Palakkad
യുഡിഎഫില്‍ ചില എതിര്‍പ്പുകളുണ്ട്; എന്‍സിപിയിലേക്കില്ലെന്ന് മാണി സി.കാപ്പന്
എന്‍സിപിയിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന വാര്‍ത്ത നിഷേധിച്ച് യുഡിഎഫ് പിന്തുണയോടെ പാലായില്‍ വിജയിച്ച മാണി സി.കാപ്പന് എംഎല്‍എ. എന്‍സിപിയിലേക്ക് പോകുന്നുവെന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. യുഡിഎഫില്‍ ചില എതിര്‍പ്പുകളുണ്ട്. എന്നാല്‍ എല്‍ഡിഎഫിനൊപ്പം പോകില്ലെന്നും മാണി സി.കാപ്പന് പറഞ്ഞു. ശരത് പവാറുമായി നടത്തിയ കൂടിക്കാഴ്ച വ്യക്തിപരം മാത്രമാണ്. അതിനെ മറ്റൊരു തലത്തിലേക്ക് കാണേണ്ടതില്ല. അദ്ദേഹത്തെ ഇനിയും കാണുമെന്നും മാണി സി.കാപ്പന് പറഞ്ഞു.മാണി സി.കാപ്പന് എന്‍സിപിയിലേക്ക് മടങ്ങിയെത്തിയേക്കുമെന്നും വനംമന്ത്രി എ.കെ.ശശീന്ദ്രനെ മാറ്റി മന്ത്രിയാക്കാമെന്ന…
Read More »പ്ലസ് വണ്‍ പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ജൂണില്‍ നടക്കുന്ന പ്ലസ് വണ്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ജൂണ്‍ രണ്ട് മുതല്‍ 18 വരെ രാവിലെ 9.45 മുതലാണ് പരീക്ഷ. ടൈംടേബിള്‍ ചുവടെ. ജൂണ്‍ 2 – സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സിസ്റ്റംസ്, ഫിലോസഫി, കമ്ബ്യൂട്ടര്‍ സയന്‍സ് ജൂണ്‍ 4 – കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്. ജൂണ്‍ 6 – മാത്തമാറ്റിക്സ്, പാര്‍ട്ട് മൂന്ന് ലാംഗ്വജസ്,…
Read More »പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു. 74 വയസായിരുന്നു. അര്‍ബുദ ബാധിതനാി അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.ഒരു വര്‍ഷക്കാലമായി പാണക്കാട് തങ്ങള്‍ ചികിത്സയിലായിരുന്നുവെങ്കിലും കഴിഞ്ഞ ആറ് മാസക്കാലമായാണ് ആരോഗ്യനില മോശമായത്. ലീഗിന്റെ ഉന്നതാധികാര സമിതിയില്‍ പോലും വന്നിരുന്നില്ല. ആരോഗ്യ നില ഇടക്കാലത്ത് മെച്ചപ്പെട്ടിരുന്നുവെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി വീണ്ടും ആരോഗ്യനില വളരെ മോശമാവുകയായിരുന്നു. മലപ്പുറത്ത് ചികിത്സയിലായിരുന്ന തങ്ങളെ അങ്ങനെയാണ് എറണാകുളത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുവരുന്നത്.ലീഗ് രാഷ്ട്രീയ നേതാവ് എന്നതിലുപരി ഇസ്ലാം…
Read More »കുതിരാന്‍ തുരങ്കത്തില്‍ ഗതാഗതക്കുരുക്ക്
