കോഴിക്കോട് താമരശേരിയിൽ യുവതിക്കും മകൾക്കും നേരെ ഭർത്താവിന്റെ ക്രൂര മർദനം. യുവതിയുടെ ചെവി ഭർത്താവ് കടിച്ച് മുറിച്ചു. മകളായ ഒൻപത് വയസുകാരിയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു. സംഭവത്തിൽ താമരശേരി സ്വദേശി ഷാജിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് അടക്കം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.