പിന്നണി ഗായിക വാണി ജയറാമിനെ അനുസ്മരിച്ച് കെ എസ് ചിത്ര. തികച്ചും അപ്രതീക്ഷിതമായിപ്പോയി വാണിയമ്മയുടെ വിയോഗമെന്ന് കെ എസ് ചിത്ര പറഞ്ഞു. എല്ലാ ഭാഷകളും പഠിച്ചായിരുന്നു അമ്മ പാടുന്നത്. പെട്ടന്ന് എല്ലാം പഠിച്ചെടുക്കുന്ന വ്യക്തിയായിരുന്നു. ഏത് വേദിയിലും ഏത് ഭാഷകളിലും വാണിയമ്മ സംസാരിക്കും.ഏഴ് സ്വരങ്കള്‍ക്കുള്‍ എത്തനൈ പാടല്‍, കവിതൈ കേള്ങ്കല്‍, തിരുവോണ പുലരി തന്‍, തുടങ്ങി ഓര്‍മയിലുള്ള വാണിയമ്മയുടെ പാട്ടുകള്‍ നിരവധിയാണ്.. ഭര്‍ത്താവിന്റെ വിയോഗശേഷം മാനസികമായി അമ്മ തളര്‍ന്നിരുന്നു’. കെ എസ് ചിത്ര അനുസ്മരിച്ചു.ചെന്നൈയിലെ വസതിയിലായിരുന്നു വാണിയമ്മയുടെ അന്ത്യം. 78 വയസായിരുന്നു. അടുത്തിടെയാണ് രാജ്യം പത്മഭൂഷന്‍ ബഹുമതി നല്‍കി ആദരിച്ചത്. മൃതദേഹം റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നിവയുള്‍പ്പെടെ 19 ഭാഷകളിലായി അവര്‍ പതിനായിരത്തിലധികം ഗാനങ്ങള്‍ ആലപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബിനോയ് തോമസിന്റെ ഏറ്റവും വലിയ ആഗ്രഹം നിറവേറ്റുമെന്ന് സുരേഷ് ഗോപി

കൊച്ചി: കുവൈറ്റ് ദുരന്തത്തില്‍ മരിച്ച തൃശൂര്‍ ചാവക്കാട് തെക്കന്‍ പാലയൂര്‍ ബിനോയ് തോമസിന് വ…