Alappuzha
വന്‍ഭീഷണി, വേമ്പനാട്ട് കായലില്‍ നിന്ന് കാണാതായത് 60 ഇനം മത്സ്യങ്ങള്‍, ഇപ്പോഴുള്ളത് 9 എണ്ണം മാത്രം, സംഭരണശേഷിയും കുത്തനെ കുറഞ്ഞു
കൊച്ചി: വന്‍തോതിലുള്ള കൈയേറ്റവും നശീകരണവും മൂലം വേമ്പനാട്ട് കായലിന്റെ ജലസംഭരണ ശേഷിയും മത്സ്യസമ്പത്തും ഗണ്യമായി കുറഞ്ഞതായി കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല (കുഫോസ്) യുടെ പഠന റിപ്പോര്‍ട്ട്.കായലിന്റെ സംഭരണശേഷയില്‍ 120 വര്‍ഷംകൊണ്ട് 85.3 ശതമാനത്തിന്റെ കുറവുണ്ടായി. അതേസമയം കൈയേറ്റം മൂലം കായല്‍ വിസ്തൃതിയില്‍ 43.5 ശതമാനം നഷ്ടപ്പെട്ടു. കായലിന്റെ അടിത്തട്ടില്‍ ടണ്‍കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയതായും കണ്ടെത്തിയിട്ടുണ്ട്.കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം കുഫോസിലെ സെന്റര്‍ ഫോര്‍ അക്വാറ്റിക് റിസോഴ്‌സസ്…
Read More »ജോണ്‍ വി. സാമുവല്‍ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു
ആലപ്പുഴ: ജില്ലയുടെ 57-ാമത് ജില്ല കളക്ടറായി ജോണ്‍ വി. സാമുവല്‍ ചുമതലയേറ്റു . നിലവിലെ കളക്ടര്‍ മൈനിംഗ് ആന്റ് ജിയോളജി വകുപ്പിലേക്ക് സ്ഥലം മാറി പോകുന്ന ഒഴിവിലാണ് നിയമനം.2015 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് ജോണ്‍ വി. സാമുവല്‍. ഇപ്പോള്‍ ഭൂജല വകുപ്പ് ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, കണ്ണൂര്‍ ഡിസ്ട്രിക്ട് ഡവലപ്മെന്റ് കമ്മീഷണര്‍, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Read More »മാവേലിക്കര ടൗണില്‍ വെള്ളപ്പൊക്കം
മാവേലിക്കര കനത്തമഴയില്‍ കോട്ടാത്തോട് കരകവിഞ്ഞതോടെ മാവേലിക്കര ടൗണില്‍ വെള്ളപ്പൊക്കം. ശനി രാത്രി പെയ്ത മഴയെത്തുടര്‍ന്നാണ് വെള്ളപ്പൊക്കമുണ്ടായത്. മിച്ചല്‍ ജങ്ഷനിലെ മിക്ക വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. ജങ്ഷനോട് ചേര്‍ന്നുള്ള ഭാഗത്ത് കോട്ടാത്തോടിന് വീതി കുറവാണ്. ഇതുവഴി പൈപ്പ് ലൈനുകളും കടന്നുപോകുന്നുണ്ട്. കനത്തമഴയില്‍ ഒഴുകിവന്ന മാലിന്യം ഈ ഭാഗത്ത് അടിഞ്ഞുകൂടി ഒഴുക്ക് തടസപ്പെട്ടാണ് വെള്ളപ്പൊക്കമുണ്ടായത്. ഞായര്‍ രാവിലെ നഗരസഭയിലെ ശുചീകരണത്തൊഴിലാളികളെത്തി വെള്ളക്കെട്ട് ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. എം എസ് അരുണ്‍കുമാര്‍ എംഎല്‍എ സ്ഥലത്തെത്തി…
Read More »ചെങ്ങന്നൂര്‍ മഠത്തില്‍കടവ് പാലം ഉദ്ഘാടനം ചെയ്തു
