കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള സ്തുതി ഗാനത്തില്‍ തെറ്റില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ജനം ഇഷ്ടപ്പെടുമ്പോള്‍ പാട്ടും സിനിമയും ഉണ്ടാകുന്നത് സ്വാഭാവികം. അതില്‍ തെറ്റില്ല. പി ജയരാജന്‍ ആര്‍മിയെ (പിജെ ആര്‍മി) പാര്‍ട്ടി ശാസിച്ചത് പഴയ ചരിത്രം. അതിപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.’ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ചും ഇ പി ജയരാജന്‍ സംസാരിച്ചു. ഗവര്‍ണറെ കാണാനും പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനും ജനങ്ങള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ കൃഷിക്കാരുടെയും ജനങ്ങളുടെയും പ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ ഗവര്‍ണര്‍ക്കല്ല, മറിച്ച് തിരഞ്ഞെടുത്ത സര്‍ക്കാരിനാണ് സാധിക്കുക. നിയമസഭ ഐക്യകണ്‌ഠേന പാസാക്കിയ നിയമത്തിന് അംഗീകാരം നല്‍കാതെ ഗവര്‍ണര്‍ കൃഷിക്കാരെ ബുദ്ധിമുട്ടിക്കുകയാണെന്നും ഇ പി ജയരാജന്‍ ആരോപിച്ചു.മുഖ്യമന്ത്രിയെ പുകഴ്ത്തി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘കേരള സിഎം’ എന്ന വീഡിയോ ഗാനം സോഷ്യല്‍ മീഡിയയില്‍ അടക്കം ഏറെ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. പ്രതിപക്ഷം വീഡിയോയെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തു. ‘സാജ് പ്രൊഡക്ഷന്‍ ഹൗസ്’ എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. നിഷാന്ത് നിളയാണ് പാട്ടിന്റെ വരികളും സംഗീതവും സംവിധാനവും നിര്‍വഹിച്ചത്. പിണറായി സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്ന സ്വര്‍ണക്കടത്ത് വിവാദം അടക്കമുള്ളവ ആസൂത്രിതമാണെന്ന രീതിയിലുള്ള രംഗങ്ങളാണ് വീഡിയോയുടെ ആദ്യഭാഗത്തുള്ളത്.’പിണറായി വിജയന്…നാടിന്റെ അജയ്യന്…നാട്ടാര്‍ക്കെല്ലാം സുപരിചിതന്…തീയില് കുരുത്തൊരു കുതിരയെ…കൊടുങ്കാറ്റില് പറക്കുന്ന കഴുകനെ…എന്നിങ്ങനെയാണ് ഗാനം ആരംഭിക്കുന്നത്. ”മനസു ഡാ തങ്കം, മാസ് ഡാ പുള്ളി, നടന്നു വന്നാല്‍ പുലിയെടാ, മാസ് ഡാ അണ്ണന്‍, ക്ലാസ് ഡാ അണ്ണന്‍”-തുടങ്ങിയ വരികളും വീഡിയോയിലുണ്ട്. ബ്രണ്ണന്‍ കോളേജിലെ പിണറായി വിജയന്റെ പാര്‍ട്ടി പ്രവര്‍ത്തനവും വീഡിയോയില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായതോടെ ചില ഇടതുകേന്ദ്രങ്ങളില്‍ നിന്നടക്കം വിമര്‍ശനം ഉയര്‍ന്നിരുന്നു. പിണറായി വിജയനെ പുകഴ്ത്തിക്കൊണ്ടുള്ള മെഗാ തിരുവാതിരയിലെ ഗാനം വിവാദമായതിന് പിന്നാലെയാണ് ‘കേരള സിഎം’ പുറത്തുവന്നത്. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വി എസ് അച്യുതാനന്ദന്റെ കട്ടൗട്ടുകള്‍ നിറഞ്ഞപ്പോള്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ശക്തമായി വിമര്‍ശിച്ചിരുന്നു
അമേരിക്കയിലെ അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായി രണ്ടാമത്തെ വിമാനം ഇന്ന് എത്തും; രണ്ടാം ഘട്ടത്തില്‍ എത്തുന്നത് 119 പേര്‍
അമേരിക്കയിലെ നിയമവിരുദ്ധരായി കഴിയുന്ന അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ …