തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്ടുനട ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു.ഓട്ടോറിക്ഷയിലെത്തിയ അക്രമികള്‍ സ്‌ഫോടകവസ്തു എറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം ക്ഷേത്ര ഭാരവാഹികള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം തുടങ്ങി തിരുവനന്തപുരം ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ പ്രതികളെ തിരഞ്ഞ് പൊലീസ്. ബാലരാമപുരം മംഗലത്തുകോണം കാട്ടുനട ക്ഷേത്രത്തിലേക്കാണ് സ്‌ഫോടക വസ്തു എറിഞ്ഞത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. ടാക്‌സി സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷയിലെത്തിയ അക്രമികള്‍ ക്ഷേത്രത്തിലേക്ക് സ്‌ഫോടക വസ്തു എറിയുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. ഈ ദൃശ്യങ്ങള്‍ സഹിതം മംഗലത്തുകോണം കാട്ടുനട ക്ഷേത്ര ഭരണസമിതി ബാലരാമപുരം പൊലീസില്‍ പരാതി നല്‍കി.ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് ഓട്ടോയിലെത്തിയ പ്രതികള്‍ ക്ഷേത്രത്തിന്റെ പുതിയ നടപ്പന്തലിന് സമീപം കാണിക്ക വഞ്ചിക്ക് മുന്നിലേക്കാണ് ആദ്യം സ്‌ഫോടക വസ്തു എറിഞ്ഞത്. എന്നാല്‍ ഇത് പൊട്ടിയില്ല. ഇത് തിരിച്ചറിഞ്ഞ പ്രതികള്‍ വാഹനത്തില്‍ തിരികെ വന്നു. തുടര്‍ന്ന് വീണ്ടും സ്‌ഫോടകവസ്തു എറിയുകയായിരുന്നു. ഇതിന്റെ മുഴുവന്‍ ദൃശ്യവും സിസിടിവിയില്‍ പതിഞ്ഞു. ഇത് മുഴുവനായും പൊലീസിന് കൈമാറിയിട്ടുണ്ട്.സ്ഥലത്ത് സംഘര്‍ഷമുണ്ടാക്കാന്‍ ബോധപൂര്‍വം നടത്തിയ ആക്രമണമാണോ ഇതെന്ന സംശയം പൊലീസിനുണ്ട്. മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായത്തോടെ ഓട്ടോറിക്ഷയുടെ ഉടമയെ കണ്ടെത്തി കസ്റ്റഡിയിലെടുക്കാനാണ് ശ്രമം. എന്നാല്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ബാലരാമപുരം പൊലീസ് അറിയിച്ചു.
പിഎം ശ്രീയില്‍ മുഖ്യമന്ത്രിയുടെ അനുനയം തള്ളി; കടുത്ത തീരുമാനവുമായി സിപിഐ, മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും
തിരുവനന്തപുരം/ആലപ്പുഴ: പിഎം ശ്രീ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാ…












