ചാരുംമൂട്: വീട്ടിലെ മുറിയില്‍ ഉറങ്ങുകയായിരുന്ന യുവതിയുടെ സ്വര്‍ണ്ണ പാദസരം അതിവിദഗ്ദ്ധമായി മോഷ്ടിച്ചു. താമരക്കുളം വേടരപ്ലാവ് അമ്പാടിയില്‍ പ്രിന്‍സിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാല് മണിയോടെ മോഷണം നടന്നത്. കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന പ്രിന്‍സിയുടെ കാലില്‍ കിടന്ന ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ പാദസരമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.
ജനാലയുടെ വാതിലിന്റെ കൊളുത്ത് പൊളിച്ച്, കമ്പിയഴികള്‍ക്കിടയില്‍ കൂടി കൈ കടത്തിയാണ് മോഷ്ടാക്കള്‍ പാദസരം പൊട്ടിച്ചെടുത്തത്. കാല്‍പാദസരം വലിച്ചു പൊട്ടിക്കുന്നതിനിടയില്‍ യുവതി ഉണര്‍ന്ന് ബഹളം വെച്ചതോടെ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നൂറനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
ആദ്യം നോര്‍ത്ത് ഇന്ത്യയാണെന്ന് വിചാരിച്ചു, ഇത് ചങ്ങനാശ്ശേരി ആയിരുന്നോ?
കേരളം കാണാന്‍ എത്തിയ ഒരു ജര്‍മന്‍ വ്‌ലോഗറുടെ വിഡിയോ ലോകമെങ്ങുമുള്ള മലയാളികളെ പിടിച്ചുലച്ചി…














