കൊച്ചി: കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിനെ 10 ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി. പ്രതിയെ പത്തിലേറെ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കണമെന്നും പ്രതിയുടെ രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്നും പോലീസ് കോടതിയില്‍ വിശദമാക്കി.അതേ സമയം അഭിഭാഷകന്‍ വേണ്ടായെ നിലപാടിലാണ് പ്രതി ഡൊമിനിക് മാര്‍ട്ടിന്‍. പൊലീസിനെതിരെ പരാതിയില്ലെന്നും താന്‍ ആരോഗ്യവാനാണെന്നും ഇയാള്‍ പറഞ്ഞു.മാര്‍ട്ടിന്‍ പതിനഞ്ച് വര്‍ഷത്തോളം കാലം ദുബായില്‍ ജോലി ചെയ്തിരുന്നു. അതിനാല്‍ തന്നെ അവിടെയുള്ള ബന്ധങ്ങള്‍ അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി വിശദമായി ചോദ്യം ചെയ്യണം ഇതിന് വേണ്ടിയാണ് പോലീസ് 10 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടത്. സ്ഫോടന വസ്തുകള്‍ മാര്‍ട്ടിന്‍ പല സ്ഥലത്ത് നിന്നാണ് വാങ്ങിയിരിക്കുന്നത്. ഇവ എവിടെ നിന്നൊക്കെയാണ് വാങ്ങിച്ചത്? അതിനുള്ള പണം എവിടെ നിന്ന് ലഭിച്ചു എന്നുള്ള കാര്യങ്ങള്‍ കൂടി പൊലീസിന് പരിശോധിക്കേണ്ടതുണ്ട്. ഇക്കാര്യവും പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.കോടതി മാര്‍ട്ടിനെ കസ്റ്റഡിയില്‍ അനുവദിച്ചിരിക്കുന്നത് അടുത്ത പതിനഞ്ചാം തീയതി വരെയാണ്. പോലീസുമായി എല്ലാത്തരത്തിലും സഹകരിക്കുന്നുണ്ടെന്നും തനിക്ക് പൊലീസിനെതിരെ പരാതിയൊന്നുമില്ലെന്നും മാര്‍ട്ടിന്‍ കോടതിയില്‍ വ്യക്തമാക്കി. ഇയാളെ കോടതിയിലെത്തിച്ചത് വൈദ്യപരിശോധന നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ്. നിലവില്‍ മാര്‍ട്ടിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

12/05/2024