75ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 8 ശൗര്യചക്ര മെഡലുകളും 53 സേനാ മെഡലുകളുമാണ് പ്രഖ്യാപിച്ചത്. മലയാളികളായ ലഫ്റ്റനന്റ് ജനറല്‍ പി ജി കെ മേനോന്‍, ലഫ്റ്റനന്റ് ജനറല്‍ മാധവന്‍ ഉണ്ണികൃഷ്ണന്‍, ലഫ്റ്റനന്റ് ജനറല്‍ ജോണ്‍സണ്‍ പി മാത്യു, ലഫ്റ്റനന്റ് ജനറല്‍ അരുണ്‍ അനന്തനാരായണന്‍, മേജര്‍ ജനറല്‍ ഡി ഹരിഹരന്‍, ലഫ്റ്റനന്റ് ജനറല്‍ അജിത് നീലകണ്ഠന്‍ എന്നിവര്‍ക്ക് പരംവിശിഷ്ട സേവാമെഡല്‍ .ആറ് പേര്‍ക്ക് കീര്‍ത്തിചക്ര ഏഴ് പേര്‍ക്ക് യുദ്ധസേവാ മെഡലും . 36 പേര്‍ക്ക് ഈ വര്‍ഷത്തെ അതിവിശിഷ്ട സേവാ മെഡലും 85 പേര്‍ക്ക് വിശിഷ്ട സേവാ മെഡലും . ലഫ്റ്റനന്റ് ജനറല്‍ വി സാബിദ് സെയ്ദ് സേനാമെഡലിന് അര്‍ഹനായി. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും റിപ്പബ്ലിക് ദിന ആശംസകള്‍ നേര്‍ന്ന രാഷ്ട്രപതി ദ്രൗപദി മുര്‍മു രാജ്യം യുഗമാറ്റത്തിന്റെ കാലഘട്ടമെന്ന് വിശേഷിപ്പിച്ചു. രാജ്യം അമൃതകാലത്തിലേക്ക് നീങ്ങുകയാണ്. കായികമേഖലയിലും വിദ്യാഭ്യാസ മേഖലയിലും ശാസ്ത്രമേഖലയിലും ഇന്ത്യ പുരോഗതി കൈവരിച്ചു. ശാസ്ത്രജ്ഞരെയും സാങ്കേതിക വിദഗ്ധരെയും കുറിച്ച് എപ്പോഴും അഭിമാനിക്കുന്നു. അവര്‍ മുമ്പത്തേക്കാള്‍ ഉയര്‍ന്ന ലക്ഷ്യങ്ങളിലേക്ക് എത്തി.
റംസാന് അവധിയില്ല, മാര്‍ച്ച് 31 ന് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആര്‍ബിഐ
ഏപ്രില്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയാണ് ഒരു സാമ്പത്തിക വര്‍ഷം. അതാത് സാമ്പത്തിക വര്‍ഷത്…