തെയിലത്തോട്ടത്തിലൂടെ കടുവകള്‍ ഒന്നിനുപിന്നാലെ ഒന്നായി പോകുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത് തോട്ടം തൊഴിലാളികള്‍ മൂന്നാറില്‍ ജനവാസമേഖലയില്‍ കടുവാക്കൂട്ടം. കന്നിമല ലോവര്‍ ഡിവിഷനില്‍ മൂന്ന് കടുവകളാണ് എത്തിയത്. കഴിഞ്ഞദിവസം കടുവയുടെ ആക്രമണത്തില്‍ ഇവിടെ പശു ചത്തിരുന്നു. കടുവക്കൂട്ടം എസ്റ്റേറ്റിലൂടെ വിഹരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കടുവകള്‍ സ്ഥിരമായി ജനവാസ മേഖലയില്‍ എത്തുന്നു എന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. തെയിലത്തോട്ടത്തിനടുത്ത് കൂടി കടുവകള്‍ നടന്നുപോകുന്ന ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. നിരവധി തോട്ടം തൊഴിലാളികള്‍ പണിയെടുക്കുന്ന പ്രദേശം കൂടിയാണിതെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. വനംവകുപ്പ് അടിയന്തരമായി നടപടിയെടുത്ത് കടുവാക്കൂട്ടത്തെ തുരത്തണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. പകല്‍സമയത്താണ് കടുവകള്‍ തെയിലതോട്ടങ്ങളില്‍ വിഹരിക്കുന്നത്. രാവിലെ ആറ് മണിമുതല്‍ തോട്ടം തൊഴിലാളികള്‍ ഇവിടെ എത്താറുള്ളതാണ്. തോട്ടം തൊഴിലാളികള്‍ തന്നെയാണ് കടുവകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കടുവകള്‍ തങ്ങളുടെ വളര്‍ത്തുമൃ?ഗങ്ങളെ കൊല്ലുമ്പോള്‍ കൃത്യമായി നഷ്ടപരിഹാരം പോലും ലഭിക്കാറില്ലെന്നും പ്രദേശവാസികള്‍ പരാതിപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

പിരിവ് കൊടുക്കാത്തതിന് പമ്പയില്‍ ബിജെപി നേതാക്കള്‍ പ്രവര്‍ത്തകരെ ഇളക്കിവിട്ട് പ്രശ്‌നമുണ്ടാക്കി; പരാതിയുമായി കരാറുകാരന്‍

പിരിവ് കൊടുക്കാത്തതിന് ഭക്തരെ ഇളക്കിവിട്ട് ബിജെപി നേതാക്കള്‍ പ്രശ്‌നമുണ്ടാക്കിയതായി കരാറുക…