
കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ മൂന്നാം മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്സ് എഫ്സി ഫോഴ്സ കൊച്ചി എഫ്സിയെ നേരിടും. ഒക്ടോബര്‍ 24 ന് വെള്ളിയാഴ്ച കൊച്ചി മഹാരാജാസ് കോളേജ് സ്റ്റേഡിയത്തില്‍ രാത്രി 7.30 ന് ആണ് മത്സരം. ഇരുവരും ആദ്യ സീസണില്‍ ഗ്രൂപ്പ് മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ മത്സരം സമനിലയിലായിരുന്നു. സെമി ഫൈനലില്‍ കണ്ണൂര്‍ വാരിയേഴ്സ് എഫ്സി എതിരില്ലാത്ത രണ്ട് ഗോളിന് ഫോഴ്സയോട് തോറ്റ് ഫൈനല്‍ കാണാതെ പുറത്തായി.
വിജയിച്ച് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് തിരിക്കെയെത്താന്‍ ഉറച്ചാണ് കണ്ണൂര്‍ വാരിയേഴ്സ് ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ തിരുവനന്തപുരം കൊമ്പന്‍സിനോട് വിജയിച്ചെങ്കിലും രണ്ടാം മത്സരത്തില്‍ മലപ്പുറം എഫ്സിക്കെതിരെ സമനില വഴങ്ങി. ഒത്തിണക്കത്തോടെ കളിക്കുന്നു എന്നതാണ് ലീഗില്‍ മറ്റുടീമികളില്‍ നിന്ന് കണ്ണൂര്‍ വാരിയേഴ്സിനെ വ്യത്യസ്ഥമാക്കുന്നത്. ആദ്യ മത്സരത്തില്‍ ടീം ഗോള്‍ കണ്ടെത്തിയെങ്കിലും രണ്ടാം മത്സരത്തില്‍ ഗോളെന്ന് ഉറച്ച നിരവധി അവസരങ്ങള്‍ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കാന്‍ സാധിച്ചില്ല. ഗോള്‍കീപ്പറും പ്രതിരോധവും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും അറ്റാക്കിംങില്‍ ലക്ഷ്യം പിഴക്കുന്നത് ടീമിന് തിരിച്ചടിയാണ്. കണ്ണൂര്‍ വാരിയേഴ്സിന്റെ സ്റ്റാര്‍ സ്ട്രൈക്കര്‍ അഡ്രിയാന്‍ സര്‍ഡിനേറോ പരിക്ക് മാറി ടീമിനൊപ്പം തിരിച്ചെത്തുന്നു എന്നത് ടീമിന്റെ അറ്റാക്കിംങില്‍ ഗുണം ചെയ്യും. മധ്യനിരയും മികച്ച ഫോമിലാണ്.
മറുവശത്ത് ലീഗില്‍ ഒരു മത്സരം പോലും ജയിക്കാന്‍ സാധിക്കാതെയാണ് കൊച്ചിയുടെ വരവ്. സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ വിജയിച്ച് തിരിക്കെയെത്താനാകും കൊച്ചിയുടെ ശ്രമം. പരിക്കാണ് ടീമിനെ അലട്ടുന്നത്. പ്രതിരോധ താരങ്ങളായ റിജോണും ജെറിട്ടോയും പരിക്കിന്റെ പിടിയിലാണ്. ആദ്യ സീസണില്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ച നിജോ ഗില്‍ബേര്‍ട്ട് സാഹചര്യത്തിനൊത്ത് ഉയരുന്നില്ലെന്നും ടീമിനെ അലട്ടുന്നു. ഗോളവസരം സൃഷ്ടിക്കുന്നുണ്ടെങ്കിലും സ്ട്രൈക്കര്‍മാര്‍ക്ക് ലക്ഷ്യം കണ്ടെത്താനും സാധിക്കുന്നില്ല.
യുവേഫ ചാമ്പ്യന്‍സ് ലീഗ്: വമ്പന്‍ ജയവുമായി പിഎസ്ജിയും ബാഴ്സലോണയും; മാഞ്ചസ്റ്റര്‍ സിറ്റിക്കും ജയം
ബാഴ്സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണയ്ക്ക് വമ്പന്‍ ജയം. ബാഴ്സ ഒന്നിനെതിരെ …















