കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് സമാപിക്കും. സ്വര്‍ണക്കപ്പിനായി കോഴിക്കോടും കണ്ണൂരും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.രാവിലെ 9.30-ന് ആരംഭിക്കുന്ന മത്സരങ്ങള്‍ ഉച്ചയോടെ അവസാനിക്കും. വൈകുന്നേരം 4.30-ാനണ് സമാപന സമ്മേളനം. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ചലച്ചിത്രതാരം മമ്മൂട്ടി മുഖ്യാതിഥി .സ്വര്‍ണക്കപ്പിനായി കോഴിക്കോടും കണ്ണൂരും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കോഴിക്കോടിന് 896 പോയിന്റാണുള്ളത്. കണ്ണൂരിന് 892 പോയിന്റെും. പിന്നിലായി 888 പോയിന്റെ്മായി പലാക്കാടുമാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.പത്ത് വേദികളിലായി 10 ഇനങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇന്ന് നടക്കുന്ന 10 മത്സരങ്ങളുടെയും പോയിന്റ് നില, ചാംപ്യന്‍ ജില്ലയെ തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകും. നാടോടി നൃത്തം, പരിചമുട്ട്, വഞ്ചിപ്പാട്ട്, ട്രിപ്പിള്‍ ജാസ് തുടങ്ങിയ മത്സരങ്ങളാണ് ഇന്ന് വേദിയില്‍ നടക്കുന്നത്.
അമേരിക്കയിലെ അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായി രണ്ടാമത്തെ വിമാനം ഇന്ന് എത്തും; രണ്ടാം ഘട്ടത്തില്‍ എത്തുന്നത് 119 പേര്‍
അമേരിക്കയിലെ നിയമവിരുദ്ധരായി കഴിയുന്ന അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ …