കാഞ്ഞൂര്‍:ഈ വര്‍ഷത്തെ കാഞ്ഞൂര്‍ സെന്‍മേരിസ് ഫൊറോനാ ബൈബിള്‍ കണ്‍വെന്‍ഷന്‍ 2025 ഡിസംബര്‍ 13 മുതല്‍ 16 വരെയുള്ള തീയതികളില്‍ കാഞ്ഞൂര്‍ സെന്‍മേരിസ് ചര്‍ച്ച് ഗ്രൗണ്ടില്‍ നടത്തപെടുന്ന വിവരം സ്‌നേഹപൂര്‍വ്വം അറിയിക്കുന്നു.
‘‘കര്‍ത്താവാണ് എന്റ്റെ ഇടയന്‍, എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. എന്നതാണ് ആപ്തവാക്യം.
(സങ്കി23:1)
പ്രമുഖ ധ്യാന ഗുരു 2 റവ. ഫാ. മാത്യു വയലാമണ്ണില്‍, അനുഗ്രഹ റിട്രീറ്റ് സെന്റ്റര്‍ വടുവന്‍ചാല്‍, വയനാട് ടീമംഗങ്ങളുമാണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്. കണ്‍വെന്‍ഷന്‍ ഒരുക്കങ്ങളുടെ ഭാഗമായി ബഹുമാനപ്പെട്ട കാഞ്ഞൂര്‍ ഫൊറോനാ വികാരി ഫാദര്‍ ജോയ് കണ്ണമ്പുഴ രക്ഷാധികാരിയായും, ദേവസ്സിക്കുട്ടി തോട്ടുങ്ങല്‍ കണ്‍വീനര്‍, ബിജു ജോസ് പാറയ്ക്ക് സെക്രട്ടറി, റോയ് പടയാട്ടി ട്രെഷറര്‍, വിവിധ കമ്മിറ്റി കണ്‍വീനര്‍മാര്‍ ഉള്‍പ്പെടെ 101 അംഗ കമ്മിറ്റിയെ തെരെഞ്ഞെടുത്തു.ബൈബിള്‍ കണ്‍വെന്‍ഷന് വേണ്ടിയുള്ള സംഭാവന കൂപ്പണിന്റ്റെ ഉല്‍ഘടനകര്‍മം കാഞ്ഞൂര്‍ ഫൊറോനാ പള്ളിയില്‍ വച്ച് വികാരി റവ: ഫാ: ജോയ് കണ്ണമ്പുഴ ശ്രീ. ജോസഫ് നടുപറമ്പില്‍ അവര്‍കള്‍ക്ക് നല്‍കികൊണ്ട് നിര്‍വഹിച്ചുകണ്‍വെന്‍ഷന് ഒരുക്കമായിട്ടുള്ള ഗ്രൗണ്ട് പ്രദിക്ഷണ പ്രാര്‍ത്ഥന കാഞ്ഞൂര്‍ സെന്‍മേരിസ് ചര്‍ച്ച് ഗ്രൗണ്ടില്‍ നവംബര്‍ 16 നു വൈകീട്ട് 7 മണിക്ക് ആരംഭിക്കുന്നു. കണ്‍വന്‍ഷന്റ്റെ ഓരോദിവസത്തേയും ശുശ്രൂഷകള്‍ക്കുശേഷം വിവിധ സ്ഥലങ്ങളിലേക്ക് ബസ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.










