എഐ വികസനത്തിന് സുരക്ഷാ മാനദണ്ഡങ്ങൾ വേണം; യുഎൻ രക്ഷാസമിതിയിൽ എഐ കമ്പനി മേധാവികൾ

ന്യൂയോർക്ക്: നിർമിത ബുദ്ധിയുടെ അതിവേഗ വികസനത്തിൽ മുന്നറിയിപ്പുമായി എഐ കമ്പനികളുടെ മേധാവികൾ. എഐയെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാൻ അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ഓപ്പൺഎഐ സിഇഒ സാം ഓൾട്ട്മാനും ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെയും യുഎൻ രക്ഷാസമിതിയിൽ ആവശ്യപ്പെട്ടു. എഐ വ്യവസായത്തെ നിയന്ത്രിക്കുന്നതിന് അന്താരാഷ്ട്ര മാനദണ്ഡങ്ങൾ രൂപീകരിക്കണമെന്നും രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ഉറപ്പാക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. നിയന്ത്രണമില്ലാതെ എഐ വികസിക്കാൻ അനുവദിക്കുന്നത് ആഗോള സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന ആശങ്കയും അവർ പങ്കുവച്ചു. എഐയുടെ ശേഷികൾ വിലയിരുത്തുന്നതിനും വിവിധ ദൗത്യങ്ങൾ…

Read More

പുതിയ വൈദ്യുതി കണക്ഷന് ഫീസ് കുത്തനെ കൂട്ടി; ചിലയിനങ്ങളിൽ മൂന്നിരട്ടി വരെ വർധന

സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷൻ എടുക്കുന്നതിനുള്ള ഫീസ് കുത്തനെ വർധിപ്പിച്ച് റെഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കി. ചില വിഭാഗങ്ങളിൽ മൂന്നിരട്ടി വരെയാണ് വർധന. പുതിയ നിരക്കുകൾ ഒക്ടോബർ 12 മുതൽ നിലവിൽ വരും. ലൈനിൽനിന്ന് 200 മീറ്ററിനുള്ളിൽ പോസ്റ്റും മറ്റ് ഉപകരണങ്ങളും ആവശ്യമുള്ളതും ഇല്ലാത്തതുമായ കണക്ഷനുകൾക്ക് ഏകീകൃത നിരക്കാണ് ഇനി ഈടാക്കുക. കിലോവാട്ട് അടിസ്ഥാനത്തിൽ നിരക്ക് ഏകീകരിച്ചതോടെ അപേക്ഷയ്ക്കൊപ്പം തന്നെ ഫീസ് അടയ്ക്കാനാകും. 200 മീറ്ററിന് അപ്പുറം കൂടുതൽ പോസ്റ്റുകളും ഉപകരണങ്ങളും ആവശ്യമായ കണക്ഷനുകൾക്ക് നിലവിലെ നിരക്ക് തുടരും….

Read More

വീട് പോക്കുവരവ് ചെയ്യാൻ കൈക്കൂലി: പുത്തൂർ വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിൽ

കൊല്ലം∙ കൈക്കൂലി കേസിൽ പുത്തൂർ വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിൽ. കരീപ്ര സ്വദേശി അഭിലാഷ് ആനന്ദ് (47) ആണ് പിടിയിലായത്. വെണ്ടാർ സ്വദേശി ഷാബുവിന്റെ പക്കൽ നിന്ന് ഇയാൾ 5000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. വീട് പോക്കുവരവ് ചെയ്യാൻ ഷാബു വില്ലേജിൽ അപേക്ഷ കൊടുത്തിരുന്നു. പലതവണ ഇക്കാര്യത്തിനായി കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. 5000 രൂപ നൽകിയാൽ കാര്യം നടത്താമെന്ന് അഭിലാഷ് ആനന്ദ് പറഞ്ഞതായി ഷാബു വെളിപ്പെടുത്തി. ഇന്ന് പുത്തൂർ മണ്ഡപം ജംക്‌ഷനു സമീപത്തുവച്ച് ഷാബുവിൽ നിന്നും പണം…

