഉഡുപ്പി കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ…

Read More

സ്വകാര്യ ബസുകള്‍ തമ്മിലുളള മത്സരയോട്ടം അവസാനിപ്പിക്കാന്‍ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ

കൊച്ചി: സ്വകാര്യ ബസുകള്‍ തമ്മിലുളള ഓട്ടപ്പാച്ചിലും സമയക്രമം തെറ്റുമ്പോഴുള്ള റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാന്‍ പുതിയ സാങ്കേതികവിദ്യയുമായി സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (എസ്ടിഎ). ഒരേ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ തമ്മിലുളള സമയവ്യത്യാസം റോഡിലെ ഗതാഗതസാഹചര്യങ്ങള്‍ക്കും തിരക്കിനും അനുസരിച്ച് തത്സമയം ക്രമീകരിക്കുന്ന ഡൈനാമിക് ടൈം ഷെഡ്യൂളിങ് സംവിധാനമാണ് നടപ്പിലാക്കുന്നത്. ബസുകളുടെ തത്സമയ സഞ്ചാരവിവരങ്ങള്‍ കേരള ബസ് പോലുള്ള ആപ്പുകളുടെ സഹായത്തോടെ ശേഖരിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഗതാഗതക്കുരുക്കും യാത്രക്കാരുടെ തിരക്കും കാരണം കടലാസിലെ സ്ഥിരം ടൈംടേബിള്‍ പാലിക്കാന്‍ കഴിയാത്തതിനാലാണ്…

Read More