Editor’s Choice
ബിരുദ പഠനം ഇനി 4 വര്‍ഷം, മൂന്ന് വര്‍ഷ ബിരുദ കോഴ്‌സുകള്‍ ഈ വര്‍ഷം കൂടി മാത്രം; മന്ത്രി ആര്‍.ബിന്ദു
സംസ്ഥാനത്ത് മൂന്ന് വര്‍ഷ ബിരുദ കോഴ്‌സുകള്‍ ഈ വര്‍ഷം കൂടി മാത്രം. അടുത്ത കൊല്ലം മുതല്‍ നാല് വര്‍ഷ ബിരുദ കോഴ്സുകളായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. മൂന്ന് വര്‍ഷം കഴിയുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് എക്‌സിറ്റ് ഓപ്ഷന്‍ ഉണ്ടാകും. മൂന്നാം വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍, ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കും.താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നാലാം വര്‍ഷ ബിരുദ കോഴ്‌സ് തുടരാം .അവര്‍ക്ക് ഓണേഴ്സ് ബിരുദം നല്‍കും.ഈ വര്‍ഷം കോളജുകളെ ഇതിനായി നിര്‍ബന്ധിക്കില്ല. നാലാം…
Read More »ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങളെ പ്രതിഷേധിക്കാന്‍ അനുവദിക്കില്ല: ഡല്‍ഹി പൊലീസ്
ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങളെ ഇനി പ്രതിഷേധിക്കാന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി പൊലീസ്. സമരത്തിന്റെ പേരില്‍ താരങ്ങള്‍ ചെയ്യുന്നത് നിയമലംഘനമാണെന്ന് പൊലീസ് ആരോപിച്ചു. അതേസമയം ജന്തര്‍ മന്തറില്‍ നിരോധനാജ്ഞ തുടരുന്നു. തുടര്‍ സമരപരിപാടികള്‍ തീരുമാനിക്കാന്‍ സമരസമിതി ഉടന്‍ യോഗം ചേരും. കഴിഞ്ഞ 38 ദിവസമായി ജന്തര്‍ മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് സാധ്യമായ എല്ലാ സൗകര്യങ്ങളും പൊലീസ് ഒരുക്കി നലകി. എന്നാല്‍ ഇന്നലെ പൊലീസിന്റെ അഭ്യര്‍ത്ഥന അവഗണിച്ച് താരങ്ങള്‍ നിയമം…
Read More »ഇന്ത്യന്‍ ക്ലബ് മെയ് ക്വീന്‍ കിരീടം മാളവിക സുരേഷ് കുമാറിന്
പ്രൗഢ ഗംഭീരമായ സദസ്സിനെ സാക്ഷിയാക്കി നടന്ന ആവേശകരമായ മത്സരത്തില്‍ ബഹ്റൈന്‍ ഇന്ത്യന്‍ ക്ലബ്ബ് മെയ് ക്വീനായി മാളവിക സുരേഷ് കുമാറിനെ തെരഞ്ഞെടുത്തു. ബഹ്റൈന്‍ പ്രവാസിയും ബിസിനസ്സുകാരനുമായ തൃശ്ശൂര്‍ ചേലക്കര സ്വദേശി സുരേഷ് കുമാറിന്റെയും സ്മിത സുരേഷ് കുമാറിന്റെയും മകളായ മെയ് ക്വീന്‍ കിരീടം ചൂടിയ മാളവിക സുരേഷ് കുമാര്‍ ഇപ്പോള്‍ തിരുവനന്തപുരത്ത് കോളജ് ഓഫ് ആര്‍ക്കിടെക്ചറിലെ വിദ്യാര്‍ത്ഥിനിയാണ്. സഹോദരി വേദിക സുരേഷ് കുമാര്‍ ഇന്ത്യന്‍സ്‌കൂളില്‍ ഏഴാ0 ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.മെയ് ക്വീന്‍…