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ മഠത്തില്‍കടവ് പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. 11.8 കോടി രൂപ വിനിയോഗിച്ചാണ് ചെന്നിത്തല- ബുധനൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മഠത്തില്‍ കടവ് പാലം നിര്‍മിച്ചത്. വാഹന ഗതാഗതത്തിനായി 7.50 മീറ്റര്‍ വീതിയുള്ള ക്യാരേജ് വേയും 150 മീറ്റര്‍ വീതിയില്‍ നടപ്പാതയും ഉള്‍പ്പെടെ 9.70 മീറ്ററാണ് പാലത്തിന്റെ ആകെ വീതി. 26 മീറ്റര്‍ വീതം നീളമുള്ള 3 സ്പാനുകളുള്ള ഈ പാലത്തിന്റെ…
Read More »കായംകുളത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കുളത്തില്‍ മരിച്ചനിലയില്‍
ആലപ്പൂഴ: കായംകുളത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കായംകുളം സെന്റ് മേരീസ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്.പെണ്‍കുട്ടിയെ ഇന്നലെ രാത്രി മുതല്‍ കാണ്‍മാനില്ലായിരുന്നു. അമ്മയുമായി വഴക്കിട്ട് പുറത്തേക്ക് പോയതാണെന്ന് പറയപ്പെടുന്നു.കൃഷ്ണപുരം സ്വദേശിനി അന്നപൂര്‍ണ്ണ (14) ആണ് മരിച്ചത്. കൃഷ്ണപുരം സാംസ്‌കാരിക കേന്ദ്രത്തിന് സമീപമുള്ള പൊതുകുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Read More »കളഞ്ഞുകിട്ടിയ പണം ഉടമക്ക് തിരികെനല്‍കി സുരക്ഷാ ജീവനക്കാരി
അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരി രാജമണിയാണ് പണം തിരികെ നല്‍കി മാതൃകയായത്.കുട്ടികളുടെ അത്യാഹിത വിഭാഗത്തിന് മുന്നില്‍ നിന്നായിരുന്നു വ്യാഴാഴ്ച വൈകുന്നേരത്തോടെ രാജമണിക്ക് 5900 രൂപ കളഞ്ഞു കിട്ടിയത്. ഇതെ സമയം കുട്ടിയുടെ ചികിത്സക്കായി ആശുപത്രിയിലെത്തിയ തണ്ണീര്‍മുക്കം വാരണം അറയ്ക്കല്‍ വീട്ടില്‍ ജ്യോതി മോന്‍ റാവു തന്റെ പണം കളഞ്ഞു പോയതായി ആശുപത്രി എയ്ഡ് പോസ്റ്റിലെത്തി അറിയിച്ചു.ഈ സമയം രാജമണിയും കളഞ്ഞുകിട്ടിയ പണവുമായി എയ്ഡ് പോസ്റ്റിലെത്തി…
Read More »ശ്രീറാം വെങ്കിട്ടരാമന്‍ കലക്ടറായി ചുമതലയേറ്റു
ആലപ്പുഴ : പ്രതിഷേധങ്ങള്‍ക്കിടെ ജില്ലയുടെ 54-ാം കലക്ടറായി ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ ചുമതലയേറ്റു. ഭാര്യ ഡോ. രേണു രാജില്‍നിന്നാണ് ശ്രീറാം ചുമതല ഏറ്റെടുത്തത്.പുതിയ കലക്ടര്‍ എത്തിയ സമയത്ത് കലക്ടറേറ്റ് കവാടത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. ഇന്നലെ രാവിലെ പതിനൊന്നോടെ കലക്ടറേറ്റ് കവാടത്തില്‍ ശ്രീറാമിന്റെ കാര്‍ എത്തിയപ്പോള്‍ പതിനഞ്ചോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പ്രതിഷേധിക്കുകയായിരുന്നു. സമരക്കാരെ പൊലീസ് തടഞ്ഞു.കലക്ടറേറ്റിനു മുന്നില്‍ പുതിയ കലക്ടറെ എഡിഎം എസ്.സന്തോഷ്…
