സംസ്ഥാനത്ത് മഴ കനക്കുന്നു; അടുത്ത മൂന്ന് മണിക്കൂർ അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂർ അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.നാളെയും (ഒക്ടോബർ10) വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നുണ്ട്.. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നാളെ (ഒക്ടോബർ10) യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമെ, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്….

Read More

പശ്ചിമബംഗാളിൽ ബിജെപി തരംഗം;നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം , അസമിലെ ലോക്സഭാ സീറ്റിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്ത്

കൊൽക്കത്ത: പശ്ചിമബംഗാളിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ആദ്യ റൗണ്ട് വോട്ടെണ്ണലിൽ ബിജെപി സ്ഥാനാർഥികൾക്ക് വൻ മുന്നേറ്റം. നന്ദിഗ്രാമിലും റെജിനഗറിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം ബിജെപി സ്ഥാനാർഥികൾക്ക് വ്യക്തമായ ലീഡ്. നന്ദിഗ്രാമിൽ ഹസിറാണി രഥ് എണ്ണിയ വോട്ടുകളുടെ 78.33 ശതമാനവും റെജിനഗറിൽ ഷങ്കരവ് സർക്കാർ 86.83 ശതമാനവും നേടി മുന്നിലെത്തി. പശ്ചിമബംഗാളിൽ മുഖ്യമന്ത്രി സുവേന്ദു അധികാരി 10,000ത്തിനടുത്ത് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നന്ദിഗ്രാമിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. ഭവാനിപൂരിലും ജയിച്ച സുവേന്ദു നന്ദിഗ്രാം ഒഴിഞ്ഞ സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കൊല്ലപ്പെട്ട…

Read More

ചാല സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് 40,000 രൂപ പിടികൂടിയ സംഭവം; സ്ഥലംമാറ്റിയ സബ് രജിസ്ട്രാർക്ക് അതേ ഓഫീസിൽ വീണ്ടും നിയമനം

തിരുവനന്തപുരം: വിജിലൻസ് പരിശോധനയിൽ ഓഫീസിൽ പണം കണ്ടെത്തിയതിനെ തുടർന്ന് സ്ഥലംമാറ്റിയ ചാല സബ് രജിസ്ട്രാർക്ക് അതേ ഓഫീസിൽ വീണ്ടും നിയമനം. സബ് രജിസ്ട്രാർ രാജ് മാർട്ടിനെയാണ് രജിസ്ട്രേഷൻ ഐജിയുടെ ഉത്തരവിനെ തുടർന്ന് തിരികെ അതേ ഓഫീസിൽ നിയമിച്ചത്. സെപ്തംബറിലാണ് വിജിലൻസ് ചാല രജിസ്ട്രാർ ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിൽ റെക്കോർഡ് റൂമിൽ ഒളിപ്പിച്ച നിലയിൽ കണക്കിൽപ്പെടാത്ത 40000 രൂപ പിടികൂടിയത്. ഈ പണം എങ്ങനെ വന്നുവെന്നത് സംബന്ധിച്ച് ഉത്തരം പറയേണ്ടത് സബ് രജിസ്ട്രാറായ രാജ് മാർട്ടിനായിരുന്നു. എന്നാൽ…

Read More

യെമൻ-സൗദി സംഘർഷം രൂക്ഷം ; കിങ് ഖാലിദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം: പൈലറ്റ് ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

റിയാദ്: യെമൻ-സൗദി സംഘർഷം അതിരൂക്ഷം.കിങ് ഖാലിദ് വിമാനത്താവളത്തില്‍ ഹൂതികള്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടെന്ന് അറിയിച്ച് സൗദി അറേബ്യ. സൗദി വിമാനമായ 'സൗദിയ'യുടെ ക്യാപ്റ്റനും ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ഇന്നലെ ഹൂതികള്‍ നടത്തിയ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലാണ് പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടമായത്. സൗദി അറേബ്യയുടെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇത് സ്ഥിരീകരിച്ചത്. റോയല്‍ സൗദി വ്യോമസേനയുടെ കിംങ് ഖാലിദ് വ്യോമതാവളം, തെക്കന്‍ സൗദി-യെമന്‍ അതിര്‍ത്തിക്കടുത്തുള്ള നജ്റാന്‍ എന്നീ രണ്ട് സിവിലിയന്‍ വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് വ്യാഴാഴ്ച…

