ദോഹ: അമീരി ദിവാനിന് കീഴിലെ നാഷനല്‍ ആര്‍ക്കൈവ്സ് ഓഫ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി മുശൈരിബില്‍ ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് ആര്‍കൈവ്‌സ് അമീര്‍ സന്ദര്‍ശിച്ചു. അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും ഉള്ളടക്കത്തെക്കുറിച്ചും ഖത്തറിന്റെ ചരിത്രം നിരീക്ഷിക്കുന്നതിനും രേഖകളുടെയും മറ്റും ശേഖരണത്തിനും സംരക്ഷണത്തിനും മേല്‍നോട്ടം വഹിക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും അധികൃതര്‍ വിശദീകരിച്ചു നല്‍കി.നാഷനല്‍ ആര്‍ക്കൈവ്സിന്റെ വിവിധ വകുപ്പുകളുടെയും അവയുടെ പ്രവര്‍ത്തന രീതികളുടെയും വിശദാംശങ്ങളും അദ്ദേഹം ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു. ചടങ്ങില്‍ വിവിധ വകുപ്പ് മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. ഖത്തറിന്റെ ചരിത്രം സൂക്ഷിക്കുന്ന ദേശീയ കേന്ദ്രമായി കണക്കാക്കുന്ന നാഷനല്‍ ആര്‍ക്കൈവ്സ് ഉദ്ഘാടന കര്‍മം നിര്‍വഹിച്ച അമീറിന് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍ അബ്ദുല്ല ബിന്‍ ഖലീഫ അല്‍ അതിയ്യ നന്ദി അറിയിച്ചു. നാഷനല്‍ ആര്‍ക്കൈവ്സ് ദേശീയ സാംസ്‌കാരിക സ്വത്വം രേഖപ്പെടുത്തുന്നതിനോടൊപ്പം അതിന്റെ പൈതൃകവും സംസ്‌കാരവും സംരക്ഷിക്കുകയും ചെയ്യുന്നുവെന്നും അല്‍ അതിയ്യ പറഞ്ഞു.അമീരി ദിവാനില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന നാഷനല്‍ ആര്‍ക്കൈവ്സ് ഓഫ് ഖത്തര്‍, 2023ലെ അമീരി ഉത്തരവ് നമ്ബര്‍ 29 പ്രകാരമാണ് പുനഃസംഘടിപ്പിച്ചത്. ബൗദ്ധിക പ്രവര്‍ത്തനം സമ്ബന്നമാക്കുക, ഖത്തറിന്റെ ചരിത്രം നിരീക്ഷിക്കുക, രേഖകള്‍ സംഘടിപ്പിക്കുകയും സംരക്ഷിക്കുന്നതിന് മേല്‍നോട്ടം വഹിക്കുകയും ചെയ്യുക തുടങ്ങിയവയാണ് നാഷനല്‍ ആര്‍ക്കൈവ്സിന്റെ ലക്ഷ്യം.രാജ്യത്തെ പൊതു, സ്വകാര്യ, ചരിത്ര, ദേശീയ പ്രമാണങ്ങളും രേഖകളും കൈകാര്യം ചെയ്യുന്ന പ്രക്രിയയെ നിയന്ത്രിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കി വിവരങ്ങള്‍, രേഖകള്‍, പ്രമാണങ്ങള്‍ എന്നിവയിലേക്കുള്ള പ്രവേശനം കൂടുതല്‍ സാധ്യമാക്കാനും ഉപയോഗം സുഗമമാക്കാനും ഇത് ലക്ഷ്യമിടുന്നു. മന്ത്രാലയങ്ങളുടെയും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുടെയും വ്യക്തികളുടെയും കൈവശമുള്ള ചരിത്രപരമായ മൂല്യങ്ങളുള്ള എല്ലാ രേഖകളും തിരിച്ചറിയുന്നതിന് നാഷനല്‍ ആര്‍ക്കൈവ്സ് കൂടുതല്‍ ശ്രദ്ദ ചെലുത്തും.വിദേശത്തുള്ള മറ്റ് രേഖകളും പ്രമാണങ്ങളും നേടുന്നതിനും കൈമാറ്റം ചെയ്യുന്നതിനും അല്ലെങ്കില്‍ അവയുടെ പകര്‍പ്പുകള്‍ കരസ്ഥമാക്കുന്നതിനും ആര്‍ക്കൈവ്‌സ് ശ്രമിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

പിരിവ് കൊടുക്കാത്തതിന് പമ്പയില്‍ ബിജെപി നേതാക്കള്‍ പ്രവര്‍ത്തകരെ ഇളക്കിവിട്ട് പ്രശ്‌നമുണ്ടാക്കി; പരാതിയുമായി കരാറുകാരന്‍

പിരിവ് കൊടുക്കാത്തതിന് ഭക്തരെ ഇളക്കിവിട്ട് ബിജെപി നേതാക്കള്‍ പ്രശ്‌നമുണ്ടാക്കിയതായി കരാറുക…