വടക്കഞ്ചേരി : വടക്കഞ്ചേരി – -മണ്ണുത്തി ദേശീയപാത കുതിരാന്‍ തുരങ്കത്തിന് സമീപം ട്രാക്ടര്‍ കേടായിനിന്നത് ഒരു മണിക്കൂര്‍ ഗതാഗതക്കുരുക്കിന് ഇടയാക്കി. ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് തൃശൂര്‍ ഭാഗത്തേക്ക് പോയ ട്രാക്ടര്‍ തുരങ്കം കടന്നതിനുശേഷം കേടായത്. ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയ ഒറ്റവരി പാതയിലാണ് ട്രാക്ടര്‍ നിന്നത്. ക്രെയിന്‍ ഉപയോഗിച്ച് ട്രാക്ടര്‍ മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. തൃശുര് ഭാഗത്തേക്കുള്ള ഒന്നാം തുരങ്കത്തിലാണ് പ്രധാനമായും കുരുക്ക് അനുഭവപ്പെട്ടത്.ഇതിനിടെ ദേശീയപാത പന്നിയങ്കരയില്‍ ടോള്‍ പിരിക്കാനുള്ള നീക്കത്തിനെതിരെ…
Read More »40 ലക്ഷത്തിലധികം പേര് 2 ഡോസ് വാക്സിന് സ്വീകരിച്ചു
പാലക്കാട് : ജില്ലയില്‍ വാക്സിന് വിതരണം അവസാനഘട്ടത്തില്‍. ഇതുവരെ 83.4 ശതമാനം പേര് രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചു. 40 ലക്ഷം പേര് (4,07,7200) ഇതുവരെ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 3,63,5470 പേര് കോവിഷീല്‍ഡും 4,39,065 പേര് കോവാക്സിനും 2,665 പേര് സ്പുട്നിക് വാക്സിനുമാണ് സ്വീകരിച്ചത്. കോവിഡിന്റെ മൂന്നാം തരംഗ ഭീഷണി നിലനില്‍ക്കേ വാക്സിന് വിതരണത്തില്‍ ഇത്രയധികം മുന്നേറിയത് ജില്ലയ്ക്ക് ആശ്വാസമാണ്. രണ്ടാം…
Read More »മധു കൊലക്കേസ്; മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകന് അട്ടപ്പാടിയില്‍
അഗളി : അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ സഹായിക്കാന്‍ നടന് മമ്മൂട്ടി നിയോഗിച്ച വക്കീല്‍ അട്ടപ്പാടിയിലെത്തി. ചെന്നൈയില്‍നിന്ന് എത്തിയ അഡ്വ. വി നന്ദകുമാറാണ് ബുധനാഴ്ച രാവിലെ മുക്കാലി ചിണ്ടക്കിയിലെ മധുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തിയത്. കേസ് അട്ടിമറിക്കാന്‍ നീക്കം നടന്നതായി കുടുംബം ആശങ്ക പ്രകടിപ്പിച്ചു. പുതിയ ഏജന്‍സി അന്വേഷിക്കണമെന്നാണ് നിലപാടെന്നും അവര്‍ വ്യക്തമാക്കി. പ്രതികളില്‍നിന്ന് പണം വാങ്ങി കേസ് ഒത്തുതീര്‍പ്പാക്കാന്‍ കുടുംബം ശ്രമിക്കുന്നുണ്ടെന്ന നുണപ്രചാരണം സമൂഹ…
Read More »പാലക്കാട് സഞ്ജിത് കൊലപാതകം; കൃത്യത്തില്‍ പങ്കെടുത്ത എസ്ഡിപിഐ പ്രവര്ത്തകന് പിടിയില്‍
പാലക്കാട് : മമ്പറത്ത് ആര്‍എസ്എസ് നേതാവ് സഞ്ജിത്തിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. അത്തിക്കോട് സ്വദേശിയായ എസ്ഡിപിഐ പ്രവര്‍ത്തകനാണ് പിടിയിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആളാണ് ഇയാള്‍. ഇതോടെ കൃത്യത്തില്‍ പങ്കാളികളായ അഞ്ചുപേരും അറസ്റ്റിലായി. നവംബര്‍ പതിനഞ്ചിന് പട്ടാപ്പകല്‍ ഭാര്യയുടെ മുന്നിലിട്ടാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയത്.