Read More

മുടിക്ക് കുത്തിപ്പിടിച്ച് തല ഭിത്തിയിലിടിച്ചു: കരുനാഗപ്പള്ളി സ്കൂൾ വിദ്യാർത്ഥിനിക്ക് സഹപാഠികളുടെ ക്രൂരമർദനം

കൊല്ലം: കരുനാഗപ്പള്ളിയിലെ സ്കൂളിൽ പത്താംക്ലാസ് വിദ്യാർഥിനിയെ സഹപാഠികൾ ക്രൂരമായി മർദിച്ചതായി പരാതി. ഗവ.ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിയാണ് ക്രൂരമർദനത്തിന് ഇരയായത്. മർദനത്തിൽ കണ്ണിന് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് സംഭവം. ക്ലാസ് മുറിയിൽ നിന്ന് സ്കൂളിലെ ആളൊഴിഞ്ഞ മറ്റൊരു മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി അഞ്ച് വിദ്യാർത്ഥിനികളടങ്ങുന്ന സംഘം മർദിക്കുകയും തല ഭിത്തിയിലിടിക്കുകയും ചെയ്തെന്നാണ് പരാതി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം സ്കൂൾ അധികൃതരിൽ ചിലർ ഒത്തുത്തീർപ്പിന് ശ്രമിക്കുകയായിരുന്നെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. എന്നാൽ…

Read More

വിവാഹവിരുന്നിൽ ആർഭാടം വേണ്ട; ലംഘിച്ചാൽ പിഴ ഒരു ലക്ഷം, പങ്കെടുക്കുന്നവരും നൽകണം അരലക്ഷം

ബംഗളൂരു: വിവാഹശേഷം നടത്തുന്ന വിരുന്ന് സത്ക്കാരം എല്ലായിത്തും പതിവാണ്. എന്നാൽ ചിലയിടങ്ങളിൽ ഇത് ആർഭാടങ്ങളിലേക്ക് കടക്കാറുണ്ട്. ഇപ്പോഴിതാ അനാവശ്യമായി പണം ചെലവാക്കി നടത്തുന്ന ആർഭാട വിരുന്നുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് കർണാടക ശിവമൊഗ്ഗ ജില്ലയിലെ ഹരഗി ഗ്രാമം. വരൾച്ചയും കൃഷിനാശവും മൂലം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് ഗ്രാമവാസികൾ കടുത്ത തീരുമാനമെടുത്തത്. 'ബീഗര ഊട്ട' എന്നറിയപ്പെടുന്ന മാംസവിഭവങ്ങൾ ഉൾപ്പെടുന്ന വിരുന്നുകൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. നിരോധനം ലംഘിച്ച് വിരുന്ന് നടത്തുന്നവർക്ക് ഒരു ലക്ഷം രൂപയും അതിൽ പങ്കെടുക്കുന്നവർക്ക് 50,000 രൂപയും പിഴ…

Read More

2026-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം; ഇന്ത്യൻ വംശജയായ നവനീതം ‘നവി’ പിള്ളയ്ക്ക്

ഓസ്‌ലോ: 2026-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം പ്രശസ്ത ദക്ഷിണാഫ്രിക്കൻ മനുഷ്യാവകാശ പ്രവർത്തകയും മുൻ യുഎൻ ഉദ്യോഗസ്ഥയുമായ നവനീതം ‘നവി’ പിള്ളയ്ക്ക് നൽകാൻ നോർവീജിയൻ നോബൽ കമ്മിറ്റി തീരുമാനിച്ചു. നീതിയും അന്താരാഷ്ട്ര നിയമങ്ങളും ശക്തിപ്പെടുത്തി സമാധാനം ഉറപ്പാക്കാൻ നടത്തുന്ന ആഗോള പോരാട്ടങ്ങളെ മുൻനിർത്തിയാണ് പുരസ്കാരം. ദക്ഷിണാഫ്രിക്കയിലെ ഹൈക്കോടതി, റുവാണ്ടയ്ക്കായുള്ള അന്താരാഷ്ട്ര ക്രിമിനൽ ട്രിബ്യൂണൽ, അന്താരാഷ്ട്ര ക്രിമിനൽ കോടതി എന്നിവയിൽ ജഡ്ജിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറായും അവർ പ്രവർത്തിച്ചിട്ടുണ്ട്.മ്യാൻമറിനെതിരെയുള്ള റോഹിങ്ക്യൻ കേസ് പരിഗണിക്കുന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ…

