കോട്ടയം: കോട്ടയം ചിങ്ങവനത്ത് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച.ഒരു കോടി രൂപയുടെ സ്വര്‍ണവും എട്ട് ലക്ഷം രൂപയും മോഷണം പോയി.എം.സി റോഡില്‍ മന്ദിരംകവലയിലെ സുധ ഫൈനാന്‍സിലാണ് മോഷണം.ലോക്കര്‍ കട്ടര്‍ ഉപയോഗിച്ച് മുറിച്ചാണ് മോഷണം നടന്നിരിക്കുന്നത്.ഇന്നു രാവിലെ എട്ടരയോടെ ജീവനക്കാരി എത്തി സ്ഥാപനം തുറക്കുമ്‌ബോഴാണ് മോഷണ വിവരം അറിയിച്ചത്. പ്രദേശത്ത് മുഴുവന്‍ അജ്ഞാതമായ പൊടി വിതറിയിട്ടുണ്ട്.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് അടച്ചുപോയതാണ് ബാങ്ക്. അതിനു ശേഷം രാത്രിയിലോ ഞായറാഴ്ചയോ ആയിരിക്കാം മോഷണം നടന്നിരിക്കുന്നത്. മുന്‍വശത്തെ ഗേറ്റ് വഴിയാണ് മോഷ്ടാവ് എത്തിയത്. ബാങ്കിനു മുന്നിലെ ഗ്രില്ലിന്റെ പൂട്ട് അറുത്തുമാറ്റിയശേഷം ബാങ്കിനുള്ളില്‍ കടന്നുവെന്നാണ് കരുതുന്നത്.
ആശ സമരം: കമ്മീഷനെ വെക്കാമെന്ന് സര്‍ക്കാര്‍, യോജിച്ച് ട്രേഡ് യൂണിയനുകള്‍; എതിര്‍ത്ത് സമരക്കാര്‍, നാളെയും ചര്‍ച്ച
ആശ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തി…