Read More »പാലക്കാട്ടെ വിദ്യാര്‍ഥിനിയുടെ മരണം; പട്ടികജാതി-പട്ടിക വര്‍ഗ കമ്മീഷന് കേസെടുത്തു
പാലക്കാട്: പരീക്ഷാ ഫീസ് അടയ്ക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ പട്ടികജാതി-പട്ടിക വര്‍ഗ കമ്മീഷന് കേസെടുത്തു. പാലക്കാട് ഉമിനി സ്വദേശി ബീനയാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്.പാലക്കാട് ഇഎംഎസ് വിമന്‍സ് പാരലല്‍ കോളജിലെ ബികോം വിദ്യാര്‍ഥിനിയായിരുന്നു ബീന. ഈ മാസം പത്തിനായിരുന്നു പരീക്ഷാ ഫീസടയ്ക്കാനുള്ള അവസാന തീയതി. ശനിയാഴ്ചയാണ് ബീനയുടെ അമ്മ കോളജില്‍ ഫീസടയ്ക്കാനെത്തിയത്. എന്നാല്‍ പരീക്ഷാ ഫീസ് അടയ്ക്കാനുള്ള സമയം കഴിഞ്ഞതിനാല്‍ യൂണിവേഴ്സിറ്റിയെ സമീപിക്കണമെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.…
Read More »മലയോര മേഖലകളില്‍ പുതുപ്രതീക്ഷ
വടക്കഞ്ചേരി: കുരുമുളകിന്റെ വിളവെടുപ്പായതോടെ മലയോരമേഖലകളെല്ലാം തിരക്കുകളിലേക്ക് വഴിമാറി. ഇനി ഒന്നുരണ്ട് മാസക്കാലം മുളകു പറിക്കലും ഉണക്കലും വൃത്തിയാക്കലുമായി കുരുമുളകിന്റെ ചൂരിലലിയും, കുറഞ്ഞ സ്ഥലത്ത് ഏറ്റവും കൂടുതല്‍ മുളക് ഉത്പാദനം നടക്കുന്ന പാലക്കുഴി ഉള്‍പ്പെടുന്ന മലമ്പ്രദേശങ്ങള്‍.കൈയും മെയ്യും മറന്ന് മണ്ണില്‍ അധ്വാനിച്ചതിന്റെ വിളവെടുപ്പുകാലമാണിത്. മലയോരത്തു കുരുമുളകുകൊടികളില്ലാത്ത തോട്ടങ്ങളോ വീട്ടുപരിസരങ്ങളോ ഉണ്ടാകില്ല. വിസ്തൃതികളില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകാമെങ്കിലും എല്ലാവര്‍ക്കുമുണ്ടാകും മുളകുകൃഷി. റബര്‍വിലയിലെ ചാഞ്ചാട്ടം മൂലം ഇടവേളയ്ക്കുശേഷം കുരുമുളകിനെയാണ് കര്‍ഷകര്‍ ഇപ്പോള്‍ പ്രിയപ്പെട്ട വിളയാക്കി പരിപാലിക്കുന്നത്.…
Read More »ഡാമില്‍ 33 കെവി സബ് സ്റ്റേഷന് വരുന്നു
മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ ഉദ്യാനം മലമ്പുഴ മോഡല്‍ ആക്കുന്നതിന്റെ ഭാഗമായും വൈദ്യുതിയുടെ പ്രസരണശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായും കാഞ്ഞിരപ്പുഴ ഡാമില്‍ 33 കെവി സബ് സ്റ്റേഷന് വരുന്നു. ഇറിഗേഷന്‍ ബംഗ്ലാവിനു സമീപത്താണ് സബ് സ്റ്റേഷന് വരുന്നത്. ഇതിന്റെ ഭാഗമായി ജലസേചനവകുപ്പ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.സ്ഥലം കണ്ടെത്തുന്നതിനായി വൈദ്യൂതി വകുപ്പ് ജലസേചന വകുപ്പിന് പ്രപ്പോസല്‍ നല്‍കിയതായി കെഎസ്ഇബി എക്സി ക്യൂട്ടീവ് എന്‍ജിനീയര്‍ എസ്. മൂര്‍ത്തി ദീപികയോടു പറഞ്ഞു.കഴിഞ്ഞ ഡിസംബര്‍ 26 ന് മന്ത്രി…
Read More »