നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് തൂവല്‍ വെളളച്ചാട്ടത്തിന് സമീപം രണ്ടു വിദ്യാര്‍ഥികളെ ജലാശയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.തൂവല്‍ വെളളച്ചാട്ടത്തിനു സമീപമുളള ജലാശയത്തിലാണ് ഡിഗ്രി വിദ്യാര്‍ഥികയെയും പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കാല്‍വഴുതി അപകടത്തില്‍പ്പെട്ടതാകാം എന്നാണ് പ്രാഥമിക നിഗമനം. നെടുങ്കണ്ടം താന്നിമൂട് കുന്നപ്പളളിയില്‍ സെബിന്‍ സജി (19) പാമ്പാടുംപാറ ആദിയാര്‍പുരം കുന്നത്ത്മല അനില (16) എന്നിവരാണ് മരിച്ചത്.അനില കല്ലാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും സെബിന്‍ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയുമാണ്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഇരുവരും തൂവല്‍ വെളളച്ചാട്ടം കാണാനായി എത്തിയത്. വൈകുന്നേരമായിട്ടും പെണ്‍കുട്ടി തിരികെ എത്താതിരുന്നതിനാല്‍ ബന്ധുക്കള്‍ നെടുങ്കണ്ടം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം ഇന്നലെ വൈകിട്ട് ആറു മണിയോടെ തൂവല്‍ വെളളച്ചാട്ടത്തിനു സമീപം ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വിവരം നാട്ടുകാര്‍ പോലീസില്‍ അറിയിച്ചു.തുടര്‍ന്ന് വെളളച്ചാട്ടത്തിനു സമീപം നടത്തിയ പരിശോധനയില്‍ വിദ്യാര്‍ഥികളുടെ ചെരിപ്പുകള്‍ കണ്ടെത്തി. ഇതാണ് വെളളച്ചാട്ടത്തില്‍ അകപ്പെട്ടിട്ടുണ്ടാകാം എന്ന സംശയം ബലപ്പെടുത്തിയത്. നെടുങ്കണ്ടത്തുനിന്ന് എത്തിയ അഗ്‌നി രക്ഷാ സേനയുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ രാത്രി 12 മണിയോടെ സെബിന്റെയും പിന്നീട് അനിലയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.മൃതദേഹങ്ങള്‍ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അസ്വഭാവിക മരണത്തിന് നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘ഇന്ത്യ നല്‍കിയ വിമാനവും ഹെലികോപ്റ്ററും പറത്താന്‍ കഴിവുള്ളവര്‍ സേനയിലില്ല’; മാലദ്വീപ് പ്രതിരോധ മന്ത്രി

ഇന്ത്യ നല്‍കിയ വിമാനങ്ങളും ഹെലികോപ്റ്ററും പറത്താന്‍ കഴിയുന്നവര്‍ സേനയിലില്ലെന്ന് മാലദ്വീപ്…