Read More

നാനിയുടെ മാസ്സ് ആക്ഷൻ ചിത്രം ‘ദ പാരഡൈസ്’ തിയറ്ററുകളിൽ

കൊച്ചി: തെലുങ്ക് താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് പാൻ-ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ തിയറ്ററുകളിലെത്തി. വലിയ പ്രേക്ഷക പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തുന്ന ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് നടൻ ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. സൂപ്പർഹിറ്റ് ചിത്രം ‘ദസറ’ക്ക് ശേഷം നാനിയും സംവിധായകൻ ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന പ്രോജക്റ്റാണിത്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അത്യുഗ്രൻ ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കാതൽ…

Read More

ജയിച്ചയാളെ തോൽപ്പിച്ച് ഫലപ്രഖ്യാപനം; ബോക്സിങ് മത്സരം സംഘർഷത്തിൽ

ആറ്റിങ്ങൽ: ജയിച്ച ആളിനെ തോൽപിച്ച് ഫലപ്രഖ്യാപനം. ജില്ലതല സ്കൂൾ ഗെയിംസിൽ ബോക്സിങ് മത്സരം സംഘർഷത്തിൽ കലാശിച്ചു. തുടർന്ന് മത്സരങ്ങൾ നിർത്തിവെച്ചു. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന ജില്ലതല സ്കൂൾ ഗെയിംസിന്റെ ഭാഗമായ ബോക്സിങ് ചാമ്പ്യൻഷിപ്പ് ആണ് സംഘർഷത്തിൽ കലാശിച്ചത്. ജൂനിയർ വിഭാഗം സെമി ഫൈനലിൽ തിരുവനന്തപുരത്ത് നിന്നുള്ള ജയരാജും ആറ്റിങ്ങലിൽ നിന്നുള്ള നിമിത്തും തമ്മിലുള്ള മത്സരം കഴിഞ്ഞപ്പോൾ നിമിത്തിനെ വിജയിയായി പ്രഖ്യാപിച്ചു. എന്നാൽ, ജയരാജ് ആണ് വിജയിച്ചതെന്നും ഫലം തെറ്റാണെന്നും ആരോപിച്ചാണ് ബഹളവും തുടർന്ന് സംഘർഷവും ഉണ്ടായത്….

Read More

റെയിൽവേ സ്റ്റേഷനിൽനിന്ന് ബൈക്ക് പൊക്കി ആക്രിക്ക് വിറ്റു; മൂന്നുപേർ അറസ്റ്റിൽ

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ റെയിൽവെ സ്റ്റേഷൻ പാർക്കിങ്ങിൽ നിർത്തിയിട്ട ബൈക്ക് കവർന്ന് ആക്രിക്കടയിൽ വിറ്റ സംഭവത്തിൽ മൂന്നുപേരെ ചന്തേര പോലിസ് അറസ്റ്റ് ചെയ്തു. പയ്യന്നൂർ പുഞ്ചക്കാട് തസ്‌മീറ മൻസിലിൽ പി.വി. മുഹമ്മദ് സാബിത്ത് (21), തൃക്കരിപ്പൂർ തങ്കയത്തെ ഷൻസാ വില്ലയിലെ എം. ഷഹർബാസ് (22), പയ്യന്നൂർ പുഞ്ചക്കാട്ടെ റഹ്മത്ത് മഹലിലെ എ.ടി. ഫവാസ് (21)എന്നിവരെയാണ് എസ്.ഐ വിഷ്‌ണു എസ്. നായരും സംഘവും പിടികൂടിയത്. ഇളമ്പച്ചി തലിച്ചാലത്തെ അധ്യാപകൻ പി.വി.പ്രശോഭിൻ്റെ ബൈക്കാണ് പ്രതികൾ മോഷ്ടിച്ചത്. 21- ന് രാവിലെ സ്റ്റേഷനിൽ…

Read More

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ബി.ജെ.പി ചെലവിട്ടത് 599 കോടി

ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിനായി ബി.ജെ.പി ചെലവഴിച്ചത് 529 കോടി രൂപ. ഇതിൽ പകുതിയിലധികം പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിലാണ് ചെലവിട്ടതെന്നും പാർട്ടി തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച ചെലവ് കണക്ക് റിപ്പോർട്ടിൽ പറയുന്നു. മാർച്ച്-മേയ് മാസങ്ങൾക്കിടയിലായി അസ്സം, തമിഴ്നാട്, പുതുച്ചേരി, കേരള, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനാണ് പാർട്ടി ഇത്രയും ഭീമമായ തുക ചെലവിട്ടത്. ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തി ചരിത്ര വിജയം നേടിയ ബി.ജെ.പി ഇവിടെ മാത്രം തെരഞ്ഞെടുപ്പിനായി ഒഴുക്കിയത് 286…