Read More »ശുദ്ധജലപദ്ധതിയുടെ പൈപ്പ് വീണ്ടും പൊട്ടി
തകഴി : ആലപ്പുഴ ശുദ്ധജലപദ്ധതിയുടെ പൈപ്പ് തകഴി ഫെഡറല്‍ ബാങ്കിന് സമീപം പൊട്ടി. പദ്ധതി കമ്മിഷന്‍ ചെയ്ത ശേഷം 72-ാം തവണയാണ് പൈപ്പ് പൊട്ടുന്നത്. ചോര്‍ച്ച നേരിയ തോതിലായതിനാല്‍ പമ്പിങ് നിര്‍ത്തി തകരാര്‍ പരിഹരിക്കുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. കഴിഞ്ഞതവണ പൊട്ടിയതിനു സമീപത്തു തന്നെയാണ് വീണ്ടും ചോര്‍ച്ചയുണ്ടായത്. ചോര്‍ന്നു പുറത്തേക്ക് വരുന്ന വെള്ളം റോഡിലൂടെ ഒഴുകുന്നതിനാല്‍ വാഹനഗതാഗതം അടുത്ത ദിവസം പ്രതിസന്ധിയിലായേക്കും. കുഴികളില്‍ വെള്ളക്കെട്ടായി ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടാനും സാധ്യതയേറി.പൈപ്പ് മാറ്റല്‍…
Read More »കെ.ശംഭു നമ്പൂതിരി ചെട്ടികുളങ്ങര മേല്‍ശാന്തി
മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രം പുറപ്പെടാ മേല്‍ശാന്തിയായി ചെങ്ങന്നൂര്‍ വെണ്‍മണി ശാര്‍ങക്കാവ് പടിഞ്ഞാറ്റിടത്ത് ഇല്ലം കെ.ശംഭു നമ്പൂതിരി (46) നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. പരേതരായ നാരായണര് കൃഷ്ണരര്, ശ്രീദേവി അന്തര്‍ജനം എന്നിവരുടെ മകനാണ്. കൊയ്പ്പള്ളികാരാഴ്മ ദേവീക്ഷേത്രം മേല്‍ശാന്തിയാണ്. ഭാര്യ: ചെറുകോല്‍ ചെറുതലമഠം ജി.വി.ശ്രീലേഖ. മക്കള്‍: ശരത് കൃഷ്ണന്‍, അഞ്ജിത കൃഷ്ണന്‍.മൂന്നാം തവണയാണു നറുക്കെടുപ്പു പട്ടികയില്‍ ഉള്‍പ്പെട്ടത്. ശംഭു നമ്പൂതിരിയുടെ മുത്തച്ഛന്‍ നാരായണര്, അച്ഛന്‍ നാരായണര് കൃഷ്ണരര് എന്നിവര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെട്ടികുളങ്ങര മേല്‍ശാന്തിമാരായി…
Read More »എന്‍ജിന്‍ പെട്രോളിലേക്ക് മാറ്റി അമര്‍
അമ്പലപ്പുഴ: അടിക്കടി കുതിച്ചുകയറുന്ന മണ്ണെണ്ണ വിലയില്‍ ഇനി മത്സ്യത്തൊഴിലാളികള്‍ക്ക് നെഞ്ചിടിപ്പ് വേണ്ട. മത്സ്യബന്ധന വള്ളങ്ങളിലെ മണ്ണെണ്ണ ഔട്ട് ബോര്‍ഡ് എന്‍ജിനുകള്‍ക്ക് പകരം പെട്രോളില്‍ കുതിച്ചുപായുന്ന എന്‍ജിനുകളുമായി അമര്‍ രഞ്ചിത്താണ് പരിഹാരമൊരുക്കുന്നത്.അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 15ാം വാര്‍ഡ് നീര്‍ക്കുന്നം അപ്പക്കല്‍ അമര്‍ രഞ്ചിത്ത്(45) വീടിനോട് ചേര്‍ന്ന് എന്‍ജിനീയറിങ് വര്‍ക്ക് ഷോപ് നടത്തി വരികയാണ്. 24 വര്‍ഷമായി ഔട്ട് ബോര്‍ഡ് എന്‍ജിനുകളുടെ പണി ചെയ്യുന്ന അമര്‍ ഏതാനും മാസം മുമ്പാണ് പുതിയ കണ്ടുപിടിത്തം…
Read More »