Special Story
നിതീഷ്, ദ് റിയല്‍ ഹീറോ; ബിഹാറില്‍ ജെഡിയു ഏറ്റവും വലിയ ഒറ്റക്കക്ഷി
പട്‌ന : മഖാനയുടെ നാടായ ബിഹാറില്‍ താമര വീണ്ടും വിരിയുമെന്ന സൂചനകള്‍ നല്‍കി ആദ്യഫലസൂചനകള്‍. വോട്ടുചോരി അടക്കമുള്ള ഇന്ത്യ സഖ്യത്തിന്റെ പ്രചാരണം വിലപ്പോയില്ല. സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ എന്‍ഡിഎയ്ക്ക് ഗുണം ചെയ്തു. എന്‍ഡിഎ 161 സീറ്റുകളില്‍ മുന്നേറുന്നു. 61 സീറ്റുകളില്‍ ഇന്ത്യ സഖ്യവും. എന്‍ഡിഎ സഖ്യത്തിലെ ജെഡിയു വലിയ ഒറ്റക്കക്ഷിയായി 74 സീറ്റുകളില്‍ മുന്നേറുന്നു. ബിജെപി 72 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ആര്‍ജെഡിയുടെ ബലത്തിലാണ് ഇന്ത്യാ സഖ്യം പിടിച്ചു നില്‍ക്കുന്നത്. കോണ്‍ഗ്രസിന്…
Read More »ലോകത്തിലേറ്റവും വലിയ ജീവി ഇനി നീലത്തിമിംഗലമല്ല
ലോകത്തിലേറ്റവും വമ്പന്‍ ജീവി നീലത്തിമിംഗലം ആണെന്നാണ് നാം സ്‌കൂള്‍ കാലം മുതല്‍ തന്നെ പഠിച്ചിട്ടുള്ളത്. കരയിലെ വമ്പന്‍ ആനയും കടലില്‍ നീലത്തിമിംഗലവും എന്നത് കാണാതെ പഠിക്കാത്തവരില്ല. ഇടയ്ക്ക് ലോകത്ത് ഇന്നുവരെ ജീവിച്ചിരുന്ന ജീവികളില്‍ പെറുസിറ്റസ് കൊളോസസ് എന്ന കോടിക്കണക്കിന് വര്‍ഷം മുന്‍പുണ്ടായിരുന്ന ജീവിയാണ് ഏറ്റവും വമ്പന്‍ എന്ന് വിവരവും പുറത്തുവന്നിരുന്നു. എന്നാല്‍ ഇന്ന് ലോകത്ത് ജീവനോടെയുള്ളവയില്‍ ഏറ്റവും വലുത് നീലത്തിമിംഗലമല്ല പകരം മറൈന്‍ ബയോളജി എന്ന സയന്‍സ്…
Read More »നഗര മദ്ധ്യത്തില്‍ ‘കമിതാക്കളുടെ’ തൊട്ടുരുമ്മലും തഴുകലും’
മൂവാറ്റുപുഴ: നഗരമദ്ധ്യത്തില്‍ അരയാലും ആര്യവേപ്പും ഒരുമിച്ച് വളരുന്നത് കൗതുകമാകുന്നു. അരയാലും ആര്യവേപ്പും വരനും വധുവുമാണെന്ന വിശ്വാസമാണ് ഈ കൗതുകത്തിന് കാരണം. വിവാഹിതരാകാത്ത വരനും വധുവും നഗര മദ്ധ്യത്തില്‍ തൊട്ടുരുമ്മി നില്‍ക്കുന്നത് മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നത്ത് എം.സി റോഡിലെ മീഡിയനിലാണ്. വേപ്പ് അരയാലിന്റെ പത്‌നിയാണെന്നാണ് സങ്കല്പം. ഈ വിശ്വാസത്തോടെ ചിലര്‍ രാവിലെ ഈ മരങ്ങളെ പ്രദക്ഷിണം ചെയ്ത വന്ദിക്കുന്നത് കാണാറുണ്ടെന്ന് സമീപത്ത് തട്ടുക്കട നടത്തുന്ന പി.കെ. മൈതീന്‍ പറഞ്ഞു.
