
പട്‌ന : മഖാനയുടെ നാടായ ബിഹാറില്‍ താമര വീണ്ടും വിരിയുമെന്ന സൂചനകള്‍ നല്‍കി ആദ്യഫലസൂചനകള്‍. വോട്ടുചോരി അടക്കമുള്ള ഇന്ത്യ സഖ്യത്തിന്റെ പ്രചാരണം വിലപ്പോയില്ല. സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ എന്‍ഡിഎയ്ക്ക് ഗുണം ചെയ്തു. എന്‍ഡിഎ 161 സീറ്റുകളില്‍ മുന്നേറുന്നു. 61 സീറ്റുകളില്‍ ഇന്ത്യ സഖ്യവും. എന്‍ഡിഎ സഖ്യത്തിലെ ജെഡിയു വലിയ ഒറ്റക്കക്ഷിയായി 74 സീറ്റുകളില്‍ മുന്നേറുന്നു. ബിജെപി 72 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
ആര്‍ജെഡിയുടെ ബലത്തിലാണ് ഇന്ത്യാ സഖ്യം പിടിച്ചു നില്‍ക്കുന്നത്. കോണ്‍ഗ്രസിന് വലിയ തിരിച്ചടി നേരിട്ടു. ഇന്ത്യ സഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ഥി മുകേഷ് സാഹ്നിക്കും പാര്‍ട്ടിക്കും തിരിച്ചടി നേരിട്ടു. എന്‍ഡിഎയുടെ ഭാഗമായ ചിരാഗ് പാസ്വാനും നേട്ടമുണ്ടാക്കാനായില്ല. ഇന്ത്യ സഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ഥി മുകേഷ് സാഹ്നിക്കും പാര്‍ട്ടിക്കും തിരിച്ചടി നേരിടുകയാണ്. എന്‍ഡിഎയുടെ ഭാഗമായ ചിരാഗ് പാസ്വാനും നേട്ടമുണ്ടാക്കാനായില്ല.