Read More »‘140 കോടി ജനങ്ങളുടെ സ്വപ്ന സാക്ഷാത്ക്കാരം’; പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 140 കോടി ജനങ്ങളുടെ സ്വപ്ന സാക്ഷാത്ക്കാരമാണ് പാര്‍ലമെന്റ് മന്ദിരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ പാര്‍ലമെന്റ് മന്ദിരം വികസിത ഭാരതത്തിന്റെ പ്രതീകമാണ്. ഭാരതീയ സംസ്‌കാരവും ഭരണഘടനയും സമന്വയിപ്പിച്ചതാണ് പുതിയ മന്ദിരമെന്നും പരിസ്ഥിതി സൗഹൃദ മന്ദിരമെന്നതാണ് ഏറ്റവും വലിയ സവിശേഷതയെന്നും നരേന്ദ്രമോദി പറഞ്ഞു.ജനാധിപത്യത്തിന്റെ പുതിയ ശ്രീകോവില്‍ ഇന്ത്യ വളരുമ്പോള്‍ ലോകവും വളരുന്നു. പുതിയ മന്ദിരം ശ്രേഷ്ഠഭാരത്തിന്റെ പ്രതീകവും പാവങ്ങളുടെ ശബ്ദവുമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍…
Read More »അരിക്കൊമ്പന്‍ കാടുകയറി; തത്ക്കാലം മയക്കുവെടി വയ്ക്കില്ല
കമ്പത്ത് ഭീതി പടര്‍ത്തുന്ന അരിക്കൊമ്പന്‍ കാട്ടാനയെ തത്ക്കാലം മയക്കുവെടി വയ്ക്കില്ലെന്ന് തീരുമാനം. ആന ഉള്‍ക്കാട്ടിലേക്ക് കയറിയ പശ്ചാത്തലത്തിലാണ് മയക്കുവെടി വയ്ക്കേണ്ടെന്ന് തീരുമാനിച്ചത്. അരിക്കൊമ്പനെ നിരീക്ഷിക്കുന്നത് വനംവകുപ്പ് തുടരുകയാണ്. ഉദ്യോഗസ്ഥരും വിദഗ്ധരും കമ്പത്ത് തുടരും.അരിക്കൊമ്പന്‍ കാടുകയറിയെങ്കിലും ദൗത്യ സംഘവും കുങ്കിയാനകളും കമ്പത്ത് തുടരുകയാണ്. അതേസമയം ഏതെങ്കിലും സാഹചര്യത്തില്‍ അരിക്കൊമ്പന്‍ ജനവാസമേഖലയിലേക്കിറങ്ങിയാല്‍ മയക്കുവെടി വയ്ക്കാനുള്ള നീക്കങ്ങളിലേക്ക് വനംവകുപ്പ് കടക്കും.മയക്കുവെടി വച്ച് പിടിച്ചാല്‍ മേഘമല ഭാഗത്തേക്കാകും ആനയെ തുറന്നുവിടുക. കൊമ്പനെ പിടികൂടി മേഘമല വെള്ളിമലയിലെ…
Read More »സിദ്ദിഖിനെ നഗ്‌നനാക്കി ചിത്രമെടുക്കാന്‍ ശ്രമിച്ചു; കൊലപാതകത്തിന് പിന്നില്‍ ഹണിട്രാപ്പെന്ന് സ്ഥിരീകരിച്ച് പൊലീസ്
സിദ്ദിഖ് കൊലപാതകം ഹണിട്രാപ്പെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഷിബിലിയും ഫര്‍ഹാനയും ആഷികും ചേര്‍ന്നാണ് ഹണിട്രാപ്പ് ആവിഷ്‌കരിച്ചത്. ഇക്കാര്യം സിദ്ദിഖിന് അറിയില്ലായിരുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു.ഫര്‍ഹാനയുടെ അച്ഛനും സിദ്ദിഖും തമ്മില്‍ പരിചയക്കാരായിരുന്നു. അങ്ങനെയാണ് ഫര്‍ഹാനയും സിദ്ദിഖും തമ്മില്‍ പരിചയപ്പെടുന്നത്. സിദ്ദിഖിനെ ഹണിട്രാപ്പിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു പദ്ധതി. സിദ്ദിഖിന്റെ ഭാഗത്ത് നിന്ന് പ്രത്യാക്രമണമുണ്ടായാല്‍ ചെറുക്കാനാണ് ഫര്‍ഹാന ബാഗില്‍ ചുറ്റിക കരുതിയിരുന്നത്. ഷിബിലി കത്തി കരുതിയിരുന്നതും ഇതിനായിരുന്നു. സിദ്ദിഖിനെ നഗ്‌നനാക്കി ചിത്രങ്ങള്‍…
Read More »ഫര്‍ഹാനയും ഷിബിലിയും തമ്മില്‍ 7-ാം ക്ലാസ് മുതല്‍ പ്രണയത്തില്‍