Read More

ഷോർട്ട് ഫിലിമിന് കാശ് തട്ടിപ്പ്,​യുവതി അറസ്റ്റിൽ

ചെന്നൈ: ഷോർട്ട് ഫിലിം നിർമിച്ച് നൽകാമെന്ന പേരിൽ യുവാവിൽ നിന്ന് പണം തട്ടിയ നടി അറസ്റ്റിൽ. നടിയും റിയാലിറ്റി ഷോ താരവുമായ വർഷിണി വെങ്കട്ടിനെയാണ് (28) ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈ ഗുണ്ടിയിലെ താമസക്കാരനും ഷെയർ ട്രേഡറുമായ തരുൺ (26) ആണ് പരാതി നൽകിയത്. അഞ്ചുലക്ഷം രൂപയാണ് നടി തട്ടിയെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. പണം തിരികെ ചോദിച്ചപ്പോൾ മൊബൈൽ ഫോണുകളും പണവും കവർന്നതായും പരാതിയിലുണ്ട്.   പണം നൽകി മാസങ്ങൾ പിന്നിട്ടിട്ടും ഷോർട്ട് ഫിലിമിന്റെ നിർമാണം…

Read More

അടിച്ചു ഭാനു ശോഭനിക്ക് ഒരു മില്യൺ ഡോള‌ർ

അബുദാബി: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പ്രവാസിക്ക് ഒരു മില്യൺ ഡോളറിന്റെ (ഏകദേശം ഒൻപത് കോടി രൂപ) ജാക്ക്‌പോട്ട്. ഭാനു ശോഭനിയെന്ന 40കാരനാണ് അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ലോട്ടറിയടിച്ചത്. സെപ്തംബർ രണ്ടിന് പോളണ്ടിലേക്കുള്ള ബിസിനസ് യാത്രക്കിടെയാണ് ഭാനു നറുക്കെടുപ്പിന്റെ രണ്ട് ടിക്കറ്റ് വാങ്ങിയത്. ഒന്ന് മില്ലേനിയം മില്യണർ ഡ്രോയിന്റെയും ഒന്ന് റേഞ്ച് റോവറിന്റേയുമായിരുന്നു. ഇതിൽ മില്യണർ ഡ്രോയിന്റെ ഭാഗ്യമാണ് ഭാനുവിനെ തേടിയെത്തിയത്.   സമ്മാനനേട്ടം ആദ്യം വിശ്വസിക്കാനായില്ലെന്നും ലോട്ടറിയുടെ ഔദ്യോഗിക ഫേസ്‌‌ബുക്ക് പേജ് പരിശോധിച്ചപ്പോഴാണ് വിശ്വാസമായതെന്നും ഭാനു പറഞ്ഞു….

Read More

യമുന എക്‌സ്പ്രസ് വേയില്‍ സ്ലീപ്പര്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ചു ; ഒമ്പതുപേര്‍ വെന്തുമരിച്ചു, അനേകര്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ: യമുന എക്‌സ്പ്രസ് വേയില്‍ സ്ലീപ്പര്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉള്‍പ്പെടെ ഒമ്പത് പേര്‍ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ ബസിന് തീപിടിക്കുമ്പോള്‍ 34-ല്‍ അധികം യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തീപിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. നോയിഡയില്‍ നിന്നും ഉത്തര്‍പ്രദേശിലെ മഹോബയിലേക്ക് പോകുകയായിരുന്ന ബസ്. ഭൂരിഭാഗം യാത്രക്കാരും ഉറങ്ങുകയായിരുന്നു. നിരവധി യാത്രക്കാര്‍ ബസിന്റെ ജനലുകളിലൂടെ ചാടി രക്ഷപ്പെട്ടു. കുടുങ്ങിപ്പോയ വരാണ് വെന്തു മരിച്ചത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് സംഘവും ജേവാര്‍…

Read More