അടിമാലി: മഞ്ഞുമൂടിയ മലനിരകളും തേയിലത്തോട്ടങ്ങളും പെരുമ്പന്‍കുത്ത് ബ്രീട്ടീഷ് പാലവും ആനക്കുളവും കൈനഗിരി, നക്ഷത്രക്കുത്തു വെള്ളച്ചാട്ടവും എക്കാലവും സഞ്ചാരികളുടെ ആകര്‍ഷക കേന്ദ്രമാണ് മാങ്കുളം. എന്നാല്‍ പ്രളയ ദുരന്തത്തിനുശേഷം മാങ്കുളം ഉണര്‍ന്നില്ല. മാനം തെളിഞ്ഞിട്ടും പ്രളയം ബാക്കിവച്ച കെടുതികളാണ് മാങ്കുളം വിനോദസഞ്ചാര മേഖലക്കു തിരിച്ചടിയായിരിക്കുന്നത്. പ്രളയ ശേഷം മാങ്കുളത്തെ പ്രധാന ആകര്‍ഷകമായ കൈനഗിരി വെള്ളച്ചാട്ടം നക്ഷത്രക്കുത്തുവെള്ളച്ചാട്ടം, ആനക്കുളം എന്നിവടങ്ങളില്‍ വിരലിലെണ്ണാവുന്ന സഞ്ചാരികള്‍ മാത്രമാണ് സന്ദര്‍ശകരായി എത്തുന്നത്.കാട്ടാനകളുടെ ഭംഗിയാസ്വദിക്കാന്‍ കഴിയുന്ന ആനക്കുളത്തും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സഞ്ചാരികള്‍ എത്തുന്നില്ല. യാത്രക്ലേശം പൂര്‍ണ്ണമായി വിട്ടൊഴിയാത്തതാണ് സഞ്ചാരികളെ മേഖലയില്‍ നിന്നും അകറ്റി നിര്‍ത്തുന്നതെന്നു ചൂണ്ടികാണിക്കപ്പെടുന്നു. കല്ലാര്‍ മാങ്കുളം റോഡിന്റെ അറ്റകുറ്റപ്പണികള്‍ ത്വരിതഗതിയിലാണ്. ഇക്കോ ടൂറിസത്തിന് കീഴില്‍ സഞ്ചാരികള്‍ക്ക് കൈനഗിരി വെള്ളച്ചാട്ടത്തിലും നക്ഷത്രകുത്തിലുമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.ആനക്കുളത്തിന് സമീപം വനം വകുപ്പ് സഞ്ചാരികള്‍ക്ക് ഗ്യാലറി ഉള്‍പ്പെടുന്ന സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.സഞ്ചാരികള്‍ എത്താതായതോടെ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇത് അടഞ്ഞു കിടക്കുകയാണ്. കൈനഗരി വെള്ളച്ചാട്ടത്തിലും നക്ഷത്രകുത്തിലുമായി 13 ഗൈഡുമാര്‍ വനം സംരക്ഷണസമതിക്ക് കീഴില്‍ നിയമിതരായിട്ടുണ്ട്. 300 രൂപ നിരക്കില്‍ 20 ദിവസമാണ് മാസത്തില്‍ ഇവരുടെ സേവനകാലവധി. സഞ്ചാരികളില്‍ നിന്നും ലഭിക്കുന്ന വരുമാനമാണ് ഇവര്‍ക്ക് വേതനമായി നല്‍കുന്നത്. സഞ്ചാരികളുടെ കുറവ് ഇവരുടെ തൊഴിലിനെയും പ്രതികൂലമായി ബാധിക്കും. റോഡ് പണി പൂര്‍ത്തിയാകുകയും കാട്ടനകള്‍ കൂടുതലായി ആനക്കുളത്തിറങ്ങിത്തുടങ്ങുകയും ചെയ്യുന്നതോടെ സഞ്ചാരികള്‍ എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

വയനാട് കമ്പമലയില്‍ മാവോവാദികളും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍; ആര്‍ക്കും പരിക്കില്ല

മാനന്തവാടി : വയനാട് തലപ്പുഴ കമ്പമലയില്‍ മാവോവാദികളും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍. ചൊവ്വ…