Read More »അദാനി കരാറുകളില്‍ വീണ്ടുവിചാരത്തിന് ബംഗ്ലാദേശും ശ്രീലങ്കയും
സൗരോര്‍ജ്ജ പദ്ധതിയുടെ കരാറിനുവേണ്ടി 2,029 കോടി രൂപ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്തതിന്റെ പേരില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്കും മറ്റ് ഏഴ് പേര്‍ക്കുമെതിരേ യു എസ് കോടതി കുറ്റപത്രം ചുമത്തിയതിന് പിന്നാലെ രാജ്യന്താരതലത്തില്‍ അദാനി ഗ്രൂപ്പിനുള്ള തിരിച്ചടി തുടരുന്നു. കെനിയന്‍ സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായുള്ള കരാര്‍ റദ്ദാക്കിയതിനു പിന്നാലെ, അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശും ശ്രീലങ്കയും അദാനിയുടെ കാര്യത്തില്‍ പുനരാലോചന നടത്തുകയാണ്. അദാനി പവര്‍ ഉള്‍പ്പെടെയുള്ള പ്രധാന…
Read More »ട്രംപിന്റെ ട്രാന്‍സ് വിരോധം; 1500 ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരുടെ ഭാവി അനിശ്ചിതത്വത്തില്‍
വാഷിങ്ടണ്‍ ഡിസി: യു.എസ് നിയുക്ത പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍. യു.എസ്സില്‍ എല്‍.ജി.ബി.ടി.ക്യു കമ്യൂണിറ്റിയുടെ വളര്‍ച്ചയില്‍ ഭയപ്പെടുന്നതുകൊണ്ടാണ് ഇത്തരത്തിലൊരു നീക്കത്തിലേക്ക് ട്രംപ് കടക്കുന്നതെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സൈനിക റിക്രൂട്ട്‌മെന്റിലെ നിര്‍ണായ ഘടകമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ‘അയോഗ്യത’ രേഖപ്പെടുത്തി മെഡിക്കല്‍ ഫിറ്റ്നസില്‍ പരാജയപ്പെടുത്തി ട്രാന്‍സ്‌ജെന്‍ഡറായ സൈനികരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാനാണ് ആലോചിക്കുന്നത്. ട്രംപ് പ്രസിഡണ്ടായി…
Read More »സീരിയലുകളെ വെട്ടി റേറ്റിങ്ങില്‍ ബിഗ് ബോസ് മുന്നില്‍
അമ്ബത് ദിവസങ്ങളും പൂര്‍ത്തിയാക്കി ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണ്‍ ജൈത്രയാത്ര തുടരുകയാണ്. നൂറ് ദിവസങ്ങളായി നടക്കുന്ന ഷോ യുടെ പകുതി ദിവസം കഴിഞ്ഞിരിക്കുകയാണ്.അതേ സമയം സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചയും ബിഗ് ബോസ് ആയി മാറിയിരിക്കുകയാണ്.ഷോ തുടങ്ങിയതിന് ശേഷം മത്സരാര്‍ഥികളുടെ പ്രകടനത്തെ ചൊല്ലിയും മറ്റ് ചില വിവാദങ്ങളുമൊക്കെ ഷോ സംസാരവിഷയമാക്കാന്‍ ഇടയാക്കി. എന്നാല്‍ റേറ്റിങ്ങില്‍ സീരിയലുകളെ പോലും തള്ളി മുന്നിലേക്ക് എത്താന്‍ ബിഗ് ബോസിന് സാധിച്ചിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ…
Read More »ഐപിഎല്ലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം; തുടര്‍ തോല്‍വി ഒഴിവാക്കാന്‍ ബെംഗളൂരു; വിജയവഴി തുടരാന്‍ മുംബൈ