Read More

ഒരു നൂറ്റാണ്ടിനിടെ അമേരിക്കയിൽ നടക്കുന്ന ആദ്യ തത്സമയ വധശിക്ഷ; സൈനികരെ കൂട്ടക്കൊല ചെയ്‌ത മുൻ മേജർക്കെതിരെ അപൂർവ നടപടി

വാഷിംഗ്‌ടൺ: യുഎസ് സൈനികരെ കൂട്ടക്കൊല ചെയ്‌ത മുൻ സൈനിക മേജർ നിദാൽ ഹസന്റെ വധശിക്ഷ നടപ്പാക്കുന്നത് തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് പ്രതിരോധ വകുപ്പ് ആസ്ഥാനമായ പെന്റഗൺ. ഫയറിംഗ് സ്ക്വാഡാകും വധശിക്ഷ നടപ്പാക്കുക. ഒന്നിലധികംപേർ ഒരേസമയം റൈഫിളുകൾ ഉപയോഗിച്ച് വെടിയുതിർക്കുന്ന ശിക്ഷാരീതിയാണിത്. പൊതുജനങ്ങൾക്ക് ഇത് കാണാനാകുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കി. 2009ൽ ഫോർട്ട് ഹൂഡിൽ നിരായുധരായ 13 യുഎസ് സൈനികരെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലാണ് നിദാൽ ഹസനെ വധശിക്ഷയ്‌ക്ക് വിധേയനാക്കുന്നത്. ഒരു നൂറ്റാണ്ടിനിടെ യുഎസിൽ…

Read More

ജെ.ഡി വാൻസിന്റെ ‘കരാർ അടിമകൾ’ പരാമർശം അനാവശ്യവും അങ്ങേയറ്റം അപമാനകരവുമെന്ന് ഇന്ത്യ

ന്യൂഡൽഹി: എച്ച്-1ബി വിസ തൊഴിലാളികളെ 'കരാർ അടിമകൾ' എന്ന് വിശേഷിപ്പിച്ച യു എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. വാൻസിന്റെ പരാമർശങ്ങൾ "അനാവശ്യമാണെന്നും" ഉപയോഗിച്ച വാക്കുകൾ "അങ്ങേയറ്റം അപമാനകരമാണെന്നും" വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച വ്യക്തമാക്കി. വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് അമേരിക്കൻ ജീവനക്കാരെ പിരിച്ചുവിട്ട് കുറഞ്ഞ വേതനത്തിൽ വിദേശ തൊഴിലാളികളെ കമ്പനികൾ കൊണ്ടുവരികയാണെന്ന് വാൻസ് ആരോപിച്ചത്. "നിങ്ങൾ അമേരിക്കയിൽ എച്ച്-1ബി വിസയിലാണ് ജോലി ചെയ്യുന്നതെങ്കിൽ, അതേ തസ്തികയിലുള്ള…

Read More

ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; അധ്യാപകന്‍ അറസ്റ്റില്‍

ചെന്നൈ: ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. പ്രതിക്കെതിരെ കടുത്ത വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് നിയമനടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ ധര്‍മ്മപുരിയിലായിരുന്നു സംഭവം. സ്വകാര്യ വിദ്യാലയത്തില്‍ ജോലി ചെയ്യുന്ന ഇയാള്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പെണ്‍കുട്ടിയുമായി ആദ്യം സൗഹൃദം സ്ഥാപിക്കുന്നത്. പിന്നീട് കുട്ടിയുടെ വിശ്വാസ്യത പിടിച്ചുപറ്റിയശേഷം പ്രലോഭിപ്പിച്ചും സ്വാധീനിച്ചും കെണിയിലാക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലാത്ത സമയങ്ങളില്‍ സന്ദര്‍ശനം നടത്തിയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയതെന്നാണ് പോലീസ് പറയുന്നത്. വീടിന്റെ പിന്‍വാതിലിലൂടെ പ്രതി…

Read More