കോഴിക്കോട് ഹോട്ടല്‍ വ്യാപാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ഫര്‍ഹാനയും ഷിബിലിയും തമ്മില്‍ വര്‍ഷങ്ങളുടെ പരിചയമാണ് ഉള്ളതെന്ന് ഫര്‍ഹാനയുടെ ഉമ്മ ട്വന്റിഫോറിനോട്. റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ഫര്‍ഹാന ആദ്യമായി സിദ്ദിഖിനെ പരിചയപ്പെടുന്നത്. ഈ പരിചയത്തിന്റെ ഭാഗമായാണ് ഫര്‍ഹാന ഷിബിലിക്ക് ജോലി വാങ്ങി കൊടുക്കുന്നത്. ഫര്‍ഹാനയും ഷിബിലിയും തമ്മില്‍ 7-ാം ക്ലാസ് മുതല്‍ പ്രണയത്തിലായിരുന്നു. പിന്നീട് 2021 ല്‍ ഷിബിലിക്കെതിരെ ഫര്‍ഹാന തന്നെ പോക്സോ കേസ് നല്‍കിയിരുന്നു. തുടര്‍ന്ന് ഷിബിലി ജയിലിലായി.…
Read More »നിര്‍ണായക മത്സരത്തില്‍ ഡല്‍ഹിക്ക് എതിരെ കൂറ്റന്‍ വിജയ ലക്ഷ്യം ഉയര്‍ത്തി ചെന്നൈ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 224 വിജയലക്ഷ്യം. ഡല്‍ഹിയില്‍ അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിങ്ങിയ ചെന്നൈ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 223 റണ്‍സ് നേടി. ഓപ്പണര്‍മാരായ ഋതുരാജ് ഗൈക്വാദും ഡെവോണ്‍ കോണ്‍വേയും തകര്‍ത്തടിച്ചപ്പോള്‍ ചെന്നൈക്ക് ലഭിച്ചത് ഉഗ്രന്‍ തുടക്കം. പവര്‍ പ്ലേയില്‍ ചേതന്‍ സക്കറിയയുടെ ഓവര്‍ മാത്രമാണ് ചെന്നൈയെ വരിഞ്ഞ് മുറുക്കിയത്. ആദ്യ ആറ് ഓവറില്‍ ചെന്നൈ നേടിയത് 52…
Read More »വന്യജീവി പ്രേമം മനുഷ്യസ്‌നേഹത്തേക്കാള്‍ അധികമാകുന്നതിന്റെ ദുരന്തമാണിത്; വനംമന്ത്രി
വന്യജീവി പ്രേമം മനുഷ്യസ്‌നേഹത്തേക്കാള്‍ അധികമാകുന്നതിന്റെ ദുരന്തമാണിതെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. ജനങ്ങളുടെ സൈ്വര്യജീവിതത്തെ തുരങ്കം വെക്കുന്നു. കഴിഞ്ഞമാസം അരിക്കൊമ്പനെ പിടികൂടാനുള്ള എല്ലാ സാഹചര്യങ്ങളും ഒത്തുവന്നതായിരുന്നു. ഉടനെ ഒരു ആനപ്രേമി ഹൈക്കോടതിയില്‍ പോയി, ഇതൊരു ചെറിയ പ്രശ്‌നമല്ല. 7 മണിക്ക് കൊടുത്ത ഹര്‍ജി 8.30ന് അടിയന്തരമായി പരിഗണിച്ച് കോടതി അരിക്കൊമ്പനെ തൊട്ടുപോകരുതെന്ന് വിധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.നമ്മള്‍ കോടതിയില്‍ ഒരു കേസ് കൊടുത്താല്‍ അതെടുപ്പിക്കാന്‍ എത്രകാലം കാത്തിരിക്കണമെന്ന് അദ്ദേഹം ചോദിച്ചു. ഈ…
Read More »എം.എ. യൂസഫലി മക്കയില്‍; റമദാനിലെ പ്രത്യേക പ്രാര്‍ഥനകളില്‍ പങ്കെടുക്കും
പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലി മക്കയിലെത്തി.പരിശുദ്ധ റമദാനിലെ അവസാന ദിന രാത്രങ്ങള്‍ പരിശുദ്ധ ഹറമില്‍ ചെലവഴിക്കുന്നതിനായാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പത്‌നി സാബിറയുമൊത്ത് മക്കയിലെത്തിയത്. ഉംറ നിര്‍വഹിച്ചശേഷം മസ്ജിദുല്‍ ഹറമിലെ റമദാനിലെ അവസാന ദിനരാത്രങ്ങിലെ പ്രത്യേക പ്രാര്‍ഥനകളില്‍ പങ്കെടുക്കും.എല്ലാ വര്‍ഷവും റമദാനിലെ അവസാന നാളുകളില്‍ മക്കയില്‍ എത്താറുണ്ട് എം.എ യൂസഫലി. പുണ്യ മാസത്തില്‍ ആത്മീയ നിര്‍വൃതിയില്‍ മുഴുകുന്ന ലക്ഷോപലക്ഷം വിശ്വാസികള്‍ക്ക് പരിശുദ്ധ ഹറമില്‍…
Read More »