ഐ പി എല്ലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് 7.30 ന് നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് നേരിടുന്നത് റോയല്‍ ചലഞ്ചെര്‍സ് ബംഗളൂരുവിനെ. തുടര്‍തോല്‍വികളില്‍ നിന്ന് അവസാന മത്സരത്തില്‍ വിജയത്തിലൂടെ കര കയറിയ മുംബൈ ഇന്ന് സ്വന്തം ഗ്രൗണ്ടില്‍ വിജയം മാത്രം പ്രതീക്ഷിച്ചാണ് ഇറങ്ങുന്നത്. ആര്‍ സി ബി പക്ഷെ അവസാന മത്സരത്തില്‍ കോഹ്ലിയുടെ സെഞ്ച്വറി നേട്ടമുണ്ടായിട്ടും രാജസ്ഥാന്‍ റോയല്‌സിനോട് തോറ്റത്തിന്റ ഷീണം മാറ്റാന്‍…
Read More »തമിഴ്നാട് വിജിലന്സിന് ഓന്തിന്റെ സ്വഭാവം: മദ്രാസ് ഹൈക്കോടതി
ചെന്നൈ: തമിഴ്‌നാട് വിജിലന്സിന് ഓന്തിന്റെ സ്വഭാവമെന്ന് മദ്രാസ് ഹൈക്കോടതി.തമിഴ്‌നാട് മുന് മുഖ്യമന്ത്രി ഒ പനീര്‌സെല്വത്തെ വെറുതേ വിട്ട ഉത്തരവ് പുനഃപരിശോധിക്കുന്നതിന്റെ കാരണങ്ങള് നിരത്തിക്കൊണ്ടാണ് കോടതി രൂക്ഷ വിമര്ശനം ഉന്നയിച്ചത്. ഭരണം മാറുന്നതിന് അനുസരിച്ച് വിജിലന്‌സിന്റെ നിറവും സ്വഭാവവും മാറുന്നെന്നും കോടതി വിമര്ശിച്ചു. നിര്ഭാഗ്യവശാല് പ്രത്യേക കോടതികള് ഇതിന് ഒത്താശ നല്കുകയാണെന്നും കോടതി പറഞ്ഞു.ഒപിഎസിനെ രക്ഷിക്കാന് വിജിലന്‌സിന്റെ വഴിവിട്ട നീക്കം ഉണ്ടായെന്ന് ജസ്റ്റിസ് എന് ആനന്ദ് വെങ്കിടേശിന്റെ ബെഞ്ച് വ്യക്തമാക്കി. ഡിഎംകെ…
Read More »ചന്ദ്രയാന്‍-3; പിന്തുണ അറിയിച്ച് നാസ
രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാന്‍-3 ദൗത്യത്തില്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്ക് പൂര്‍ണ പിന്തുണ അറിയിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. ബഹിരാകാശ ദൗത്യങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണായാകുന്നത് ഈ കഴിഞ്ഞ ജൂണിലായിരുന്നു. വാഷിംഗ്ടണില്‍ പ്രധാനമന്ത്രിയും ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ചയിലായിരുന്നു ധാരണയായത്. ഇതിനാല്‍ തന്നെ ഐഎസ്ആര്‍ഒയ്ക്കൊപ്പം ചേര്‍ന്ന് സംയുക്തമായി ചന്ദ്രയാന്‍-3യുടെ പ്രവര്‍ത്തനവും സഞ്ചാരഗതിയും നാസ നിരീക്ഷിച്ചു വരികയാണ്. പേടകത്തിന്റെ അപ്ഡേഷനുകള്‍ ബെംഗളൂരുവിലെ മിഷന്‍ ഓപ്പറേഷന്‍ സെന്ററിലേക്ക് കൈമാറുന്നത് നാസയിലൂടെയാണ്. ഭ്രമണപഥത്തിലൂടെയുള്ള ഉപഗ്രഹത്തിന്റെ…
Read More »സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതല്‍
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. എഎവൈ (മഞ്ഞ) റേഷന്‍ കാര്‍ഡുടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കുമാണ് ഈ വര്‍ഷം സൗജന്യ ഓണക്കിറ്റ് നല്‍കുന്നത്. കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 8.30ന് തിരുവനന്തപുരം തമ്ബാനൂര്‍ ഹൗസിങ് ബോര്‍ഡ് ജംഗ്ഷനിലെ റേഷന്‍ കടയില്‍ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.…
Read More »











